തമിഴ്‌നാട്ടിൽ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിയെ ഹോസ്റ്റലിൽ മരിച്ച നിലയിൽ കണ്ടെത്തി; വിദ്യാർത്ഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി, കൂടുതൽ ഒന്നും പറയാൻ കഴിയില്ലെന്ന് പോലീസ്

തിരുവള്ളൂർ ജില്ലയിലെ സേക്രഡ് ഹാർട്ട് സ്‌കൂളിലെ ഹോസ്റ്റൽ മുറിയിൽ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി. രണ്ടാഴ്ചയ്ക്കുള്ളിൽ രണ്ടാമത്തെ കേസാണ് ഈ സംഭവം . ചെന്നൈയിൽ നിന്ന് 50 കിലോമീറ്റർ അകലെ തിരുവള്ളൂർ ജില്ലയിലെ കിലാച്ചേരിയിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത് .
പി സരള എന്ന പെൺകുട്ടിയെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. തിരുട്ടണിക്ക് സമീപം തെക്കലൂർ സ്വദേശിനിയാണ് പി സരള. ആത്മഹത്യാ കുറിപ്പുകളൊന്നും ഇതുവരെ കണ്ടെടുത്തിട്ടില്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു. "വിദ്യാർത്ഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി, കൂടുതൽ ഒന്നും പറയാൻ കഴിയില്ല," തിരുവള്ളൂർ പോലീസ് സൂപ്രണ്ട് സെഫാസ് കല്യാണ് പറഞ്ഞു. കേസ് സംസ്ഥാന പോലീസിന്റെ സിബി-സിഐഡി വിഭാഗത്തിലേക്ക് മാറ്റിയതായും പോലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha



























