ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴയില്‍ വാഴിക്കില്ല! പിണറായിയുടെ ഇരട്ടത്താപ്പ്... കോൺഗ്രസും മാധ്യമപ്രവർത്തകരും കട്ടക്കലിപ്പിൽ

ഐഎഎസ് ഉദ്യോഗസ്ഥന്‍ എത്ര കളങ്കിതനുമാകട്ടെ തനിക്കിഷ്ടമുള്ളിടത്ത് നിയമിക്കുമെന്ന നയമാണ് മുഖ്യമന്ത്രി പിണറായി വിജയന്.
പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരിക്കെ യുഎഇ കോണ്‍സുലേറ്റുവഴിയുള്ള സ്വര്‍ണക്കള്ളക്കടത്തിന് ഒത്താശ ചെയ്തു കൊടുത്ത് അറസ്റ്റിലായി ജയിലില്‍ കഴിഞ്ഞ പി ശിവശങ്കറിനെ വീണ്ടും തിരികെ സര്‍വീസിലെത്തിച്ച് ജനത്തെ ഞെട്ടിച്ചയാളാണ് പിണറായി. ഇപ്പോഴിതാ മദ്യപിച്ച് ലക്കുകെട്ട് മാധ്യമപ്രവര്‍ത്തകനെ അസമയത്ത് വാഹനം ഇടിപ്പിച്ചുകൊലപ്പെടുത്തിയ ഐഎഎസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴയില്‍ കളക്ടറായി നിയമിച്ചിരിക്കുന്നു.
തനിക്കെതിരെ വെല്ലുവിളി ഉയര്‍ത്തുകയും തന്റെ ഇമേജിന് കോട്ടം വരുത്തുകയും ചെയ്യുന്ന മാധ്യമ ലോകത്തിനെതിരെ ഒരു വെല്ലുവിളികൂടിയാണ് ശ്രീറാം വെങ്കിട്ടരാമനെ നെഹൃ ട്രോഫി വള്ളംകളിക്ക് തൊട്ടുമുന്‍പ് ആലപ്പുഴയില്‍ നിയമിച്ചുകൊണ്ടുള്ള പിണറായി വിജയന്റെ ഉത്തരവ്. വിവിധ വിഷയങ്ങളില്‍ കളങ്കിതന്‍ മാത്രമല്ല കോടതിയില്‍ ഗുരുതരമായ കേസില്‍പ്പെട്ട് വിചാരണ കാത്തുകഴിയുന്നയാളുമാണ് ശ്രീ റാം.
ശ്രീറാമിനെ ആലപ്പുഴയില്‍ വാഴിക്കില്ലെന്ന് കോണ്‍ഗ്രസും കേരള പത്രപ്രവര്‍ത്തക യൂണിയനിലെ ഒരു വിഭാഗവും പരസ്യമായ പ്രസ്താവനയിറക്കിക്കഴിഞ്ഞു. ജില്ലാ മജിസ്‌ട്രേറ്റ് അധികാരികൂടിയായ കളക്ടറെ ആലപ്പുഴയില്‍ കാലുകുത്തിക്കാന്‍ അനുവദിക്കില്ലെന്ന നിലപാട് വന്നിട്ടും തീരുമാനം മാറ്റില്ലെന്ന് പിണറായി പ്രഖ്യാപിച്ചു കഴിഞ്ഞു.
സമൂഹ മാധ്യമങ്ങളില്‍ വിമര്‍ശനങ്ങള്‍ ഉയരുന്ന സാഹചര്യത്തില്‍ കലക്ടറുടെ ഫേസ്ബുക്ക് പേജിന്റെ കമന്റ് ബോക്‌സ് പൂട്ടിയിരിക്കുകയാണ്. ആലപ്പുഴ ജില്ലാ കലക്ടറുടെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിന്റെ കമന്റ് ബോക്‌സ് ആണ് ഡീആക്ടിവേറ്റ് ചെയ്തിരിക്കുന്നത്.
ശ്രീറാം വെങ്കിട്ടരാമന്റെ നിയമനത്തിനെതിരേ എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലും മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കോണ്‍ഗ്രസ് നേതാവ് എ എ ഷുക്കൂറും രംഗത്തെത്തി. ശ്രീറാം വെങ്കിട്ടരാമന്റെ നിയമനം ദൗര്‍ഭാഗ്യകരമായ സംഭവമാണെന്ന് കെ സി വേണുഗോപാല്‍ പറഞ്ഞു.
