ദക്ഷിണേന്ത്യയിലെ ഏറ്റവും മികച്ച നടി ആരാണെന്ന് സാമന്തയോട് അവതാരകനായ കരൺ ജോഹർ; നയൻതാരയാണെന്ന് സാമന്ത പറഞ്ഞതോടെ കരണിന്റെ മറുപടി ഞെട്ടിച്ചു; കൂടോടെയിളകി ആരാധകർ

കോഫി വിത്ത് കരൺ എപ്പിസോഡ് ഒരു വിവാദങ്ങളും ഇല്ലാതെ ഇതുവരെയും പൂർത്തിയായിട്ടില്ല. കോഫി വിത്ത് കരൺ 7 ന്റെ അവസാന എപ്പിസോഡിൽ സൂപ്പർ താരങ്ങളായ സാമന്ത റൂത്ത് പ്രഭുവും അക്ഷയ് കുമാറും പങ്കെടുത്തിരുന്നു. തന്റെ കരിയറിനെ കുറിച്ചും വ്യവസായത്തിലെ വളർച്ചയെക്കുറിച്ചും നടൻ നാഗ ചൈതന്യയുമായുള്ള വിവാഹമോചനത്തെക്കുറിച്ചും സാമന്ത റൂത്ത് പ്രഭു സംസാരിച്ചു.
എപ്പിസോഡിനിടെ, ഷോയുടെ അവതാരകൻ കരൺ ജോഹർ സാമന്ത റൂത്ത് പ്രഭുവിനോട് ദക്ഷിണേന്ത്യയിലെ ഏറ്റവും മികച്ച നടി ആരാണെന്ന് ചോദിച്ചു. കാത്തുവക്കുള്ള രണ്ടു കാതൽ എന്ന സിനിമയിൽ തന്റെ കൂടെ അഭിനയിച്ച സഹനടി നയൻതാര ആണെന്നാണ് സാമന്ത തിരിച്ച മറുപടി നൽകിയത് . അതുകേട്ടതും "ശരി, എന്റെ ലിസ്റ്റിൽ ഇല്ല" എന്നായിരുന്നു കരൺ ജോഹറുടെ പ്രതികരണം .
എപ്പിസോഡ് സംപ്രേക്ഷണം ചെയ്തതിന് തൊട്ടുപിന്നാലെ നയൻതാരയുടെ ആരാധകർ കരൺ ജോഹറിനെ വിളിക്കുകയും അദ്ദേഹത്തിന്റെ അഭിപ്രായം അനാദരവാണെന്ന് ഫ്ലാഗ് ചെയ്യുകയും ചെയ്തു. . അതേസമയം, നയൻതാര ദെക്ഷിണേന്ധ്യയിലെ ഏറ്റവും മികച്ച നടി എന്ന് സംബോധന ചെയ്തതിനു നിരവധി ട്വിറ്റർ ഉപയോക്താക്കൾ സാമന്ത റൂത്ത് പ്രഭുവിനെ പ്രശംസിച്ചു.
''നയൻതാരയെ കരൺ ജോഹർ അനാദരിച്ച രീതി എന്റെ ഹൃദയത്തെ തകർക്കുന്നു.'' എന്ന് പറഞ്ഞുകൊണ്ട് ആരാധകർ ട്വിറ്ററിൽ പ്രതിഷേധിച്ചു. 70-ലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള നയൻതാര അവസാനമായി അഭിനയിച്ചത് ഭർത്താവ് വിഘ്നേഷ് ശിവന്റെ കാത്ത് വാക്കുല രണ്ട് കാതൽ എന്ന ചിത്രത്തിലാണ്, സാമന്ത റൂത്ത് പ്രഭുവും വിജയ് സേതുപതിയും ആയിരുന്നു സഹഅഭിനയിതാക്കൾ. ഷാരൂഖ് ഖാനും വിജയ് സേതുപതിയും അഭിനയിക്കുന്ന അറ്റ്‌ലീയുടെ ജവാൻ ആണ് നയൻതാരയുടെ അടുത്ത പ്രോജക്റ്റ്.
https://www.facebook.com/Malayalivartha