ബഹിരാകാശത്ത് ചൈനയുടെ പരീക്ഷണശാല ഇന്ത്യ ഭയക്കേണ്ടതുണ്ടൊ?

ചൈനയുടെ ഓരോ നീക്കങ്ങളും ശത്രു രാജ്യം എന്ന നിലയില്‍ നാം സൂക്ഷ്മമായി വീക്ഷിക്കേണ്ടതുണ്ട്. ഏന്തുതന്നെ നിഗൂഡമായ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടാലും അത് പുറത്തറിയാതിരിക്കാന്‍ ചൈന അവരാല്‍ കഴിയുന്നതെല്ലാം ചെയ്യും. എന്നാല്‍ അമേരിക്കന്‍ ചാരന്മാര്‍ പുഷ്പം പോലെ അക്കാര്യങ്ങള്‍ പുറം ലോകത്ത് എത്തിക്കു. അത്തരത്തില്‍ ലൊകത്തെ ഞെട്ടിക്കുന്നൊരു നീക്കം നടത്തിയിരിക്കുകയാണ് ചൈന. ഇതിന്റെ എല്ലാം പ്രത്യാഘാം ദൂര വ്യാപകമായി ഇന്ത്യയും അനുഭവിക്കേണ്ടി വരും.
എന്തായാലും ചൈനയെ സംബന്ധിച്ച് ഇതൊരു നിര്‍ണായക ചുവടു വയ്പ്പാണ്. എന്നാല്‍ നമ്മെ സംബന്ധിച്ച അത് ഏറെ ആശങ്കയുണ്ടാക്കുന്നതാണ്. ചൈന സ്വന്തം ബഹിരാകാശ നിലയത്തിലേക്ക് ഒരു പരീക്ഷണ ശാല അയച്ചിരിക്കുകയാണ്. വെന്‍ടിയാന്‍ പരീക്ഷണശാലയുമായി ഹെയ്‌നാന്‍ പ്രവിശ്യയിലെ വിക്ഷേപണ കേന്ദ്രത്തില്‍ നിന്ന് ലോങ് മാര്‍ച്ച് റോക്കറ്റ് വിജയകരമായി ചൈന വിക്ഷേപിച്ചു എന്നത് സ്ഥിരീകരിച്ചിരിക്കുകയാണ്. നിര്‍മാണത്തിലിരിക്കുന്ന ടിയാന്‍ഗോങ് ബഹിരാകാശനിലയത്തിലെ രണ്ടു പരീക്ഷണശാലകളില്‍ ആദ്യത്തേതാണിപ്പോള്‍ വിക്ഷേപിച്ചിരിക്കുന്നത്. രണ്ടാമത്തെ പരീക്ഷണശാലയായ മെങ്ടിയാന്‍ ഒക്ടോബറിലാകും വിക്ഷേപിക്കുക. ബഹിരാകാശനിലയത്തിലെ പ്രധാന മൊഡ്യൂളായ ടിയാന്‍ഹെ 2021 മാര്‍ച്ചില്‍ ചൈന അവിടെ എത്തിച്ചിരുന്നു. മൂന്നാമത്തെ മൊഡ്യൂള്‍ കൂടി ബഹിരാകാശത്തെത്തുന്നതോടെ ബഹിരാകാശനിലയത്തിന്റെ നിര്‍മാണം പൂര്‍ത്തിയാകും. ഇതോടെ സ്വന്തം ബഹിരാകാശനിലയമുള്ള ഏകരാജ്യമാകും ചൈന.
ചന്ദ്രനില്‍ ചൈനയുടെ ഔട്ട്‌പോസ്റ്റ് വരുന്നു
നിലവിലുള്ള മുന്നറിയിപ്പു സംവിധാനങ്ങളെ മറികടന്നു ഭൂമിയുടെ നേര്‍ക്ക് എത്തുന്ന ഉല്‍ക്കകളെയും മറ്റും 'കയ്യോടെ പിടികൂടാന്‍' ചന്ദ്രന്റെ ഉത്തര–ദക്ഷിണ ധ്രുവങ്ങളില്‍ ഒപ്റ്റിക്കല്‍ ടെലിസ്‌കോപ്പുകള്‍ സ്ഥാപിക്കാന്‍ ചൈന പദ്ധതിയിടുന്നു. ഭൂമിക്ക് അപകടകരമായേക്കാവുന്ന എന്തെങ്കിലും കണ്ടെത്തിയാല്‍ ടെലിസ്‌കോപ് ബഹിരാകാശത്തുള്ള മറ്റു കാവല്‍ ഉപഗ്രഹങ്ങളെ വിവരമറിയിക്കുകയും അവ സംയുക്തമായി പ്രതിരോധിക്കുകയും ചെയ്യും.
https://www.facebook.com/Malayalivartha



























