സ്വപ്‌നയുടെ വെളിപ്പെടുത്തലില്‍ രണ്ടായി പിരിഞ്ഞ് സുന്നി വിഭാഗം മുസ്ലിയാരുടെ സ്യൂട്ട്‌കേസില്‍ എന്ത് ചോദ്യവുമായി വിശ്വാസികള്‍

സ്വപ്ന സുരേഷ് അടുത്തിടെ നടത്തിയ വെളിപ്പെടുത്തലില്‍ കാന്തപുരം എപി അബൂബക്കര്‍ മുസ്ല്യാരുടെ പേരും ഉയര്‍ന്നുകേട്ടിരുന്നു. ഏതാനും സ്യൂട്ട്‌കേസുകള്‍ കാന്തപുരം ഉസ്താദിന് വേണ്ടി കോണ്‍സല്‍ ജനറലിന്റെ ഓഫീസ് വഴി കോഴിക്കോട് മര്‍ക്കസില്‍ എത്തിച്ചു എന്നായിരുന്നു വെളിപ്പെടുത്തല്‍. കെടി ജലീലിനെതിരെയും സ്വപ്‌ന സുപ്രധാനമായ വെളിപ്പെടുത്തല്‍ നടത്തി. മാധ്യമം പത്രത്തിനെതിരെ ജലീല്‍ ചില നീക്കങ്ങള്‍ നടത്തിയെന്നായിരുന്നു വെളിപ്പെടുത്തല്‍.
കാന്തപുരം ഉസ്താദിന് വേണ്ടി എത്തിച്ച സ്യൂട്ട്‌കേസുകളില്‍ എന്തായിരുന്നു എന്ന ചോദ്യവുമായി എത്തിയിരിക്കുകയാണ് സുന്നി ഇകെ വിഭാഗം നേതാവ് അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്. ഇത് സംബന്ധിച്ച് കാന്തപുരം ഉസ്താദും അദ്ദേഹവുമായി ബന്ധമുള്ളവരും മൗനം പാലിക്കുന്നത് ദുരൂഹത വര്‍ധിപ്പിക്കുന്നുവെന്നും അദ്ദേഹം പറയുന്നു. സൂഫി സമ്മേളനം, തിരുമുടി, സ്വര്‍ഗത്തിലേക്കുള്ള ടിക്കറ്റ്, ഔലിയാക്കളുടെ തലവന്‍ തുടങ്ങി ചില കാര്യങ്ങളിലും ചോദ്യം ഉന്നയിക്കുന്നു അമ്പലക്കടവ്. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം ഇങ്ങനെ...
ആ പെട്ടിയില്‍ എന്തായിരുന്നു...?
**********************************
ബഹു.കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്‍ക്ക് കോണ്‍സുല്‍ ജനറലിന്റെ ഓഫീസ് വഴി പോലീസ് പ്രൊട്ടക്ഷനില്‍ ഏതാനും സ്യൂട്ട്‌കേസുകള്‍ കോഴിക്കോട് മര്‍കസില്‍ എത്തിച്ചുവെന്ന് സ്വര്‍ണ്ണക്കടത്ത്‌കേസ് പ്രതി സ്വപ്ന സുരേഷ്.
ആ സ്യൂട്ട്‌കേസുകളില്‍ എന്തായിരുന്നു...?
സ്വപ്ന പറയുന്നത് വാസ്തവവിരുദ്ധമാണോ...?
ആദരണിയനായ കാന്തപുരവും തന്റെ സംഘടനയും മൗനം പലിക്കുന്നത് കൂടുതല്‍ സംശയത്തിനിടനല്‍കുന്നു.
ഉസ്താദ് അങ്ങയുടെ മുന്‍കാല ചെയ്തികള്‍ പലതും ദുരുഹമാണ്. എന്തിനാണ് ആ 'തിരുമുടികള്‍' അന്ന് കൊണ്ട് വന്നിരുന്നത്...?
