കുടുങ്ങുന്നത് വമ്പൻമാർ! സ്വർണ്ണക്കടത്തിൽ നടന്നത് രാജ്യദ്രോഹ കുറ്റമോ? എൻഐഎ ഒളിപ്പിക്കുന്നതെന്ത്?

സ്വർണ്ണക്കടത്തിൽ നടന്നത് രാജ്യദ്രോഹ കുറ്റമാണെന്ന കാര്യം എൻ ഐ എ ഏറെക്കുറെ ഉറപ്പിച്ചെങ്കിലും അത്തരത്തിൽ ഒരന്വേഷണം മുന്നോട്ടു പോയിരുന്നില്ല. കസ്റ്റംസ് കേസിലും എൻഫോഴ്സ്മെന്‍റ് കേസിലും മുഖ്യപ്രതിയായ സന്ദീപ് നായർ എൻ ഐ എയുടെ കേസിൽ മാപ്പുസാക്ഷിയാണ്. യുഎഇ കോൺസൽ ജനറലും അറ്റാഷെയും കളളക്കടത്തിന്‍റെ രാജ്യാന്തര സൂത്രധാരൻമാരെന്നാണ് സന്ദീപ് നായർ എൻഐഎ കോടതിയിൽ പറഞ്ഞത്.
രാജ്യത്തിന്‍റെ സാന്പത്തിക ഭദ്രതയെ തകർക്കുന്ന തീവ്രവാദം എന്ന പേരിലാണ് എൻ ഐ എ അങ്കപ്പുറപ്പാട് നടത്തിയതും. എന്നിട്ടും കോൺസൽ ജനറലും അറ്റാഷെയും എൻ ഐ എ കേസിൽ പ്രതികളല്ല. സന്ദീപ് മാപ്പുസാക്ഷിയുമാണ്. രാജ്യാന്തര തലത്തിലുള്ള സൗഹൃദം കാരണമാണ് അറ്റാഷയെ കേസിൽ പ്രതിയാക്കാത്തത്. അറ്റാഷെ കേസിൽ പ്രതിയായാൽ രാജ്യങ്ങൾ തമ്മിലുള്ള ഉറ്റ സൗഹൃദത്തെ ബാധിക്കും. ഒരു രാജ്യത്തിൻ്റെ സ്ഥാനപതിയെ കള്ളകടത്തു കേസിൽ പ്രതിയാക്കുന്നത് ഉചിതമല്ലെന്ന് ഇന്ത്യ കരുതിയാൽ തെറ്റ് പറയാനാവില്ല.
സരിത്ത് ആണ് സ്വപ്ന സുരേഷിനെ തനിക്ക് പരിചയപ്പെടുത്തിയത് എന്ന് സന്ദീപ് നായർ പറഞ്ഞു. കോഫെപോസ തടവ് അവസാനിച്ചതിനെ തുടർന്ന് ജയിൽമോചിതനായ ശേഷമായിരുന്നു സന്ദീപ് ഇക്കാര്യം പറഞ്ഞത് ..ഇയാളിൽ നിന്നും സ്വപ്നയുടെ പല രഹസ്യങ്ങളും എൻ ഐ എ ശേഖരിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയും ശിവശങ്കറുമെല്ലാം അകത്താകാൻ പറ്റുന്ന തെളിവുകൾ ഐ ഫോണിലുണ്ടെന്നാണ് സ്വപനയുമായി ബന്ധപ്പെട്ടവർ പറയുന്നത്.
സ്വപ്നയെ സഹായിക്കാനാണ് ബംഗളൂരുവിലേക്ക് താൻ ഒപ്പം പോയത്. ഡോളർ കടത്തിയതായി തനിക്ക് അറിവില്ല. സ്വർണ കടത്തൊക്കെ കണ്ടത്തുന്നതിന് മുമ്പാണ് നെടുമങ്ങാട് വർക്ക് ഷോപ്പ് തുടങ്ങിയത്. ഉന്നതർക്കെതിരെ മൊഴി നൽകാൻ എൻഫോഴ്സ്മെന്റ് നിർബന്ധിച്ചു എന്നും സന്ദീപ് നായർ പറഞ്ഞു. സ്വർണ്ണക്കടത്തിന് പുറമേ, ഡോളർ കടത്ത് കേസിലും, കള്ളപ്പണ കേസിലും, എൻ ഐ എ രജിസ്റ്റർ ചെയ്ത കേസിലും സന്ദീപ് പ്രതിയാണ്. ഈ കേസുകളിൽ സന്ദീപിന് ജാമ്യം ലഭിച്ചിരുന്നു.
