ഇന്ത്യയ്ക്ക് വന്‍ ലോട്ടറി വിഴിഞ്ഞം തുറമുഖം ലോകത്തിന്റെ നെറുകയില്‍ അടുത്ത വര്‍ഷം മാര്‍ച്ചില്‍ അത് സംഭവിക്കും

നമ്മുടെ അയല്‍ രാജ്യമായ ശ്രീലങ്ക തകര്‍ന്നടിയുകയാണ്. ഇന്ത്യയ്ക്ക് കഴിയുന്നതെല്ലാം ഇന്ത്യ ചെയ്യുന്നുണ്ട്. അവരുടെ ഈ തകര്‍ച്ചയ്ക്ക് വലിയ കാരണം ചൈനയാണ്. അതുകൊണ്ടു തന്നെ അവരെ എങ്ങനെയെങ്കിലും ചൈനയുടെ നീരാളിപ്പിടിത്തത്തില്‍ നിന്ന് കരകയറ്റണമെന്നത് ഇന്ത്യയുടെ ലക്ഷ്യമാണ്. ഇനി അധികാരത്തില്‍ വരുന്ന ഭരണാധികാരികളുടെ ഫലം അക്കാര്യത്തില്‍ നിര്‍ണായകമാണ്.
പക്ഷേ ശ്രീലങ്കയുടെ ഈ തകര്‍ച്ച ഇന്ത്യയെ സംബന്ധിച്ച് ഒരു ലോട്ടറിയാണ്. ഇന്ത്യയുടെ സൗത്തിന്ത്യന്‍ തുറമുഖങ്ങള്‍ക്ക്. വിഴിഞ്ഞം തുറമുഖം ഇനി പിടിച്ചാല്‍ കിട്ടാത്ത തരത്തില്‍ ലോകത്തിന്റെ നെറുകയിലെത്തും എന്നതാണ് വിദഗ്ദരുടെ വിലയിരുത്തല്‍.
ആദ്യ സൂചന വന്നുകഴിഞ്ഞു. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് അടുത്ത വര്‍ഷം മാര്‍ച്ചില്‍ ആദ്യ കപ്പല്‍ നങ്കൂരമിടും ഇതോടെ നിര്‍മാണത്തിലിരിക്കുന്ന വിഴിഞ്ഞം പോര്‍ട്ടിന്റെ നല്ലകാലത്തിന് തുടക്കമാകും. അദാനി പോര്‍ട്ട്‌സ് മേധാവി കരണ്‍ ഗൗതം അദാനി തന്നെയാണ് ഇക്കാര്യം പങ്കുവയ്ക്കുന്നത്. ആദ്യഘട്ടം അടുത്ത വര്‍ഷം ഓണത്തിന് മുമ്പായി കമ്മിഷന്‍ ചെയ്യും. ശ്രീലങ്കന്‍ പ്രശ്‌നം രൂക്ഷമായതോടെ കാെളംബോ തുറമുഖം പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലാണിത്.
ഇന്നലെ കേരളത്തിലെ മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ഇന്ത്യയുടെ തുറമുഖങ്ങളില്‍ വിഴിഞ്ഞം കൈവരിക്കാന്‍ പോകുന്ന നേട്ടത്തെ കുറിച്ച് അദാനി പോര്‍ട്ട്‌സ് മേധാവി വാചാലനായിരുന്നു. മാത്രമല്ല തുറമുഖ നിര്‍മ്മാണ പുരോഗതി വിവരിക്കുകയും പുതിയ കലണ്ടര്‍ പ്രഖ്യാപിക്കുകയും ചെയ്തു. ശ്രീലങ്കന്‍ പ്രശ്‌നം രൂക്ഷമായയോടെ നിരവധി അന്താരാഷ്ട്ര ലോജിസ്റ്റിക്ക് സ്ഥാപനങ്ങള്‍ ഇന്ത്യന്‍ സമുദ്രത്തിലെ ആഴക്കടല്‍ തുറമുഖ സാദ്ധ്യത തേടിയെത്തിയിട്ടുണ്ട്. അതിനാല്‍, വിഴിഞ്ഞം തുറമുഖം എത്രയുംവേഗം കമ്മിഷന്‍ ചെയ്യണമെന്ന് യോഗത്തില്‍ ധാരണയായി.
തുറമുഖം തുറക്കുന്നതോടെ ഒട്ടേറെ തൊഴിലവസരങ്ങളുണ്ടാകും. അതോടെ പ്രാദേശിക തര്‍ക്കങ്ങള്‍ അവസാനിക്കുമെന്നാണ് പ്രതീക്ഷയെന്ന് മന്ത്രി ദേവര്‍കോവില്‍ ചര്‍ച്ചകള്‍ക്ക് ശേഷം പറഞ്ഞു. പുനരധിവാസ പദ്ധതികളില്‍ ശേഷിച്ചവ ഉടന്‍ തീര്‍ക്കും.പ്രദേശത്തുള്ളവര്‍ക്ക് തുറമുഖ ജോലി ലഭിക്കുന്നതിനുള്ള നൈപുണ്യ പരിശീലന പരിപാടികള്‍ കമ്പനി ഉടന്‍ ആരംഭിക്കും.
അതേസമയം മോശം കാലാവസ്ഥ കാരണം കടല്‍ഭിത്തി നിര്‍മ്മാണം ആഗസ്റ്റ് വരെ നിറുത്തിവച്ചിരിക്കുകയാണ്. മറ്റു നിര്‍മ്മാണങ്ങള്‍ വേഗത്തിലാക്കും. ഒരു വര്‍ഷത്തേക്കുള്ള പാറ കമ്പനി വശമുണ്ട്. കൂടുതല്‍ പാറകള്‍ കണ്ടെത്തി എത്തിക്കാന്‍ സര്‍ക്കാരും സഹായിക്കും. അനുബന്ധ നിര്‍മ്മാണ ജോലികള്‍ ഉടന്‍ തുടങ്ങുമെന്ന് അദാനി ഗ്രൂപ്പ് മുഖ്യമന്ത്രിയെ അറിയിച്ചു. വയബിലിറ്റി ഗ്യാപ്പ്, കരാര്‍ പ്രകാരമുള്ള നിര്‍മ്മാണം അമാന്തിച്ചത് സംബന്ധിച്ച തര്‍ക്കങ്ങള്‍ എന്നിവ ഉടന്‍ പരിഹരിക്കും.
അതുപോലെ തന്നെ തുറമുഖ നിര്‍മാണത്തിന് 3100 മീറ്റര്‍ നീളത്തില്‍ പുലിമുട്ട് സ്ഥാപിക്കേണ്ടതില്‍ 850 മീറ്റര്‍ പൂര്‍ത്തിയായി. 7700 കോടി ചെലവില്‍ ആദ്യഘട്ടം പൂര്‍ത്തിയാവുമ്പോള്‍ ഒരു ദശലക്ഷം ടി.ഇ.യു കണ്ടെയ്‌നര്‍ കൈകാര്യം ചെയ്യാനുള്ള ശേഷിയാണ് തുറമുഖത്തിനുണ്ടാവുക.
https://www.facebook.com/Malayalivartha