കെ എസ് ആർ ടി സി സംസ്ഥാന സർക്കാർ ഏറ്റെടുക്കണമെന്നാവശ്യം; ഹൈക്കോടതിയിൽ ഹർജി നൽകി ഒരു വിഭാഗം ജീവനക്കാർ, ശമ്പളവും പി എഫും ഉൾപ്പെടെയുളള ആനൂകൂല്യങ്ങളും കിട്ടാൻ സർക്കാരിനോട് കോടതി നിർദേശിക്കണമെന്നും ആവശ്യം

കെ എസ് ആർ ടി സി സംസ്ഥാന സർക്കാർ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി നൽകിയതായി റിപ്പോർട്ട്. ഒരു വിഭാഗം ജീവനക്കാരാണ് ഹർജി നൽകിയിരിക്കുന്നത്. കൂടാതെ ശമ്പളവും ആനുകൂല്യങ്ങളും കിട്ടുന്നില്ല. വിവിധ തരത്തിൽ നിരവധിപ്പേർക്ക് കെ എസ് ആർ ടിസി കൺസഷൻ നൽകുന്നുണ്ടെങ്കിലും സർക്കാരിൽ നിന്ന് വേണ്ട പിന്തുണ കിട്ടുന്നില്ലെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.. ശമ്പളവും പി എഫും ഉൾപ്പെടെയുളള ആനൂകൂല്യങ്ങളും കിട്ടാൻ സർക്കാരിനോട് കോടതി നിർദേശിക്കണമെന്നും ആവശ്യപ്പെട്ടു. ഹർജി പിന്നീട് പരിഗണിക്കുന്നതാണ്.
അതേസമയം കെഎസ്ആർടിസിയിൽ ജൂണ്‍ മാസത്തെ ശമ്പളവിതരണം നാളെ മുതൽ വിതരണം ചെയ്യും. സർക്കാർ അനുവദിച്ച 30 കോടി രൂപ കെഎസ്ആര്‍ടിസിയുടെ അക്കൗണ്ടിലെത്തിയിട്ടുണ്ട്. എന്നാൽ ആദ്യം ഡ്രൈവർക്കും കണ്ടക്ടർക്കും മാത്രമാണ് ശമ്പളം നല്‍കുക.
സർക്കാർ സഹായമായി 30 കോടി രൂപ അനുവദിച്ചതോടെയാണ് ശമ്പള പ്രതിസന്ധിക്ക് താൽക്കാലിക വിരാമം ആയിരിക്കുന്നത്. മുൻ മാസത്തെ പോലെ തന്നെ ജൂണിലും ശമ്പളം ഘട്ടം ഘട്ടമായി മാത്രമേ വിതരണം ചെയ്യാനാകുകയുള്ളു. ഹൈക്കോടതി നിർദ്ദേശം അനുസരിച്ച് ആദ്യം ഡ്രൈവർക്കും കണ്ടക്ടർക്കും ശമ്പളം നൽകുന്നതാണ്. സർക്കാർ സഹായമായി ലഭിച്ച പണം ഉപയോഗിച്ച് മുൻമാസത്തെ ഓവർഡ്രാഫ്റ്റ് പൂർണമായും തിരിച്ചടച്ച് വീണ്ടും ഓവർഡ്രാഫ്റ്റ് എടുത്താണ് ശമ്പളം വിതരണം ചെയ്യുക. ബാക്കി തുക മറ്റ് ക്രമീകരണങ്ങളിലൂടെ കണ്ടെത്തുന്നതാണ്.
https://www.facebook.com/Malayalivartha