പിണറായി തോന്നിവാസി പാര്‍ട്ടിയില്‍ വന്‍ പൊട്ടിത്തെറി പി ശശി ചതിച്ചു അവസരം മുതലാക്കി കോണ്‍ഗ്രസ്

രണ്ടാം വരവ് മോശം, എടുത്തു ചാട്ടം കൂടിപ്പോയി, പൊളിറ്റിക്കള്‍ സെക്രട്ടറി പരാജയം, മുമ്പില്ലാത്തവണ്ണം സിപിഎമ്മിനുള്ളി കൂട്ടയടിക്കുള്ള കളമൊരുങ്ങുകയാണ്. പോലീസ് വകുപ്പ് പൂര്‍ണ പരാജയമാണെന്നത് പാര്‍ട്ടിക്കാര്‍ പോലും തുറന്നു പറഞ്ഞുതുടങ്ങിയിരിക്കുന്നു. പാര്‍ട്ടിക്കാരും നേതാക്കളും പിണറായിക്കുള്ളില്‍ പഞ്ചപുച്ഛമടക്കി നില്‍ക്കുന്ന ആ അവസ്ഥയിലൊക്കെ വലിയ മാറ്റം സംഭവിച്ചിരിക്കുകയാണ്. പലരും പരസ്യമായി തങ്ങളുടെ എതിര്‍പ്പ് അറിയിച്ചു തുടങ്ങിയിരിക്കുന്നു. പാര്‍ട്ടി വാട്‌സാപ് ഗ്രൂപ്പുകളില്‍ നിന്ന് പുറത്തുവന്ന ഓഡിയോ ക്ലിപ്പുകള്‍ അതിന് ഉദാഹരണം മാത്രമാണ്.
എന്തായാലും ഈ അവസനം നന്നായി മുതലാക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് കോണ്‍ഗ്രസ്. കോണ്‍ഗ്രസ് ചിന്തന്‍ ശിബിരത്തിലാണ് ഇതുസംബന്ധിച്ച പ്രമേയം അവതരിപ്പിക്കപ്പെട്ടത്. ഇടതുപക്ഷത്തെ അസ്വസ്ഥത മുതലെടുക്കണമെന്നാണ് ഉയര്‍ന്ന ആവശ്യം. പിണറായി വിജയന്റെ ഏകപക്ഷീയ നിലപാടില്‍ ഘടകകക്ഷികള്‍ അതൃപ്തരാണെന്നും. തങ്ങളില്‍ നിന്നും വിട്ടുപോയവരെ വീണ്ടും തിരികെ കൊണ്ടു വരണമെന്നുമാണ് ശിബിരത്തില്‍ തീരുമാനമായ കാര്യം.
നേരത്തേ സിപിഎമ്മിലെ പ്രശ്‌നങ്ങള്‍ അങ്ങനെ പുറത്തറിയാന്‍ കഴിയാത്തതാണ്. അവരുടെ സംഘടനയുടെ ചട്ടക്കൂടും നിയമങ്ങളുമൊക്കെ അങ്ങനെയായിരുന്നു. എന്നാല്‍ ഇന്ന് പലരും അസ്വസ്ഥരാണ്. പിണറായി അനുകൂലികള്‍ പിണറായി വിരുദ്ധര്‍ എന്നീ വിഭാഗം പാര്‍ട്ടിക്കുള്ളില്‍ തന്നെ ഉണ്ട്.
നേരത്തെ മുഖ്യമന്ത്രിയടെ പൊളിറ്റക്കല്‍ സെക്രട്ടറിയായിരുന്ന ദിനേശന്‍ പുത്തലത്ത് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായതോടെ പി ശശിയെ തല്‍സ്ഥാനത്തേക്ക് കൊണ്ടുവന്നത് വന്‍ പരാജയമായിട്ടാണ് വിലയിരുത്തുന്നത്. നായനാര്‍ സര്‍ക്കാരിന്റെ കാലത്ത് പൊളിറ്റിക്കല്‍ സെക്രട്ടറിയായതിന്റെ അനുഭവപരിചയമാണ് പി ശശിയെ വീണ്ടും തിരിച്ചു കൊണ്ടുവരാന്‍ പാര്‍ട്ടി നേതൃത്വത്തെ പ്രേരിപ്പിച്ചത്. ദിനേശന്‍ പുത്തലത്ത് പാര്‍ട്ടിയുടെയും സര്‍ക്കാരിന്റെയും താല്‍പര്യം പോലീസില്‍ നടപിലാക്കുന്നതില്‍ പരാജയപെട്ടുന്നുവെന്ന വിമര്‍ശനം ചിലര്‍ അതിശക്തമായി ഉയര്‍ത്തിയതോടെയാണ് പുതിയ പൊളിറ്റക്കല്‍ സെക്രട്ടറിയെ കൊണ്ടു വന്നത്. എന്നാല്‍ അത് ഭൂലോക പരാജയമാണെന്ന് പാര്‍ട്ടി തന്നെ ഇപ്പോള്‍ വിലയിരുത്തുന്നു.
