കേസ് മറ്റൊരു തലത്തില്‍... നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി ദിലീപിന്റെ പേര് പറയാതിരുന്നത് അപായഭീതി കാരണമെന്ന് അമ്മയുടെ മൊഴി; ജയിലിനുള്ളിലും മകന്റെ ജീവന്‍ അപകടത്തിലാണെന്ന് അമ്മ

ക്വട്ടേഷന്‍ പ്രകാരം നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസ് എങ്ങുമെങ്ങുമെത്താതെ വീണ്ടും കലങ്ങി മറിയുകയാണ്. ബാലചന്ദ്രകുമാര്‍ ഉള്‍പ്പെടെയുള്ള കഥാപാത്രങ്ങള്‍ വന്ന് കഥ കൊഴുപ്പിച്ചെങ്കിലും എങ്ങുമെങ്ങുമെത്തിയില്ല. സംഭവം നടന്നിട്ട് 5 വര്‍ഷം കഴിഞ്ഞെങ്കിലും ഇപ്പോഴും അന്വേഷണം നടക്കുകയാണ്.
അതിനിടെ കേസിലെ മുഖ്യപ്രതി എന്‍.എസ്. സുനില്‍കുമാര്‍ എന്ന പള്‍സര്‍സുനിയുടെ അമ്മയ ശോഭനയുടെ രഹസ്യ മൊഴി പുറത്തായിരിക്കുകയാണ്. പള്‍സര്‍ സുനി പിടിക്കപ്പെട്ട ഉടന്‍ നടന്‍ ദിലീപിന്റെ പേര് വെളിപ്പെടുത്താതിരുന്നതിന്റെ കാരണങ്ങള്‍ വ്യക്തമാക്കുന്ന രഹസ്യമൊഴി അനുബന്ധ കുറ്റപത്രത്തിനൊപ്പം അന്വേഷണസംഘം കോടതിയില്‍ സമര്‍പ്പിച്ചു.
ജയിലിനുള്ളിലും മകന്റെ ജീവന്‍ അപകടത്തിലാണ് എന്നു മനസ്സിലാക്കിയതു കൊണ്ടാണ് ഇക്കാര്യങ്ങള്‍ കോടതിയോടു വെളിപ്പെടുത്തിയത് എന്നാണു ശോഭന പറഞ്ഞത്. ജയിലിനുള്ളില്‍ അപായപ്പെടുത്തിയാല്‍ കോടതിക്കു കൈമാറണമെന്നു പറഞ്ഞു പള്‍സര്‍സുനി ഏല്‍പിച്ചിരുന്ന കത്തും ശോഭന അന്വേഷണ സംഘത്തിനു കൈമാറിയിരുന്നു.
2017 ഫെബ്രുവരി 17നാണു കുറ്റകൃത്യം നടക്കുന്നത്. ഫെബ്രുവരി 23നു സുനി അറസ്റ്റിലായി. പിന്നീട് 2018 പകുതിയോടെ കോടതിയില്‍ ഹാജരാക്കിയ ഘട്ടത്തിലാണു സുനി എഴുതിക്കൊണ്ടുവന്ന കത്ത് ശോഭനയെ ഏല്‍പിച്ചത്. വിചാരണക്കോടതി ഈ കേസ് നാളെ പരിഗണിക്കും.
അതേസമയം ക്വട്ടേഷന്‍ പ്രകാരം നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചെന്ന കേസിന്റെ ആദ്യഘട്ട വിചാരണയില്‍ കൂറുമാറിയ പ്രോസിക്യൂഷന്‍ സാക്ഷി ആലപ്പുഴ സ്വദേശി സാഗര്‍ വിന്‍സന്റിന്റെ രഹസ്യമൊഴി അനുബന്ധ കുറ്റപത്രത്തിനൊപ്പം െ്രെകംബ്രാഞ്ച് കോടതിയില്‍ സമര്‍പ്പിച്ചു. കേസന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ പൊലീസിനു നല്‍കിയ മൊഴിയെന്ത്, പിന്നീടു കോടതിയില്‍ വിസ്താര വേളയില്‍ മൊഴിമാറ്റി പറയാന്‍ ഇടയായ സാഹചര്യം എന്നിവ വ്യക്തമാക്കി സാഗര്‍ വിന്‍സന്റ് മജിസ്‌ട്രേട്ട് കോടതിയില്‍ നല്‍കിയ രഹസ്യ മൊഴിയാണു സമര്‍പ്പിച്ചത്.
