കേരളത്തെ കറക്കിയെറിയാൻ കടലിൽ കൂറ്റൻ ചുഴലിക്കാറ്റ്! ജാഗ്രതയോടെ മലയാളികൾ.... പ്രളയത്തിന് പിന്നാലെ അടുത്തത്?

ഈ വർഷത്തെ ആദ്യ ചുഴലിക്കാറ്റി അസാനിയിൽ നിന്നും രക്ഷ നേടാൻ എല്ലാ ശ്രമങ്ങളും നാം നടത്തിയിരുന്നു. പക്ഷേ തടുക്കുന്നതിന് ഒരു പരിധിയുള്ളതിനാൽ ജാഗ്രത പലിക്കുക മാത്രമാണ് ഏക പോംവഴി. രണ്ടുവര്‍ഷം കേരളത്തെ വെളളത്തില്‍ മുക്കിക്കളഞ്ഞ പ്രളയങ്ങളും തൊട്ടുപിന്നാലെ കൊവിഡ് മഹാമാരിയേയും അതിജീവിക്കുമ്പോള്‍, മറ്റൊരു പ്രകൃതിദുരന്ത സാദ്ധ്യതയായി വീശിയടിക്കുകയാണ്, ചുഴലിക്കാറ്റുകള്‍.
പ്രാദേശികമായി ഏതാനും കിലാേമീറ്റര്‍ വിസ്തൃതിയിലും ഏതാനും നിമിഷങ്ങള്‍ മാത്രമാണ് ചുഴലിക്കാറ്റ് വീശുന്നതെങ്കിലും അതുണ്ടാക്കുന്ന നാശനഷ്ടങ്ങള്‍ വളരെ വലുതാണ്. വിദേശ രാജ്യങ്ങളിലേതു പോലെ കൂടുതല്‍ സ്ഥലങ്ങളില്‍ ഏറെ സമയം ചുഴലിക്കാറ്റുകള്‍ വീശിയാല്‍ പ്രളയകാലം പോലെ മറ്റൊരു ദുരന്തത്തിന്റെ വക്കിലാവും നമ്മള്‍. ഈ സാഹചര്യത്തിലാണ് ഇപ്പോൾ കേരളത്തിലെ മഴയും ഇടിമിന്നലും ചർച്ചയായി മാറുന്നത്.
കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ മുന്നറിയിപ്പ്. ഇന്ന് മുതല്‍ 27 വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുള്ളത്. എന്നാല്‍, കേരളത്തില്‍ എവിടെയും യെല്ലോ അലേര്‍ട്ട് മുന്നറിയിപ്പ് നല്‍കിയിട്ടില്ല. അടുത്ത അഞ്ച് ദിവസങ്ങളിലും എല്ലാ ജില്ലകളിലും ഗ്രീന്‍ അലേര്‍ട്ട് ആണ് ഉള്ളത്. മിതമായും നേരിയതുമായ മഴയ്ക്കുള്ള സാധ്യതയാണ് ഗ്രീന്‍ അലേര്‍ട്ട് കൊണ്ട് ഉദ്ദേശിക്കുന്നത്.
കാലാവസ്ഥാ വ്യതിയാനവും ആഗോള താപനവും ഭൂമിയില്‍ സൃഷ്ടിക്കുന്ന ആഘാതങ്ങളില്‍ ഏറ്റവും അപകടകാരിയാണ് നേരരത്തേ സൂചിപ്പിച്ച ചുഴലിക്കാറ്റ്. കഴിഞ്ഞ 30-40 വര്‍ഷങ്ങളില്‍ ലോകമെമ്പാടുമുള്ള ചുഴലിക്കാറ്റുകളുടെ മൊത്തത്തിലുള്ള ആവൃത്തിയും കാഠിന്യവും വര്‍ധിച്ചിട്ടുണ്ട്. ഇതിന്റെ പ്രധാന കാരണങ്ങളായി പറയുന്നത് കാലാവസ്ഥാ വ്യതിയാനം, ഹിമവും ഹിമാനികളും ഉരുകുന്നത്. സമുദ്രനിരപ്പ് ഉയരുന്നത്, സമുദ്രജലത്തിന്റെ ചൂട് എന്നിവയാണ്.
