യാത്രക്കാർ കയറും മുന്നേ കൊച്ചിയിൽ തീവണ്ടി മുന്നോട്ടെടുത്തു; തിക്കിലും തിരക്കിലും പെട്ട യാത്രക്കാരിൽ ചിലർക്ക് പരുക്കുകൾ ഉണ്ടായി; റെയിൽവേ സ്റ്റേഷനിൽ സംഘർഷാവസ്ഥ

തിരുവനന്തപുരത്ത് നിന്നും കോട്ടയം വഴി കണ്ണൂരിലേക്കു പോകുന്ന ജനശതാബ്‌ദി എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനിൽ വച്ച് യാത്രക്കാർ കയറും മുന്നേ മുന്നോട്ടെടുത്തു. തീവണ്ടി മുന്നോട്ടെടുക്കുമ്പോൾ ഓരോ ബോഗികളിലും പത്തിലധികം യാത്രക്കാർ കയറിക്കൊണ്ടിരിക്കുന്നുണ്ടായിരുന്നു. യാത്രക്കാരിൽ ചിലർ ചങ്ങല വലിച്ചു തീവണ്ടി നിർത്തിയതിയാൽ ഒരു അപകടം ഒഴിവാക്കാൻ പറ്റി.
ഡി 5 ബോഗിയിലുണ്ടായിരുന്ന യാത്രക്കാരാണ് ചങ്ങല വലിച്ചു താഴ്ത്തിയത്. അതിനിടെ തിക്കിലും തിരക്കിലും പെട്ട യാത്രക്കാരിൽ ചിലർക്ക് പരുക്കുകൾ ഉണ്ടായി. അതിനെ തുടർന്ന് റെയിൽവേ സ്റ്റേഷനിൽ ഒരു സംഘർഷാവസ്ഥ ഉണ്ടാവുകയും ചെയ്തു. പിന്നീട് എട്ടു മിനിറ്റ് വൈകിയാണ് ജനശതാബ്തി പുറപ്പെട്ടത്.
നോർത്ത് റെയിൽവേ സ്റ്റേഷനിൽ സിഗ്നൽ അറിയാൻ പറ്റാത്തതിന്റെ ബുദ്ധിമുട്ടും ഉണ്ട്. യാത്രക്കാരെല്ലാം കയറുംമുന്നേ കണ്ണൂരേക്കുള്ള ജനശതാബ്ദി മുന്നോട്ടെടുത്തത് എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷനില്‍ വലിയ പരിഭ്രാന്തിയുണ്ടാക്കി. യാത്രക്കാരില്‍ ചിലര്‍ ചങ്ങല വലിച്ച് വണ്ടി നിര്‍ത്തിയതിനാല്‍ വന്‍ദുരന്തമൊഴിവായി.
തീവണ്ടി മുന്നോട്ടെടുക്കുമ്പോള്‍ ഓരോ ബോഗിക്കു മുന്നിലും പത്തുംഇരുപതും യാത്രക്കാര്‍ കയറാനായി നില്‍പ്പുണ്ടായിരുന്നു. തീവണ്ടി മുന്നോട്ടെടുത്തതോടെ യാത്രക്കാര്‍ പരിഭ്രാന്തരായി. റെയില്‍വേ സ്റ്റേഷനില്‍ സംഘര്‍ഷാവസ്ഥയുണ്ടാവുകയും ചെയ്തു. തിക്കിലും തിരക്കിലും പ്ലാറ്റ്ഫോമില്‍ വീണ് ചില യാത്രക്കാര്‍ക്ക് ചെറുതായി പരിക്കേറ്റു. ഇവര്‍ക്ക് പരിചരണങ്ങള്‍ നല്‍കി. പിന്നീട് എട്ടു മിനിറ്റ് വൈകിയാണ് ജനശതാബ്ദി പുറപ്പെട്ടത്.
തിരുവനന്തപുരത്തു നിന്ന് കോട്ടയം വഴി കണ്ണൂര്‍ക്കുള്ള ജനശതാബ്ദി എക്സ് പ്രസിന് എറണാകുളം നോര്‍ത്ത് (ടൗണ്‍) സ്റ്റേഷനില്‍ സ്റ്റോപ്പ് നാലുമിനിറ്റാണ്. നേരത്തെ ഇത് അഞ്ചു മിനിറ്റ് ആയിരുന്നു. ഞായര്‍, വെള്ളി ദിവസങ്ങളില്‍ യാത്രക്കാര്‍ കൂടുതലുള്ളതിനാല്‍ കയറാനും ഇറങ്ങാനും നാലുമിനിറ്റ് മതിയാവാറില്ല. എന്നിട്ടും നാലുമിനിറ്റാക്കി സമയം കുറച്ചിരിക്കുകയാണ്. യാത്രക്കാര്‍ ഏറെയുള്ള ഞായര്‍, വെള്ളി ദിവസങ്ങളില്‍ വണ്ടികയറാനായി ഉന്തും തള്ളും ഉണ്ടാകാറുണ്ട്.
https://www.facebook.com/Malayalivartha