കളങ്കിതനായ വ്യക്തിയാണ് ശ്രീറാം വെങ്കിട്ടരാമനെന്നും കാളക്ടറാക്കി നിയമിക്കരുതെന്നും ആലപ്പുഴ ഡിസിസി പ്രസിഡന്റ് എ എ ഷുക്കൂറും പറഞ്ഞു. ഇദ്ദേഹത്തെ ആലപ്പുഴക്കാരുടെ തലയില്‍ കെട്ടിവെയ്ക്കുന്നതെന്തിനെന്നാണ്് രമേശ് ചെന്നിത്തലയുടെ ചോദ്യം. കുറ്റാരോപിതനായ ഒരാള്‍ക്ക് ജില്ലയുടെ പൂര്‍ണ അധികാരം നല്‍കിയതിന്റെ കാരണം മനസിലാകുന്നില്ലെന്ന് കെ സി വേണുഗോപാലും ജനങ്ങളോടുള്ള വെല്ലുവിളിയാണ് സര്‍ക്കാര്‍ തീരുമാനമെന്നും അത് അംഗീകരിക്കില്ലെന്നും രമേശ് ചെന്നിത്തലയും പ്രഖ്യാപിച്ചതോടെ കളക്ടര്‍ക്കെതിരെ ശക്തമായ പ്രതിഷേധത്തിനൊരുങ്ങുകയാണ് കോണ്‍ഗ്രസ്.
ബഷീറിന്റെ കുടുംബത്തോട് പരസ്യമായി മാപ്പു പറയാന്‍ പോലും അഹങ്കാരം അനുവദിക്കാത്ത ശ്രീറാമിനെ ജില്ലാ കലക്ടറാക്കിയെന്ന വാര്‍ത്ത വേദനിപ്പിക്കുന്നെന്നുള്‍പ്പെടെ സോഷ്യല്‍ മീഡിയയില്‍ പ്രതികരണങ്ങള്‍ വന്നുതുടങ്ങി. മാധ്യമ പ്രവര്‍ത്തകരുടെയും ജനങ്ങളുടെയും വികാരം കണക്കിലെടുത്ത് ശ്രീറാം വെങ്കിട്ടരാമനെ നിയമനം പുന:പരിശോധിക്കണമെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയനും പ്രതിഷേധം വ്യക്തമാക്കിയിട്ടുണ്ട്.
കഴിഞ്ഞ ദിവസമാണ് ആരോഗ്യവകുപ്പില്‍ ജോയിന്റ് ഡയറക്ടറായിരുന്ന ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കളക്ടറായി നിയമിച്ച് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കിയത്. 2019 ഓഗസ്റ്റ് മൂന്നിന് പുലര്‍ച്ചെ ഒരു മണിക്കാണ് ശ്രീറാം ഓടിച്ച വാഹനം ഇടിച്ചു ബഷീര്‍ കൊല്ലപ്പെട്ടത്.
അതിനുശേഷം സംഭവം മറച്ചുവെയ്ക്കാനും തന്റെ അധികാരം ഉപയോഗിച്ച് രക്ഷപ്പെടാനും കേസില്‍ ശ്രീറാം ഇടപെട്ടതായും ആരോപണമുയര്‍ന്നിരുന്നു.
സംഭവ സമയത്ത് മദ്യപിച്ചിരുന്ന ശ്രീറാം അത് മറച്ചുവയ്ക്കാന്‍ പരിശോധന വൈകിച്ചെന്നും അതിന് പൊലീസ് സഹായിച്ചെന്നും ആരോപണമുണ്ട്. കാറിലുണ്ടായിരുന്ന ശ്രീറാമിന്റെ സുഹൃത്ത് വഫാ ഫിറോസായിരുന്നു കേസിലെ മറ്റൊരു പ്രതി. വഫയാണ് കാര്‍ ഓടിച്ചിരുന്നതെന്നുള്‍പ്പെടെ തന്ത്രങ്ങള്‍ മെനയാന്‍ പോലീസ് ശ്രമം നടത്തിയിരുന്നു.
മാത്രവുമല്ല അമിതമായി മദ്യപിച്ചിരുന്നു എന്നതിനു തെളിവായി രക്തപരിശോധന വൈകിക്കുകയും ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്യുകയും ചെയ്തതുള്‍പ്പെടെ ഒട്ടേറെ നീക്കങ്ങള്‍ ഉന്നതപക്ഷത്തുനിന്നുണ്ടായിരുന്നു. മനഃപൂര്‍വമല്ലാത്ത നരഹത്യ, പൊതുമുതല്‍ നശിപ്പിക്കല്‍, മോട്ടര്‍ വാഹന നിയമ ലംഘനം, തെളിവു നശിപ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് കേസില്‍ ഒന്നാം പ്രതിയായ ശ്രീറാമിനെതിരെ ചുമത്തിയിരുന്നത്. പത്ത് വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണിത്.
https://www.facebook.com/Malayalivartha