കൊങ്കൺ തീരത്തു ലഭ്യമായിരുന്ന മത്സ്യങ്ങൾ കേരളത്തിലേക്കെത്താൻ ചൂട് കൂടിയത് കാരണമായി. തിരമാലകളുടെ ദിശയിലുണ്ടായ വ്യതിയാനം കാരണം പല തീരങ്ങളിലെയും മണൽ നഷ്ടപ്പെട്ടു. ചിലയിടത്ത് ഖനനത്തിലൂടെയും മണൽ നിക്ഷേപം കുറഞ്ഞു. ശംഖുമുഖം ബീച്ചിനെ കടലെടുക്കാൻ കാരണം അവിടെ നടത്തിയ നിർമാണ പ്രവർത്തനങ്ങളാണ്.
കടലിലെ ആവാസ വ്യവസ്ഥയെ ഏറ്റവുമധികം ബാധിക്കുന്നത് ചൂട് കൂടുന്നതാണ്. ആഗോളതാപനത്തിന്റെ ഏറ്റവും വലിയ പ്രത്യാഘാതം ഉണ്ടാകുന്നത് സമുദ്രങ്ങളിലാണ്. ഭൂമിയിലെ താപനിലയിലുണ്ടായ വർധന സമുദ്രങ്ങളിലും ധ്രുവ മേഖലകളിലുമാണ് സംഭരിക്കപ്പെട്ടിട്ടുള്ളത്. അതിന്റെ ഫലമായി കടലിലെ ചൂട് കൂടി. മഴയ്ക്കു കാരണമാകുന്ന മേഘങ്ങൾ മുതൽ ചുഴലിക്കാറ്റുകളും കൊടുങ്കാറ്റുകളും ഉണ്ടാകുന്നതു കൂടുതലും സമുദ്രങ്ങളിലാണ്.
മനുഷ്യരുടെയും മറ്റ് ജീവികളുടെയും നിലനില്‍പ്പിന് വന്‍ ഭീഷണിയാകുന്ന ചുഴലിക്കാറ്റുകളെ കാലാവസ്ഥാ വ്യതിയാനത്തിന്റെ അനന്തരഫലമായും കണക്കാക്കാമെന്ന് ഇത് സംബന്ധിച്ച പഠനങ്ങള്‍ തെളിയിക്കുന്നു. അറ്റ്‌ലാന്റിക് സമുദ്രത്തിലും കിഴക്കന്‍ പസിഫിക് സമുദ്രത്തിലും ഇവ ഹറികെയ്ന്‍ എന്നും പടിഞ്ഞാറന്‍ പസിഫിക് സമുദ്രത്തില്‍ ടൈഫൂണ്‍ എന്നും ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ട്രോപ്പിക്കല്‍ സൈക്ലോണ്‍ അഥവാ ഉഷ്ണമേഖലാ ചുഴലിക്കാറ്റ് എന്നുമാണ് ഈ വിനാശകാരിയായ കാറ്റ് അറിയപ്പെടുന്നത്.
ആഗോളതാപനത്തിന്റെ ഫലമായി ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ചുഴലിക്കാറ്റുകളുടെയും തീവ്രത വന്‍തോതില്‍ വര്‍ധിക്കുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. മുന്‍കാലങ്ങളില്‍ അനേക ദിവസങ്ങളെടുത്താണ് ഒരു തീവ്ര ന്യൂനമര്‍ദം ചുഴലിക്കാറ്റായി മാറുന്നതെങ്കില്‍ ഇപ്പോള്‍ ഈര്‍പ്പത്തിന്റെ അളവു മൂലം കുറച്ചു സമയത്തിനുള്ളില്‍ തന്നെ ചുഴലിക്കാറ്റ് അതിവതീവ്രമാകുന്നുവെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു.
https://www.facebook.com/Malayalivartha