നരേന്ദ്ര മോഡിയുടെ സൂഫി സമ്മേളനത്തില്‍ പങ്കെടുത്തത് എന്തിനായിരുന്നു...?
സ്വര്‍ഗത്തിലേക്ക് ടിക്കറ്റ് കൊടുക്കുന്ന ആള്‍ താങ്കളാണെന്ന് അരുമശിഷ്യന്‍മാര്‍ പറഞ്ഞപ്പോള്‍ മൗനസമ്മതം നല്‍കിയത് എന്തിനായിരുന്നു...?
ഔലിയാക്കളുടെ തലവന്‍ താങ്കളാണെന്ന് പറഞ്ഞപ്പോഴും താങ്കള്‍ മൗനം പാലിച്ചു. കാന്തപുരം അറിയാതെ ഇനി അള്ളാഹു ഒന്നും ചെയ്യില്ലെന്ന് സ്വന്തക്കാര്‍ പ്രവചിച്ചപ്പോള്‍ പോലും താങ്കള്‍ അതിന് എല്ലാ സൗകര്യവും ചെയ്ത് കൊടുത്തു.
ഇന്നിപ്പോള്‍ താങ്കളുടെ ശിഷ്യന്മാര്‍ മഹാനായ മടവൂര്‍ ശൈഖിനെ കുറിച്ച് കെട്ടിച്ചമച്ച കള്ള കറാമത്ത് കഥകള്‍ പ്രചരിപ്പിച്ചതിനെ തുടര്‍ന്ന് ആളുകള്‍ ഇസ്ലാമില്‍ നിന്ന് തന്നെ പുറത്തുപോയി കൊണ്ടിരിക്കുന്നു. പരപ്പനങ്ങാടിയില്‍ മാത്രം രണ്ട് പേര്‍ മതനിഷേധികള്‍ ആയി. സുന്നികളെ രണ്ടാക്കിയ കുറ്റഭാരം ഏറെ ഗുരുതരമാണ്. തെറ്റുകള്‍ തിരുത്താന്‍ ഇനിയും കഴിയും. ജീവിച്ചിരിക്കുന്ന സമയം ബുദ്ധിമാനായ താങ്കള്‍ ഉപയോഗപ്പെടുത്തുമെന്ന് പ്രത്യാശിക്കട്ടെ...
അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്
കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രോട്ടോക്കോള്‍ ലംഘിച്ചു യുഎഇ കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥരുമായി അടുപ്പമുണ്ടാക്കിയതു കെ.ടി.ജലീല്‍ മാത്രമല്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍, മുന്‍മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, കാന്തപുരം അബൂബക്കര്‍ മുസല്യാര്‍ തുടങ്ങിയവരും നേരിട്ടു ബന്ധം സ്ഥാപിച്ചിരുന്നെന്നും സ്വപ്ന പറഞ്ഞു.
ശിവശങ്കര്‍ തനിക്കു സമ്മാനിച്ച ഐ ഫോണ്‍ വീണ്ടെടുക്കാന്‍ കഴിഞ്ഞാല്‍ കേസുമായി ബന്ധപ്പെട്ട പല തെളിവുകളും ലഭിക്കുമെന്നു സ്വപ്ന പറഞ്ഞു. ബെംഗളൂരുവില്‍ കേസിലെ മൂന്നാം പ്രതി സന്ദീപ്നായര്‍ക്കൊപ്പം എന്‍ഐഎ പിടികൂടുമ്പോള്‍ ആ ഐഫോണും പിടിച്ചെടുത്തിരുന്നു. എന്നാല്‍ ഈ ഫോണ്‍ മഹസറില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നും എന്‍ഐഎയിലെ മലയാളികളായ ഉദ്യോഗസ്ഥര്‍ ഈ ഫോണിലെ തെളിവുകളില്‍ തിരിമറി നടത്തിയിട്ടുണ്ടെന്നുമാണ് അവരുടെ ആരോപണം.
https://www.facebook.com/Malayalivartha



























