ഇടപാടുകള്‍ കൂടുതല്‍ സുരക്ഷിതമാക്കാന്‍ 10,000ത്തിനു മുകളില്‍ പണം പിന്‍വലിക്കാന്‍ ഒടിപിയുമായി എസ്ബിഐ

ഇടപാടുകള്‍ കൂടുതല്‍ സുരക്ഷിതമാക്കാനും അനധികൃത ഇടപാടുകള്‍ ഒഴിവാക്കാനുമായി എടിഎം വഴിയുളള പണമിടപാടുകള്‍ക്ക് ഒടിപി വരുന്നു. സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഇടപാടുകള്‍ക്ക് ഒടിപി നിര്‍ബന്ധമാക്കിയിട്ടുണ്ട്. 10,000 രൂപയ്ക്ക് മുകളിലുള്ള പണം പിന്‍വലിക്കാനാണ് ഒടിപി കൊണ്ടുവരുന്നത്. മറ്റ് ബാങ്കുകളും ഇടപാടുകള്‍ക്കായി ഒടിപി കൊണ്ടുവരുമെന്ന് സൂചനയുണ്ട്. നാലക്ക നമ്ബര്‍ ഒടിപിയായി ലഭിക്കും. അതിനാല്‍, ഇപ്പോള്‍ മുതല്‍, ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് പണം പിന്‍വലിക്കുമ്‌ബോള്‍, ഫോണ്‍ കൈവശം വയ്‌ക്കേണ്ടിവരും.
എടിഎം കാര്‍ഡ് സൈ്വപ്പ് ചെയ്തതിന് ശേഷം, പിന്‍വലിക്കേണ്ട തുക ടൈപ്പുചെയ്യുക. തുടര്‍ന്ന് ഒടിപി നമ്ബര്‍ ബാങ്കില്‍ രജിസ്റ്റര്‍ ചെയ്ത ഫോണ്‍ നമ്ബറില്‍ എത്തും. ആ നമ്ബര്‍ ടൈപ്പ് ചെയ്ത ശേഷം നിങ്ങള്‍ക്ക് പണം പിന്‍വലിക്കാം. 2020 ജനുവരി മുതല്‍ എസ്ബിഐ സേവനങ്ങള്‍ക്ക് ഒടിപി സേവനം ലഭ്യമാണ്. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ വഴി അനധികൃത സാമ്ബത്തിക ഇടപാടുകളെയും കുറ്റകൃത്യങ്ങളെയും കുറിച്ച് എസ്ബിഐ ഉപഭോക്താക്കള്‍ക്ക് പ്രത്യേക നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നുണ്ട്.
ഇടപാടുകളില്‍ കൂടുതല്‍ സുരക്ഷ ഉറപ്പാക്കാനാണ് നീക്കം. ഈ വര്‍ഷം ജൂണില്‍, എസ്ബിഐ പണം പിന്‍വലിക്കല്‍ പരിധിയും നിരക്കുകളും, അന്താരാഷ്ട്ര ഇടപാട് നിയമങ്ങള്‍ എന്നിവ ഉള്‍പ്പെടെ ചില നിയമങ്ങള്‍ അവതരിപ്പിച്ചിരുന്നു. പുതിയ നിയമം അനുസരിച്ച്, ഒരു ലക്ഷം രൂപ വരെ പ്രതിമാസ ബാലന്‍സ് ഉള്ള എസ്ബിഐ കാര്‍ഡ് ഉടമകള്‍ക്ക് ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളിലെ എടിഎമ്മുകളില്‍ അഞ്ച് ഇടപാടുകള്‍ സൗജന്യമായി ലഭിക്കും. മറ്റ് ബാങ്കുകളുടെ എടിഎമ്മുകളില്‍ എസ്ബിഐ കാര്‍ഡുകള്‍ ഉപയോഗിക്കുമ്പോള്‍ മൂന്ന് ഇടപാടുകള്‍ മാത്രമേ അനുവദിക്കൂ.
https://www.facebook.com/Malayalivartha