സ്വര്‍ണ കള്ളക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് നല്‍കിയ ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.... മുന്‍ മന്ത്രി കെ.ടി ജലീലിന്റെ പരാതിയിന്മേലെടുത്ത ഗൂഢാലോചനക്കേസടക്കം റദ്ദാക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജികള്‍ പരിഗണനയില്‍

സ്വര്‍ണ കള്ളക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് നല്‍കിയ ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. മുന്‍ മന്ത്രി കെ.ടി ജലീലിന്റെ പരാതിയിന്മേലെടുത്ത ഗൂഢാലോചനക്കേസടക്കം റദ്ദാക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജികളാണ് പരിഗണിക്കുന്നത്.
മുഖ്യമന്ത്രിയ്ക്കെതിരെ ഗൂഢാലോചന നടത്തിയെന്നാരോപിച്ച് തിരുവനന്തപുരം കന്റോണ്‍മെന്റ് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസും പാലക്കാട്ട് കസബ പോലീസ് എടുത്ത കേസും നിലനില്‍ക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജികളുള്ളത്.
ഹര്‍ജിയില്‍ കഴിഞ്ഞ ദിവസം കെ ടി. ജലീലിനെതിരെ ഗുരുതര ആരോപണങ്ങളടങ്ങുന്ന സത്യവാങ്മൂലം സ്വപ്ന സമര്‍പ്പിച്ചിരുന്നു. ജലീല്‍ രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ചെയ്തുവെന്നും വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതിയില്ലാതെ യു.എ.ഇ ഭരണാധികാരികളുമായി കൂടിക്കാഴ്ച നടത്തിയെന്നതുള്‍പ്പെടെയുള്ള ആരോപണങ്ങള്‍ സത്യവാങ്മൂലത്തിലുണ്ട്.
അതേ സമയം മുഖ്യമന്ത്രിയ്ക്കെതിരെ സ്വപ്ന നടത്തിയ വെളിപ്പെടുത്തലിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും കേസുകള്‍ റദ്ദാക്കാനാകില്ലെന്നും നിലപാടെടുത്ത് സര്‍ക്കാര്‍.
https://www.facebook.com/Malayalivartha