ഒരു നോക്കു കാണാനാകാതെ യാത്രയായി... വര്‍ഷങ്ങളുടെ കാത്തിരിപ്പിനുശേഷം കണ്‍മണി പിറക്കുന്നതിനു മണിക്കൂറുകള്‍ക്ക് മുമ്പ് ഒന്നു കാണാനാകാതെ പിതാവ് യാത്രയായി.... ഭര്‍ത്താവിന്റെ വിയോഗമറിയാതെ പ്രസവവേദനയിലും ശരത്തിനെ അന്വേഷിച്ച് ഭാര്യ, ഭര്‍ത്താവിന്റെ വിയോഗം എങ്ങനെ നമിതയെ അറിക്കുമെന്നറിയാതെ ധര്‍മ്മസങ്കടത്തില്‍ വീട്ടുകാര്‍, ആശുപത്രിയിലെ കാഴ്ച നൊമ്പരക്കാഴ്ചയായി

ഒരു നോക്കു കാണാനാകാതെ യാത്രയായി... വര്‍ഷങ്ങളുടെ കാത്തിരിപ്പിനുശേഷം കണ്‍മണി പിറക്കുന്നതിനു മണിക്കൂറുകള്‍ക്ക് മുമ്പ് ഒന്നു കാണാനാകാതെ പിതാവ് യാത്രയായി.... ഭര്‍ത്താവിന്റെ വിയോഗമറിയാതെ പ്രസവവേദനയിലും ശരത്തിനെ അന്വേഷിച്ച് ഭാര്യ,ഒടുവില്‍ സിസേറിയനിലൂടെ ആണ്‍കുഞ്ഞ് പിറന്നു.
ഭര്‍ത്താവിന്റെ വിയോഗം എങ്ങനെ നമിതയെ അറിക്കുമെന്നറിയാതെ ധര്‍മ്മസങ്കടത്തില്‍ വീട്ടുകാര്‍ ആശുപത്രിയിലെ കാഴ്ച നൊമ്പരക്കാഴ്ചയായി,
വിവാഹം കഴിഞ്ഞു മൂന്നു വര്‍ഷം കാത്തിരുന്നുണ്ടായ കുഞ്ഞ്. ആ കണ്‍മണി പിറക്കുന്നതിനു മണിക്കൂറുകള്‍ക്കു മുമ്പ് അവനെ ഒരുനോക്കു കാണാതെയാണ് ശരത് യാത്രയായത്.
പ്രസവ ശസ്ത്രക്രിയാ മുറിയില്‍ നിന്ന് ഇന്നലെ വൈകുന്നേരമായിട്ടും നമിതയെ പുറത്ത് എത്തിച്ചിട്ടില്ല. കുഞ്ഞിനെ കാണാതെ പ്രിയതമന്‍ പോയ വിവരം എങ്ങനെ അറിയിക്കുമെന്ന സങ്കടത്തിലാണു വീട്ടുകാര്‍. വെസ്റ്റ് മങ്ങാട് പൂവത്തൂര്‍ വീട്ടില്‍ ബാലകൃഷ്ണന്റെ മകന്‍ ശരത്ത് (30) ആണ് ഇന്നലെ പുലര്‍ച്ചെ ബൈക്കപകടത്തില്‍ മരിച്ചത്.
തലേന്നു വൈകിട്ട് തൃശൂര്‍ അശ്വിനി ആശുപത്രിയില്‍ പ്രസവത്തിനായി നമിതയെ വീട്ടുകാര്‍ പ്രവേശിപ്പിച്ചു. ശരത്തിന്റെ അച്ഛനും അമ്മ ഷീലയും ആയിരുന്നു കൂടെയുണ്ടായിരുന്നത്.
പഴഞ്ഞി ചിറയ്ക്കല്‍ സെന്ററില്‍ മൊബൈല്‍ ഫോണ്‍ കട നടത്തുന്നതിനാല്‍ ശരത്ത് രാവിലെ എത്താമെന്നു പറഞ്ഞു. രാത്രി കടയടച്ച ശേഷം സുഹൃത്തിന്റെ ബൈക്കുമെടുത്തു മടങ്ങുമ്പോഴായിരുന്നു അപകടം നടന്നത്. നിര്‍മാണം പൂര്‍ത്തിയാകാത്ത റോഡില്‍ മെറ്റലിട്ട ഭാഗത്തു ബൈക്ക് നിയന്ത്രണം വിട്ടു. മതിലില്‍ ഇടിച്ചു വീണ വീണ ശരത്തിനെ നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
സുഹൃത്ത് ചൂല്‍പ്പുറത്ത് അനുരാഗ് (19) ഗുരുതര പരുക്കുകളോടെ ചികിത്സയിലാണ്. ഉച്ചയോടെ കുഞ്ഞു പിറന്നു. രാവിലെ സംസ്‌കാരത്തിനു മുമ്പായി നമിതയെ വിവരമറിയിച്ച് ശരത്തിനെ അവസാനമായി ഒരു നോക്ക് കാണിക്കേണ്ടതെങ്ങനെയെന്ന ധര്‍മ്മസങ്കടത്തിലാണ് വീട്ടുകാര്‍.
"
https://www.facebook.com/Malayalivartha