ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി പ്രവേശന സമയക്രമം പുതുക്കി.... പ്ലസ് വണ്‍ ഏക ജാലക പ്രവേശനത്തിനുള്ള ട്രയല്‍ അലോട്ട്‌മെന്റ് ജൂലൈ 28 ന്, ആദ്യ അലോട്ട്‌മെന്റ് ആഗസ്റ്റ് മൂന്നിന് , ക്ലാസുകള്‍ ആഗസ്റ്റ് 22 ന് തുടങ്ങും

ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി പ്രവേശന സമയക്രമം പുതുക്കി . 28 ന് ട്രയല്‍ അലോട്ട്‌മെന്റ് പ്രസിദ്ധീകരിക്കുമെന്ന് ഇന്നലെ പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു.ആഗസ്റ്റ് മൂന്നിന് ആദ്യ അലോട്ട്‌മെന്റ് പ്രസിദ്ധപ്പെടുത്തും. ആഗസ്റ്റ് 20 ന് മുഖ്യ അലോട്ട്‌മെന്റ് അവസാനിക്കുകയും 22 ന് ക്ലാസുകള്‍ ആരംഭിക്കുകയും ചെയ്യും.
ആഗസ്റ്റ് 23 മുതല്‍ സെപ്തംബര്‍ 30 വരെയായിരിക്കും സപ്ലിമെന്ററി പ്രവേശനം. സ്പോര്‍ട്‌സ് ക്വാട്ട ഒന്നാംഘട്ട അലോട്ട്‌മെന്റ് ആഗസ്റ്റ് മൂന്നിനും അവസാന അലോട്ട്‌മെന്റ് 17 നും പ്രസിദ്ധീകരിക്കും. സപ്‌ളിമെന്ററി ഘട്ട പ്രവേശനം ആഗസ്റ്റ് 26ന് നടക്കും. കമ്മ്യൂണിറ്റി ക്വാട്ടയില്‍ ആഗസ്റ്റ് ഒന്‍പതിന് ആരംഭിക്കുന്ന ഒന്നാം അലോട്ട്‌മെന്റ് 17ന് അവസാനിക്കും. രണ്ടാംഘട്ട പ്രവേശനം ആഗസ്റ്റ് 25,26 തീയതികളിലായി നടക്കും.
മാനേജ്മെന്റ്, അണ്‍എയ്ഡഡ് പ്രവേശനം ആഗസ്റ്റ് ആറോടെ ആരംഭിച്ച് 20ന് അവസാനിപ്പിക്കും .സപ്‌ളിമെന്ററി ഘട്ട അലോട്ട്‌മെന്റ് ആഗസ്റ്റ് 23 മുതല്‍ സെപ്തംബര്‍ 20 വരെയായിരിക്കും. അപേക്ഷ സ്വീകരിക്കേണ്ട അവസാന തീയതി ഇന്നലെ വൈകുന്നേരത്തോടെ അവസാനിച്ചിരുന്നു.
"
https://www.facebook.com/Malayalivartha