പ്ലസ് വണ്‍ ട്രയല്‍ അലോട്ട്‌മെന്റ് വ്യാഴാഴ്ച പ്രസിദ്ധീകരിക്കും... സെപ്റ്റംബര്‍ 30 ന് എല്ലാ അലോട്ട്‌മെന്റുകളും പ്രവേശന നടപടികളും പൂര്‍ത്തിയക്കണമെന്നും വിദ്യാഭ്യാസ വകുപ്പ്

പ്ലസ് വണ്‍പ്രവേശത്തിന് അപേക്ഷ സമര്‍പ്പിക്കാനുള്ള സമയ പരിധി അവസാനിച്ചതിനെ തുടര്‍ന്ന് പ്രവേശന പ്രക്രിയയുടെ ഷെഡ്യൂള്‍ സര്‍ക്കാര്‍ പുതുക്കി. വ്യാഴാഴ്ച ട്രയല്‍ അലോട്ട്‌മെന്റ് പ്രസിദ്ധീകരിക്കും. ഓഗസ്റ്റ് മൂന്നിനാണ് ആദ്യ അലോട്ട്‌മെന്റ്.
പ്രധാന അലോട്ട് മെന്റുകള്‍ ഓഗസ്റ്റ് 20 ന് പൂര്‍ത്തിയാക്കാനും വിദ്യാഭ്യാസ വകുപ്പ് നിര്‍ദേശം നല്‍കി. 22 ന് ക്ലാസുകള്‍ ആരംഭിക്കും. സെപ്റ്റംബര്‍ 30 ന് എല്ലാ അലോട്ട്‌മെന്റുകളും പ്രവേശന നടപടികളും പൂര്‍ത്തിയക്കണമെന്നും വിദ്യാഭ്യാസ വകുപ്പ് പുറപ്പെടുവിച്ച ഉത്തരവ് പറയുന്നു.
https://www.facebook.com/Malayalivartha