കേരളാ തീരത്ത് ഭീമൻ ചരക്ക് കപ്പൽ നങ്കൂരമിടും! വമ്പൻ തൊഴിലവസരങ്ങൾ... കോടികൾ വാരുമെന്ന് സിപിഎം... കോളടിച്ചത് കേരള സർക്കാരിന്...

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിര്‍മ്മാണ പുരോഗതി വിലയിരുത്തുന്നതിനായി അദാനി പോര്‍ട്ട് & സെസ് ലിമിറ്റഡ് സി ഇ ഒ, കരണ്‍ ഗൗതം അദാനിയുമായി മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ചര്‍ച്ച നടത്തി. പദ്ധതിയുടെ പ്രവര്‍ത്തന പുരോഗതി വിലയിരുത്തിയ യോഗത്തിൽ ഭാവി നിക്ഷേപങ്ങളെ കുറിച്ചും ചര്‍ച്ച ചെയ്തു. നേരത്തെ തയ്യാറാക്കിയ പ്രവര്‍ത്തന കലണ്ടര്‍ പ്രകാരം 2023 മാര്‍ച്ചില്‍ ആദ്യ കപ്പല്‍ വിഴിഞ്ഞത്ത് എത്തും. 2023 സെപ്തംബറില്‍ ഓണത്തോടനുബന്ധിച്ച് പദ്ധതിയുടെ ആദ്യഘട്ടം കമ്മീഷന്‍ ചെയ്യാനാണ് ധാരണയായത്.
പദ്ധതി കമ്മീഷന്‍ ചെയ്യുന്നതോടെ പരിസരവാസികളായ സാധാരണക്കാര്‍ക്കും അഭ്യസ്ഥവിദ്യര്‍ക്കും പരമാവധി തൊഴിലവസരങ്ങള്‍ ഒരുക്കും. പുനരധിവാസവുമായി ബന്ധപ്പെട്ട് പദ്ധതി പ്രദേശവാസികള്‍ ഉന്നയിച്ച ആവശ്യങ്ങളില്‍ ഭൂരിഭാഗവും സര്‍ക്കാര്‍ ഇതിനകം പരിഹരിച്ചിട്ടുണ്ട്. ശേഷിക്കുന്നത് ബന്ധപ്പെട്ടവരുമായി ചര്‍ച്ച ചെയ്ത് ഉടന്‍ പരിഹരിക്കും. പോര്‍ട്ടിന്റെ സാദ്ധ്യതയെ പരമാവധി ഉപയോഗപ്പെടുത്താവുന്ന രൂപത്തില്‍ അനുബന്ധ നിക്ഷേപങ്ങള്‍ നടത്തുവാന്‍ അദാനി കമ്പനി മന്ത്രിയെ സന്നദ്ധത അറിയിച്ചു. പദ്ധതി പൂര്‍ത്തിയാക്കുവാനാവശ്യമായ അസംസ്‌കൃത വസ്തുക്കളുലെ ലഭ്യത ഉറപ്പുവരുത്തുവാന്‍ ആവശ്യമായ സത്വര നടപടി സ്വീകരിക്കാമെന്ന് കമ്പനി മന്ത്രിയ്ക്ക് ഉറപ്പ് നല്‍കിയിട്ടുണ്ട്.
ഇതുകൊണ്ടും കഴിയുന്നില്ല, കേരളത്തില്‍ സിമന്‍റ്, ഗ്രീന്‍ ഹൈഡ്രജന്‍ പ്ലാന്‍റുകള്‍ തുടങ്ങുന്നതിന് താല്‍പര്യം പ്രകടിപ്പിച്ച് അദാനി ഗ്രൂപ്പ് രംഗത്ത് വന്നിരുന്ന ഒരു വാർത്തയും പുറത്ത് വരുന്നുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനുമായി കരണ്‍ അദാനി നടത്തിയ കൂടിക്കാഴ്ചയിലാണ് വിഴിഞ്ഞം തുറമുഖത്തിന്‍റെ അനുബന്ധ വികസന സാധ്യതകളും പ്രധാന ചര്‍ച്ചാ വിഷയമായത്.
കൂടുതല്‍ പഠനത്തിനുശേഷം തുടര്‍നടപടിയിലേക്ക് കടക്കാമെന്നാണ് സര്‍ക്കാര്‍–അദാനി ഗ്രൂപ്പിന്റെ തീരുമാനം. സര്‍ക്കാരിനായി വിഴിഞ്ഞം ഇന്‍റര്‍നാഷനല്‍ സീ പോര്‍ട്ട് ലിമിറ്റഡാണ് (വിസില്‍) പുതിയ പദ്ധതി നിര്‍ദേശങ്ങള്‍ മുന്നോട്ടുവച്ചത്. അദാനി ഗ്രൂപ്പ് സിമന്‍റ്, ഗ്രീന്‍ ഹൈഡ്രജന്‍ വ്യവസായ മേഖലകളില്‍ ചുവടുറപ്പിക്കുന്ന സാഹചര്യത്തിലാണ് ഇതുമായി ബന്ധപ്പെട്ട പദ്ധതി നിര്‍ദേശങ്ങള്‍ വിസില്‍ മുന്നോട്ടുവച്ചത്.
