അതിര്‍ത്തിയില്‍ തുളച്ചുകറി റഫാല്‍ യുദ്ധവിമാനങ്ങള്‍ ഇന്ത്യന്‍ നീക്കത്തില്‍ വിരണ്ട് ചൈനീസ് സൈന്യം

കഴിഞ്ഞ ദിവസമാണ് ഇന്ത്യന്‍ അതിര്‍ത്തിയോട് ചേര്‍ന്ന പ്രദേശങ്ങളില്‍ ചൈന യുദ്ധ വിമാനം പറത്തി അനാവശ്യ പ്രകോപനം സൃഷ്ടിച്ചത്. അതിനുള്ള തിരിച്ചടി ഉടനുണ്ടാകുമെന്നുള്ള വിലയിരുത്തലുകള്‍ അപ്പോള്‍ തന്നെ ഉയര്‍ന്നിരുന്നു. ഇന്ത്യ മേഘലയിലെ സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ച് വരികയായിരുന്നു.
കിഴക്കന്‍ ലഡാക്കിലെ അതിര്‍ത്തി പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഇന്ത്യയും ചൈനയും ചര്‍ച്ചകള്‍ തുടരുന്നതിനിടെയാണ് ഇങ്ങനെ ഒരു പ്രകോപനമുയര്‍ത്തി ചൈനീസ് യുദ്ധവിമാനങ്ങള്‍ അതിര്‍ത്തിക്കരികിലെത്തിയത്. ജെ11 ഉള്‍പ്പടെയുള്ള ചൈനീസ് യുദ്ധവിമാനങ്ങള്‍ കിഴക്കന്‍ ലഡാക്കിലെ നിയന്ത്രണരേഖയ്ക്ക് സമീപം നിരന്തരം പറക്കുകയാണ്.
കഴിഞ്ഞ മൂന്ന് നാല് ആഴ്ചകളായാണ് ചൈനീസ് വിമാനങ്ങള്‍ നിയന്ത്രണരേഖയ്ക്ക് സമീപം നിരന്തരമായി പറക്കുന്നത്. ഇന്ത്യന്‍ പ്രതിരോധസംവിധാനത്തെ പരിശോധിക്കുകയാണ് ഇവരുടെ ലക്ഷ്യം. പത്ത് കിലോമീറ്റര്‍ ഉള്‍പ്പെടുന്ന കോണ്‍ഫിഡന്‍സ് ബില്‍ഗിംഗ് മേജര്‍ ലൈന്‍ വ്യവസ്ഥകള്‍ ചൈനീസ് വിമാനങ്ങള്‍ ലംഘിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. ജൂലായ് 17ന് ചുഷുല്‍ മോള്‍ഡോ അതിര്‍ത്തിയില്‍ പതിനാറാമത് ഇന്ത്യ ചൈന കമാന്‍ഡര്‍തല ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് ഏറ്റവും ഒടുവിലായി പ്രകോപന നടപടികള്‍ ഉണ്ടായത്.
എന്നാല്‍ ഇന്ത്യയും വിട്ടു കൊടുക്കാന്‍ തയ്യാറല്ല, നമ്മുടെ ഏറ്റവും വിപുലമായ യുദ്ധവിമാനങ്ങളായ റാഫാല്‍, മിഗ് 29, മിറാഷ് 2000 എന്നിവ പറത്തിയാണണ് ചൈനയുടെ പ്രകോപന നീക്കങ്ങള്‍ക്ക് ഇന്ത്യ മറുപടിയും നല്‍കിയത്. മാത്രമല്ല ചൈനയുടെ അതിര്‍ത്തി വിന്യാസമൊക്കെ ഈ പ്രകോപന പറക്കലിലൂടെ ഇന്ത്യ സൂക്ഷ്മമായി നിരീക്ഷിച്ചറിഞ്ഞു. 2020ല്‍ ചൈന അതിര്‍ത്തി വ്യവസ്ഥകള്‍ ലംഘിച്ചതിന് പിന്നാലെ ലഡാക്കില്‍ അടിസ്ഥാന സൈനിക സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്.
പാശ്ചാത്യ മേഖലയിലെ നിയന്ത്രണരേഖയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ ക്രിയാത്മകമായി പരിഹരിക്കുന്നതിനായി ഇരുപക്ഷവും ചര്‍ച്ചകള്‍ തുടരുകയാണെന്ന് ഇന്ത്യന്‍ പ്രതിരോധ മന്ത്രാലയം പ്രസ്താവനയിറക്കിയിരുന്നു. അതിര്‍ത്തി പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി ഇന്ത്യയും ചൈനയും തമ്മില്‍ വ്യക്തവും ആഴത്തിലുള്ളതുമായ ചര്‍ച്ചകള്‍ പുരോഗമിക്കുന്നതായി സംയുക്ത പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.
https://www.facebook.com/Malayalivartha