സംസ്ഥാനത്ത് കുരങ്ങ് വസൂരിയില്‍ നേരിയ ആശ്വാസം... സമ്ബര്‍ക്കപ്പട്ടികയിലുള്ള എല്ലാവരുടെയും സാമ്ബിളുകള്‍ നെഗറ്റീവ്; വീണാജോര്‍ജ്

സംസ്ഥാനത്ത് കുരങ്ങ് വസൂരി ബാധിച്ചവരുടെ സമ്ബര്‍ക്കപ്പട്ടികയിലുള്ള എല്ലാവരുടെയും സാമ്ബിളുകള്‍ നെഗറ്റീവാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. രോഗത്തിന് വ്യാപന ശേഷി കുറവാണെങ്കിലും ജാഗ്രത തുടരണം. എല്ലാ ജില്ലകളിലും നിരീക്ഷണത്തിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ആലപ്പുഴയിലെ നിലവിലെ പരിശോധന സൗകര്യത്തിന് പുറമേ ക്രമീകരണമൊരുക്കാന്‍ ശ്രമം നടക്കുന്നുണ്ട്.
14 ജില്ലകളിലും ഐസോലേഷന്‍ സൗകര്യമുണ്ട്. വിമാനത്താവളങ്ങളില്‍ പരിശോധനയും ഹെല്‍പ് ഡെസ്‌കും ഒരുക്കിയിട്ടുണ്ട്. പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി സംസ്ഥാനം സജ്ജമാണെന്നും മന്ത്രി പറഞ്ഞു. അതേസമയം, കോവിഡ് കണക്കുകളില്‍ കേന്ദ്ര വിമര്‍ശനത്തിന് പിന്നില്‍ രാഷ്ട്രീയമെന്ന് വീണാജോര്‍ജ് പറഞ്ഞു. കേരളം കൃത്യമായ കണക്കുകള്‍ നല്‍കുന്ന സംസ്ഥാനമാണെന്നും അവര്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha