പ്രതിഷേധമൊന്നും രോമത്തിൽ പോലും ഏറ്റില്ല...! ശ്രീറാം വെങ്കിട്ടരാമൻ ആലപ്പുഴ ജില്ലാ കളക്ടറായി ചുമതലയേറ്റു, കളക്ടര്‍ രേണു രാജ് ശ്രീരാമിന് ചുമതല കൈമാറി, പ്രതിഷേധങ്ങളെ കുറിച്ച് ഒന്നും പറയാനില്ലെന്ന് ശ്രീറാം

മാധ്യമപ്രവർത്തകൻ കെ എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി ശ്രീറാം വെങ്കിട്ടരാമൻ ആലപ്പുഴ ജില്ലാ കളക്ടറായി ചുമതലയേറ്റു. ആലപ്പുഴയിലെ അമ്പത്തിനാലാമത് കളക്ടറയാണ് ശ്രീറാം ചുമതലയേറ്റത്. കളക്ടര്‍ രേണു രാജ് ശ്രീരാമിന് ചുമതല കൈമാറി. പ്രതിപക്ഷ പ്രതിഷേധത്തിനിടെയാണ് ശ്രീറാം ചുമതലയേല്‍ക്കുന്നത്. ആലപ്പുഴ കളക്ടറേറ്റ് വളപ്പില്‍ കോണ്‍ഗ്രസ് പ്രതിഷേധം അരങ്ങേറി.ചുമതലയേൽക്കാൻ എത്തിയപ്പോഴയാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി വീശിയത്. എന്നാൽ പ്രതിഷേധങ്ങളെ കുറിച്ച് തനിക്ക് ഒന്നും പറയാനില്ലെന്ന് ശ്രീറാം വെങ്കിട്ടരാമൻ പ്രതികരിച്ചത്.
കഴിഞ്ഞ ദിവസവും ശ്രീറാമിന്റെ നിമനത്തിൽ പ്രതിഷേധിച്ച് ആലപ്പുഴ ഡി.സി.സിയുടെ നേതൃത്വത്തിൽ കലക്ടറേറ്റ് വളഞ്ഞ് പ്രതിഷേധ ധർണ സംഘടിപ്പിച്ചിരുന്നു.മോട്ടോർ വെഹിക്കിൾ ആക്ട് പ്രകാരം ട്രാൻസ്‌പോർട്ട് വാഹനങ്ങളെ നിയന്ത്രിക്കാൻ റീജിയണൽ ട്രാൻസ്‌പോർട്ട് അതോറിറ്റി രൂപവത്കരിച്ചിട്ടുണ്ട്.ജില്ലകളിൽ അതിന്‍റെ ചെയർമാൻ ജില്ലാ കളക്ടർ ആണ്. ഈ സ്ഥാനത്തേക്ക് വെങ്കിട്ടരാമൻ വരുന്നു എന്നതും പ്രതിഷേധത്തിന്‍റെ ആക്കം കൂട്ടുന്നുണ്ട്.
ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച വാഹനമിടിച്ചാണ് മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീര്‍ കൊല്ലപ്പെട്ടത്. കേസിലെ ഒന്നാം പ്രതിയാണ് വെങ്കിട്ടരാമൻ. നിലവിൽ കോടതിയിൽ വിചാരണ നേരിടുന്നയാളെ വിധി വരുന്നതിന് മുമ്പ് തന്നെ കളക്ടർ പദവിയിലേക്ക് നിയമിച്ചതിൽ പ്രതിഷേധം വ്യാപകമാണ്. കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ, എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ, രമേശ് ചെന്നിത്തല,കോണ്‍ഗ്രസ് നേതാവ് എ.എ. ഷുക്കൂർ തുടങ്ങിയവർ നിയമനത്തിൽ പ്രതിഷേധമറിയിച്ചു.
ശ്രീറാം വെങ്കിട്ടരാമന്റെ നിയമനം ദൗര്‍ഭാഗ്യകരമായ സംഭവമാണെന്നായിരുന്നു കെ.സി. വേണുഗോപാലിന്റെ പ്രതികരണം. ശ്രീറാം വെങ്കിട്ടരാമന്‍ കളങ്കിതനായ വ്യക്തിയാണെന്നും ആലപ്പുഴയിലെ നിയമനം റദ്ദാക്കണമെന്നും എ.എ. ഷുക്കൂറും ആവശ്യപ്പെട്ടു.മാധ്യമപ്രവര്‍ത്തകന്‍ കെ.എം. ബഷീറിന്റെ മരണത്തിനിടയാക്കിയ ആളാണ് ശ്രീറാം. കൊലപാതകം പോലെയുള്ള ദാരുണമായ മരണമായിരുന്നു അത്. അത്തരത്തില്‍ കളങ്കിതനായ വ്യക്തിയാണ് ശ്രീറാം വെങ്കിട്ടരാമന്‍.
ആലപ്പുഴയിലെ അദ്ദേഹത്തിന്റെ നിയമനം റദ്ദാക്കണം. നിയമനത്തിന് പിന്നില്‍ മറ്റുചില താത്പര്യങ്ങളുണ്ടെന്നും അത് നടപ്പാക്കാന്‍ അനുവദിക്കില്ലെന്നും എ.എ. ഷുക്കൂര്‍ പറഞ്ഞു. കുറ്റാരോപിതനായ ഒരു വ്യക്തിക്ക് ജില്ലയുടെ പൂര്‍ണ അധികാരം നല്‍കിയതിന്റെ കാരണം മനസിലാകുന്നില്ലെന്ന് കെ.സി. വേണുഗോപാലും പറഞ്ഞു.
കഴിഞ്ഞ ദിവസം ഐഎഎസ് തലത്തിൽ നടന്ന അഴിച്ചുപണിയിലാണ് ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കളക്ടറായി നിയമിച്ചത്. ഇതിനെതിരെ വലിയ വിമർശനമാണ് ഉയർന്നത്. 2019 ലാണ് മാധ്യമ പ്രവർത്തകൻ കെ.എം ബഷീറിനെ മദ്യലഹരിയിൽ ശ്രീറാം വെങ്കിട്ടരാമന്‍ കാറിടിച്ച് കൊലപ്പെടുത്തിയത്. വെങ്കിട്ടരാമൻ്റ നിയമനം ദൗർഭാഗ്യകരമെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി.
https://www.facebook.com/Malayalivartha