കുറ്റകൃത്യം നടന്ന ശേഷം അറസ്റ്റിലാകും മുന്‍പ് ഒരു രാത്രിയില്‍ മുഖ്യപ്രതി പള്‍സര്‍ സുനി ദിലീപിന്റെ ഭാര്യ കാവ്യ മാധവനും ബന്ധുക്കളും നടത്തുന്ന വസ്ത്രാലങ്കാര ശാലയായ 'ലക്ഷ്യ'യില്‍ എത്തിയതായാണു സാഗര്‍ വിന്‍സന്റിന്റെ ആദ്യമൊഴി. ഒരു സുഹൃത്തിനൊപ്പം ബൈക്കില്‍ ലക്ഷ്യയിലെത്തിയ സുനിയുടെ പക്കല്‍ ഒരു കവര്‍ കണ്ടതായും മൊഴിയിലുണ്ടായിരുന്നു. അക്കാലത്ത് ലക്ഷ്യയിലെ ജീവനക്കാരനായിരുന്നു സാഗര്‍ വിന്‍സന്റ്. പിന്നീടു കോടതി മുന്‍പാകെ ഈ മൊഴി സാഗര്‍ മാറ്റിപ്പറഞ്ഞു.
മൊഴി മാറ്റിപ്പറയാന്‍ കാരണമായ സാഹചര്യത്തെക്കുറിച്ചാണു പിന്നീട് സാഗര്‍ രഹസ്യമൊഴി നല്‍കിയത്. നിര്‍മാതാവും സിനിമാ തിയറ്റര്‍ ഉടമയുമായ ലിബര്‍ട്ടി ബഷീര്‍ നല്‍കിയ മാനനഷ്ട കേസില്‍ നടന്‍ ദിലീപ് നവംബര്‍ 7നു കോടതിയില്‍ ഹാജരാകണമെന്ന് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് ജംഗിഷ് നാരായണന്‍ ഉത്തരവിട്ടു. ബഷീര്‍ നല്‍കിയ അന്യായം ഫയലില്‍ സ്വീകരിച്ച കോടതി ദിലീപിനു സമന്‍സ് അയയ്ക്കാനും ഉത്തരവിട്ടു.
നടിയെ ആക്രമിച്ച കേസില്‍ തന്നെ കുടുക്കിയതാണെന്നും ഇതിന്റെ പിന്നില്‍ ലിബര്‍ട്ടി ബഷീര്‍ ഉള്‍പ്പെടെയുള്ളവരുടെ ഗൂഢാലോചന ഉണ്ടെന്നും നടന്‍ ദിലീപ് കോടതികളിലും മാധ്യമങ്ങളിലും പറഞ്ഞിരുന്നുവെന്നും ഇതു മാനഹാനി ഉണ്ടാക്കിയതിനാല്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപിനു നോട്ടിസ് അയച്ചിട്ട് മറുപടി കിട്ടിയില്ലെന്നും 2018ല്‍ ലിബര്‍ട്ടി ബഷീര്‍ നല്‍കിയ മാനനഷ്ട അന്യായത്തില്‍ പറഞ്ഞിരുന്നു. പിന്നീട് കോവിഡ് കാരണം ഹര്‍ജി പരിഗണിക്കുന്നതു നീണ്ടു. സാക്ഷികളെ വിസ്തരിച്ചതിനു ശേഷം ദിലീപിനു സമയന്‍സ് അയയ്ക്കാന്‍ ഉത്തരവായി.
"
https://www.facebook.com/Malayalivartha