ശശി പോലീസ് വകുപ്പിനെ കൈകാര്യം ചെയ്യുന്നതിലെ പാളിച്ചയാണ് ആഭ്യന്തര വകുപ്പിനെ നാണം കെടുത്തുന്നുവെന്നതാണ് പാര്‍ട്ടിക്കുള്ളില്‍ നിന്നുമുയരുന്ന വിമര്‍ശനം. കണ്ണൂരിലെ ചില ഉന്നത നേതാക്കള്‍ക്ക് ഇതില്‍ കടുത്ത അതൃപ്തിയുണ്ടെന്നാണ് സൂചന. എ.കെ.ജി സെന്ററിന് നേരെ നടന്ന ബോംബേറില്‍ ഇനിയും പ്രതിയെ പിടികൂടാന്‍ കഴിയാത്തത് പോലീസിന്റെ വീഴ്ച്ചയാണെന്നും പ്രതിപക്ഷം ഉന്നയിക്കുന്ന ആരോപണങ്ങള്‍ക്കു മുന്‍പില്‍ നിയമസഭയ്ക്കും പുറത്തും പാര്‍ട്ടിയും സര്‍ക്കാരും ഉത്തരം മുട്ടി വിയര്‍ക്കുകയാണെന്നന്നും ഇതു ശശിയുടെ പോരായ്മയാണെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.
മുഖ്യമന്ത്രിയുടെ ഓഫിസ് നിയന്ത്രിക്കുന്ന പി ശശി എടുത്തു ചാടി ഓരോ കാര്യങ്ങള്‍ ചെയ്യുന്നത് പാര്‍ട്ടിയെ കൂടുതല്‍ പ്രതിസന്ധിയിലാക്കുകയാണെന്നാണ് അദ്ദേഹത്തിന്റെ സ്വന്തം ജില്ലയായ കണ്ണുരില്‍ നിന്നു പോലും ഉയരുന്ന വിമര്‍ശനം. രണ്ടു തവണ പോലീസ് അറസ്റ്റു ചെയ്ത പിസി ജോര്‍ജിന് കോടതി ജാമ്യം അനുവദിച്ചത് സര്‍ക്കാരിനെ നാണം കെടുത്തിയെന്നും അന്വേഷണം നടത്താതെ പിസിയെ അറസ്റ്റു ചെയ്തതിനെതിരെ മുന്‍ ന്യായാധിപനായ കമാല്‍ പാഷയടക്കം രംഗത്തുവന്നത് സര്‍ക്കാരിന്റെ നടപടിയില്‍ തെറ്റിദ്ധാരണയുണ്ടാക്കിയെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.
എന്നാല്‍ ഇതിനേക്കാളൊക്കെ പാര്‍ട്ടിയിലെ ചര്‍ച്ച മുഖ്യമന്ത്രിക്കെതിരെ സ്വപ്‌ന ഉയര്‍ത്തിയ ആരോണങ്ങളാണ്. ആദ്യമൊന്നും സ്വപ്‌നയുടെ വെളിപ്പെടുത്തലുകളില്‍ കഴമ്പില്ലെന്ന് വിലയിരുത്തിയിരുന്നവര്‍, സ്വപ്‌ന പുതിയ പുതിയ തെളിവുകള്‍ പുറത്തുവിട്ടതോടെ, ആശയക്കുഴപ്പത്തിലായിട്ടുണ്ട്. അതില്‍ പലരും പിണറായിക്കെതിരെയുള്ള അമര്‍ശവും രേഖപ്പെടുത്തുന്നുണ്ട്. എന്തായാലും കേഡര്‍ സംവിധാനത്തില്‍ പോകുന്ന ഈ പാര്‍ട്ടിയിലെ പൊട്ടിത്തെറികള്‍ കോണ്‍ഗ്രസിനെ ആവേശത്തിലാക്കിയിട്ടുണ്ട്. അത് മുതലാക്കാന്‍ തന്നെയാണ് അവരുടെ തീരുമാനം.
https://www.facebook.com/Malayalivartha