യുവതിയെ തടഞ്ഞുനിര്‍ത്തി നഗ്‌നത പ്രദര്‍ശനവും ലൈംഗികാതിക്രമം നടത്താന്‍ ശ്രമിച്ച പ്രതി പിടിയില്‍

യുവതിയെ ആളൊഴിഞ്ഞ സ്ഥലത്ത് തടഞ്ഞുനിര്‍ത്തി നഗ്‌നത പ്രദര്‍ശനവും ലൈംഗികാതിക്രമം നടത്താന്‍ ശ്രമിക്കുകയും ചെയ്ത കേസിലെ പ്രതി പിടിയില്‍. ആനാട് കുന്നത്തുമല വിപിന്‍ ഹൗസില്‍ വിപിന്‍ ശ്രീകുമാറി(33)നെയാണ് വിതുര പോലീസ് അറസ്റ്റ് ചെയ്തത്.
അതിക്രമം തടയാന്‍ ശ്രമിച്ച യുവതിയെ ഇയാള്‍ ദേഹോപദ്രവം ഏല്‍പിച്ചു. തടയാനെത്തിയ യുവതിയുടെ മകനെയും പ്രതി മര്‍ദിച്ചു. ലഹരിക്കടിമയായ പ്രതി വഴിയില്‍ പതിയിരുന്നാണ് യുവതിക്കുനേരേ ആക്രമണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു.
വാഹനത്തില്‍ കടന്നുകളഞ്ഞ ഇയാളെ വാഹന നമ്ബര്‍ പരിശോധിച്ചാണ് പിടികൂടിയത്. സി.ഐ എസ്. ശ്രീജിത്ത്, എസ്.ഐ മാരായ വിനോദ് കുമാര്‍, ഇര്‍ഷാദ്, എ.എസ്.ഐ പദ്മകുമാര്‍, എസ്.സി.പി.ഒ രാംകുമാര്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളെ റിമാന്‍ഡ് ചെയ്തു.
https://www.facebook.com/Malayalivartha