ഹോള്‍സിം എന്ന സ്വിസ് കമ്പനിക്ക് അംബുജയിലും എസിസിയിലും ഉണ്ടായിരുന്ന ഓഹരികള്‍ വാങ്ങുന്നതോടെ അദാനി രാജ്യത്തെ രണ്ടാമത്തെ വലിയ സിമന്‍റ് വ്യവസായിയായി മാറും. ഇതോടെയാണ് വിഴിഞ്ഞം തുറമുഖത്തോടനുബന്ധിച്ച് പുതിയ സിമന്‍റ് പ്ലാന്‍റ് എന്ന നിര്‍ദേശം കൂടിക്കാഴ്ചയില്‍ സംസ്ഥാനം മുന്നോട്ടുവച്ചത്.
ഏറെ ഭൂമി ആവശ്യമില്ലാത്തതിനാല്‍ വിഴിഞ്ഞം പദ്ധതി പ്രദേശത്തുതന്നെ പ്ലാന്‍റ് സ്ഥാപിക്കാമെന്നാണ് കണക്കുകൂട്ടല്‍. ഫ്രാന്‍സിലെ ടോട്ടല്‍ എനര്‍ജീസ് എന്ന കമ്പനിയുമായി ഗ്രീന്‍ ഹൈഡ്രജന്‍ ഉല്‍പാദനത്തിന് അദാനി ഗ്രൂപ്പ് ധാരണയിലെത്തിയിട്ടുണ്ട്. കാര്‍ബണ്‍ ബഹിര്‍ഗമനമില്ലാത്ത ഊര്‍ജ സ്രോതസ്സുകള്‍ ഉപയോഗിച്ച് വ്യവസായാവശ്യത്തിനായി വിഘടിപ്പിച്ചെടുക്കുന്ന ഹൈഡ്രജനാണ് ഗ്രീന്‍ ഹൈഡ്രജന്‍. ഹരിത ഹൈഡ്രജന്‍ ഉല്‍പാദനം പ്രോത്സാഹിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് പദ്ധതിയുമുണ്ട്. ഇതും പ്രയോജനപ്പെടുത്തുന്നതിനാണ് സംസ്ഥാനത്ത് പലയിടത്തായി ഹരിത ഹൈഡ്രജന്‍ പ്ലാന്‍റുകള്‍ തുടങ്ങാമെന്ന നിര്‍ദേശം വിസില്‍ മുന്നോട്ടുവച്ചത്.
രണ്ടു നിര്‍ദേശങ്ങളോടും കൂടിക്കാഴ്ചയില്‍ കരണ്‍ അദാനി താല്‍പര്യം പ്രകടിപ്പിച്ചു. ഇക്കാര്യത്തില്‍ തുടര്‍പഠനം നടത്തുമെന്നും വ്യക്തമാക്കി. കൂടുതല്‍ പഠനത്തിനുശേഷം പദ്ധതികളുടെ വിശദാംശങ്ങളില്‍ അദാനി ഗ്രൂപ്പ് തീരുമാനമെടുക്കും. മുഖ്യമന്ത്രി പിണറായി വിജയനും കരണ്‍ അദാനിക്കും പുറമെ ചീഫ് സെക്രട്ടറി വി.പി.ജോയി, മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.എം.ഏബ്രഹാം എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. പദ്ധതി നിര്‍ദേശങ്ങള്‍ യാഥാര്‍ഥ്യമായാല്‍ വിഴിഞ്ഞം തുറമുഖത്തിനും തിരുവനന്തപുരം വിമാനത്താവളത്തിനും പിന്നാലെ സംസ്ഥാനത്ത് അദാനിയുടെ സാന്നിധ്യം കൂടുതല്‍ ശക്തമാകും.
ഇന്ത്യയിലെ ആദ്യത്തെ ട്രാൻസ്ഷിപ്പ്മെന്റ് പോർട്ട് എന്ന നിലയിലാണ് വിഴിഞ്ഞം തുറമുഖത്തെ ഉയർത്തിക്കാട്ടിയിരുന്നത്. എന്നാൽ പല കാരണങ്ങൾ കൊണ്ടും പദ്ധതിയുടെ നിർമ്മാണം വൈകി. അദാനി പോർട്സ് കമ്പനിയും വിഴിഞ്ഞം ഇന്റർനാഷണൽ സീ പോർട് ലിമിറ്റഡ് കമ്പനിയുമാണ് വിഴിഞ്ഞം തുറമുഖം പദ്ധതിക്ക് പിന്നിൽ പ്രവർത്തിക്കുന്നത്.
പദ്ധതിക്കെതിരെ വിഴിഞ്ഞത്തെ ജനങ്ങൾ കുറേ കാലങ്ങളായി പ്രതിഷേധത്തിലാണ്. ഇവിടുത്തെ മത്സ്യത്തൊഴിലാളികളുടെ മത്സ്യബന്ധനത്തെ തുറമുഖ നിർമ്മാണം ബാധിക്കുന്നതും കര കൂടുതൽ കൂടുതൽ കടലെടുക്കുന്നതും പ്രതിഷേധത്തിന്റെ ശക്തി കൂട്ടുന്നു. സഖുമുഖം അതിനുള്ള കേവലം ഉദാഹരണമായി ജനങ്ങൾ ചൂണ്ടിക്കാട്ടുന്നു. തുറമുഖത്തിന് വേണ്ടി പാറകൾക്കായി കുന്നിടിക്കുന്നതും പ്രതിഷേധത്തിന് കാരണമാണ്.
https://www.facebook.com/Malayalivartha