തൃശൂര്‍ പാവറട്ടിയില്‍ യുവതിയെ കനാലില്‍ മരിച്ചനിലയില്‍ കണ്ടെത്തി..... സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍

തൃശൂര്‍ പാവറട്ടിയില്‍ യുവതിയെ കനാലില്‍ മരിച്ചനിലയില്‍ കണ്ടെത്തി..... സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. യുവതിയെ ഏനാമാക്കല്‍ കനോലി കനാലിലാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്.
വെങ്കിടങ്ങ് ശ്മശാനത്തിന് സമീപത്താഇ ആരി വീട്ടില്‍ ഹരികൃഷ്ണനെ (24)യാണ് പ്രേരണക്കുറ്റത്തിന് പാവറട്ടി എസ്.ഐ. ആര്‍.പി. സുജിത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് അറസ്റ്റ് ചെയ്തത്.
കണ്ടശ്ശാംകടവ് പത്യാല ക്ഷേത്രത്തിന് സമീപത്തായി അന്തിക്കാട് വീട്ടില്‍ സുരേഷിന്റെയും രാജേശ്വരിയുടെയും മകളും ഹരികൃഷ്ണന്റെ ഭാര്യയുമായ നിജിഷ (20)യെയാണ് കഴിഞ്ഞമാസം കനോലി കനാലില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.
നിജിഷയുടെ അച്ഛന്റെ പരാതിയില്‍ പോലീസ് അന്വേഷണം നടത്തി വരികയായിരുന്നു. സംഭവദിവസം രാത്രി നിജിഷയുടെ ഫോണില്‍ വന്ന മെസേജിനെച്ചൊല്ലി രണ്ടുപേരും തമ്മില്‍ വഴക്കിടുകയും ഹരികൃഷ്ണന്‍ നിജിഷയെ മര്‍ദിക്കുകയും ചെയ്തിരുന്നു.
ഇതേത്തുടര്‍ന്ന് രാത്രി വീട്ടില്‍നിന്ന് ഇറങ്ങിപ്പോയ നിജിഷയെ പിന്നീട് കനോലി കനാലില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. കഴിഞ്ഞ വര്‍ഷമാണ് ഇരുവരും പ്രണയിച്ച് വിവാഹം കഴിച്ചത്.
"
https://www.facebook.com/Malayalivartha