വീഡിയോ ചതിച്ചു; നടിയെ ആക്രമിച്ച കേസിൽ മുൻ ഡിജിപി ആർ ശ്രീലേഖക്കെതിരെ കോടതിയലക്ഷ്യ നടപടിക്ക് അനുമതി തേടി ഹർജി; അഡ്വക്കേറ്റ് ജനറലിനു ഹർജി നൽകിയ ഷേർലി എന്ന വിദ്യാർത്ഥിനി

നടിയെ ആക്രമിച്ച കേസിൽ മുൻ ഡിജിപി ആർ ശ്രീലേഖക്കെതിരെ കോടതിയലക്ഷ്യ നടപടിക്ക് അനുമതി തേടി ഹർജി നൽകിയിരിക്കുകയാണ്. ഷേർലി എന്ന വിദ്യാർത്ഥിനിയാണ് അഡ്വക്കേറ്റ് ജനറലിനു ഹർജി നൽകിക്കൊണ്ട് രംഗത്ത് എത്തിയത്. നടിയെ ആക്രമിച്ച കേസ് നിർണ്ണായക ഘട്ടത്തിൽ എത്തി നിൽക്കെയാണ് ആർ ശ്രീലേഖ ദിലീപിന് ക്‌ളീൻ ചിറ്റ് നൽകി പോലീസിനെ പൂർണ്ണമായും തള്ളി രംഗത്ത് എത്തിയിരുന്നത്. അവരുടെ യൂട്യൂബ് ചാനലിലൂടെയായിരുന്നു വെളിപ്പെടുത്തൽ പുറത്ത് വരുന്നത്. ദിലീപ് കേസിൽ പ്രതിയല്ലന്നായിരുന്നു ശ്രീലേഖ യൂട്യൂബ് ചാനലിലൂടെ വ്യക്തമാക്കിയത്.
അതോടൊപ്പം തന്നെ ശ്രീലേഖയുടെ ദിലീപിനെ അനുകൂലിച്ചുള്ള യുട്യൂബ് വീഡിയോ കേരളത്തിൽ വൻ കോളിളക്കമാണ് ഉണ്ടാക്കിയിരിക്കുന്നത്. ശ്രീലേഖയ്ക്കെതിരെ വൻ വിമർശനവും വന്നിരുന്നു. നിരവധി പ്രമുഖർ ശ്രീലേഖയ്ക്കെതിരെ രംഗത്ത് വരുകയുണ്ടായി. ശ്രീലേഖയ്ക്ക് എതിരെ അതിജീവിതയുടെ കുടുംബം ശക്തമായ നിലപാടെടുക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് അഡ്വക്കറ്റ് ജനറലിന് പരാതിയുമായി വിദ്യാർത്ഥി രംഗത്ത് എത്തിയത്.
അങ്ങനെ ദിലീപിനെതിരെ പോലീസ് കണ്ടെത്തിയ തെളിവുകളുടെ വിശ്വാസ്യത തന്നെ മുൻ ജയിൽ മേധാവി ചോദ്യം ചെയ്യുകയുണ്ടായി. ദിലീപും പൾസർ സുനിയും തമ്മിലുള്ള ഫോട്ടോ വ്യാജമാണെന്നും ഇരുവരും ഒരേ ടവർ ലോകേഷനിൽ വന്നിരുന്നുവെന്നത് വിശ്വാസ്യ യോഗ്യമല്ലെന്നും ശ്രീലേഖ വ്യക്തമാക്കിയിരുന്നു. ദിലീപിന്റെ അറസ്റ്റ് മാധ്യമ സമ്മർദ്ദത്തിന്റെ ഫലമാണെന്ന് പറഞ്ഞാണ് പോലീസ് നടപടിയെ ഇവർ യൂട്യൂബ് വീഡിയോയിലൂടെ ചോദ്യം ചെയ്തത്.
https://www.facebook.com/Malayalivartha