സ്വർണ്ണകടത്തിൽ യുഎപിഎ. കേസ് നിലനിൽക്കില്ലെന്നും കേസിന്റെ വിചാരണ അനന്തമായി നീളുകയാണെന്നുമാണ് സ്വപ്ന പറയുന്നത്. തനിക്കെതിരെ യുഎപിഎ ചുമത്തിയ വൈരാഗ്യമാണ് സ്വപ്നക്ക് എൻ ഐ എ യോടുള്ളത്. 2020 ജൂലായ് അഞ്ചിനാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ നയതന്ത്ര ബാഗേജ് വഴി കടത്തിയ സ്വർണം കസ്റ്റംസ് പിടികൂടിയത്.
പിന്നാലെ സ്വപ്ന സുരേഷ്, സന്ദീപ് നായർ, സരിത്ത് എന്നിവർ പിടിയിലായി. ഇതിനുപിന്നാലെ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം.ശിവശങ്കറും അറസ്റ്റിലായി. സ്വർണക്കടത്തിന് പുറമേ ഡോളർ കടത്തിലും ലൈഫ് മിഷൻ വിവാദത്തിലും കേസുകളുണ്ടായി. ഡോളർ കടത്തിലും ലൈഫ് മിഷനിലും യാതൊന്നും നടന്നില്ല.
എൻ.ഐ.എ, ഇ.ഡി. സി.ബി.ഐ. തുടങ്ങിയ കേന്ദ്ര ഏജൻസികൾ വിവിധ കേസുകൾ രജിസ്റ്റർ ചെയ്തു. എന്നാൽ സ്വർണക്കടത്ത് പുറത്തറിഞ്ഞ് ഒരു വർഷം പിന്നിടുമ്പോഴും ഈ അന്വേഷണങ്ങളൊന്നും എവിടെയും എത്താത്ത അവസ്ഥയിലാണ്. മാത്രമല്ല, മുഖ്യപ്രതികളായ ഫൈസൽ ഫരീദ്, യുഎഇ കോൺസുലേറ്റ് മുൻ അക്കൗണ്ടന്റ് ഖാലിദ് മുഹമ്മദ് അലി തുടങ്ങിയവരെ ഇന്ത്യയിലെത്തിക്കാൻ അന്വേഷണ ഏജൻസികൾക്ക് കഴിഞ്ഞിട്ടുമില്ല. ഫരീദിനെയും സംഘത്തെയും പിടിക്കാൻ കഴിയാത്ത കാലത്തോളം സ്വർണ്ണകടത്ത് കേസ് തെളിയിക്കപ്പെട്ടില്ല.
കോൺസുലേറ്റിലെ പി.ആർ. ഒ. ആയിരുന്ന പി.എസ്. സരിത്താണ് ആദ്യം അറസ്റ്റിലായത്. ജൂലായ് 10 നാണ് കേസ് എൻ ഐ എ ഏറ്റെടുത്തത്. തൊട്ടു പിന്നാലെ ഇ.ഡിയും കേസെടുത്തു. ഇതുവരെ 53 പേരാണ് അറസ്റ്റിലായത്. അറ്റാഷെ ഉൾപ്പെടെയുള്ളവരെ ആദ്യഘട്ടത്തിൽ പ്രതി ചേർത്തിരുന്നില്ല. അങ്ങനെയാണ് അവർ രാജ്യം വിട്ടത്. സ്വപ്നയുമായുള്ള ബന്ധം മാത്രമാണ് ശിവശങ്കറിന് വിനയായത്. മണിക്കൂറുകളോളം അദ്ദേഹത്തെ ചോദ്യം ചെയ്തിട്ടും യാതൊരു ഫലവും കേന്ദ്ര ഏജൻസികൾക്ക് ഉണ്ടായിട്ടില്ല.
ഇതിനിടെയാണ് മുഖ്യമന്ത്രിക്കെതിരായ നീക്കത്തിൽ കേന്ദ്ര ഏജൻസികൾക്കെതിരെ കേരളം ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചത്. സ്വർണ്ണക്കടത്ത് കേസിൽ ദേശവിരുദ്ധ ബന്ധം എൻ ഐ എ ആദ്യഘട്ടത്തിൽ തന്നെ സംശയിച്ചിരുന്നു.സ്വർണ്ണ കേസ് ഉണ്ടായി ഏതാനും ദിവസങ്ങൾക്കുള്ളിലാണ് ഇതിൽ ദേശവിരുദ്ധ ശക്തികൾ ഉണ്ടെന്ന് ആരോപണം ഉയർന്നത്.
സ്വർണ്ണക്കടത്ത് കേസിലെ പണത്തിന്റെ ഒഴുക്ക് പുറത്തു പറയാൻ കഴിയാത്ത സ്ഥലങ്ങളിലേക്കായിരുന്നു. ചില വിദേശരാജ്യങ്ങളിൽ ദേശവിരുദ്ധ താത്പര്യങ്ങൾക്ക് ഫണ്ടിംഗ് നടത്തുന്ന ചിലരാണ് സ്വർണക്കടത്തിൽ പണം മുടക്കിയത്. എന്നാൽ എൻ ഐ എ ഇക്കാര്യം ഇപ്പോഴും രഹസ്യമായി സൂക്ഷിക്കുന്നു. ചില സുപ്രധാന വിവരങ്ങൾ കൂടി അവർക്ക് ലഭിക്കാനുണ്ടെന്നാണ് പറയുന്നത്.
സ്വർണ്ണക്കടത്തിൽ എൻ ഐ എ കുറ്റപത്രം സമർപ്പിച്ചു കഴിഞ്ഞു.കസ്റ്റംസിന്റെയും ഇഡിയുടെയും കേസുകൾ സാമ്പത്തിക കുറ്റകൃത്യം മാത്രമാണ്. ഇതിൽ ശിക്ഷ കിട്ടിയാൽ തന്നെ ജീവിത കാലം മുഴുവൻ ജയിലിൽ കിടക്കേണ്ടി വരില്ല. എന്നാൽ എൻ ഐ എ കേസിൽ ശിക്ഷ കിട്ടിയാൽ മരണം ജയിലാകുമെന്ന കാര്യം ഉറപ്പാണ്.
സ്വപ്ന സുരേഷ് ഉൾപ്പെടെയുള്ള പ്രതികൾക്ക് ഭീകര സംഘടനകളുമായി ബന്ധമുണ്ടെന്നാണ് എൻ.ഐ എ കരുതുന്നത്. അതു കൊണ്ടാണ് യുഎപിഎ വകുപ്പ് 20 ചേർത്തത്. കേസ് തെളിയിക്കുന്നതിനാവശ്യമായ ചില നിർണായക വിവരങ്ങൾ കുറ്റപ്പത്രത്തിൽ ഉണ്ടെന്നാണ് വിവരം. ഇത് അന്വേഷണ ഘട്ടത്തിൽ പുറത്തു പോയാൽ അപകടമാണെന്ന് എൻ ഐ എ കരുതുന്നു.
കോടതിയിൽ എൻ ഐ എയുടെ ആവശ്യത്തിനായിരിക്കും പ്രഥമ പരിഗണന നൽകുന്നത്. വിചാരണക്ക് മുമ്പ് കുറ്റപ്പത്രം പ്രതികൾക്ക് നൽകിയാൽ പ്രതികൾ ദുരുപയോഗം ചെയ്യുമെന്ന് എൻ ഐ എ കരുതുന്നു. അങ്ങനെ നൽകേണ്ടി വന്നാലും കുറ്റപത്രത്തിലെ നിർണായക ഭാഗങ്ങൾ ഒഴിവാക്കാൻ എൻ ഐ എ കോടതിയിൽ ആവശ്യപ്പെടും. എന്നാൽ 20 പ്രതികളിൽ ആർക്കൊക്കെ ഭീകരരുമായി ബന്ധമുണ്ടെന്ന കാര്യം എൻ ഐ എ അതീവ രഹസ്യമായി സൂക്ഷിക്കുകയാണ്.
ആദ്യം പ്രതികൾക്കെതിരെ സമർപ്പിച്ച എഫ്.ഐ.ആറിൽ യുഎപിഎ 20 ഉൾപ്പെട്ടിട്ടുണ്ടായിരുന്നില്ല. പിന്നീടാണ് ഇത് ചേർക്കാൻ തീരുമാനിച്ചത്. കൂടുതൽ വിശദമായ അന്വേഷണം നടത്തിയ ശേഷമാണ് യുഎപിഎ 20 ചുമത്തിയത്. സാമ്പത്തിക കുറ്റകൃത്യം നടത്തി രാജ്യത്തിന്റെ സമാധാനം തകർത്തു എന്ന ആരോപണമാണ് ആദ്യം സ്വപ്ന ഉൾപ്പെട്ട പ്രതികൾക്കെതിരെ ചുമത്തിയത്.
ഇത്തരമൊരു ആരോപണം നിലനിൽക്കില്ലെന്ന് എൻ ഐ എ കോടതി തന്നെ പറഞ്ഞിരുന്നു. ഈ ആരോപണം ഒരു പുകമറ മാത്രമാണെന്നാണ് ഇപ്പോൾ തെളിഞ്ഞിരിക്കുന്നത് . യഥാർത്ഥത്തിൽ സ്വർണം കടത്തിയത് ദേശവിരുദ്ധ താത്പര്യങ്ങൾക്ക് വേണ്ടിയാണ്. ജയിലിൽ കഴിയുന്ന സ്വപ്നക്ക് എൻ ഐ എയെ ഓർത്ത് ഉറക്കമില്ലെന്നാണ് റിപ്പോർട്ട്. സ്വപ്നക്ക് പുറമേ കെ.റ്റി രമീസ് ഉൾപ്പെടെയുള്ള പ്രതികളുടെയും അവസ്ഥ ഇതു തന്നെ. എൻഐഎ കേസിൽ നിന്നും ശിവശങ്കറെ ഒഴിവാക്കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha