കുടുംബ പ്രശ്നങ്ങളിൽ മനംനൊന്ത് ജനസേവ കേന്ദ്രത്തിൽ ജീവനക്കാരി തൂങ്ങി മരിച്ചു

ജനസേവ കേന്ദ്രത്തിലെ ജീവനക്കാരിയെ സ്ഥാപനത്തിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഭരണിക്കാവ് പഞ്ചായത്ത് ഓഫിസിന്റെ ജനസേവ കേന്ദ്രത്തിലാണ് സംഭവം. വെട്ടിക്കോട്ട് പാലക്കണ്ടത്തിൽ ഷിബുവിന്റെ ഭാര്യ രമ്യയാണ് (38) മരിച്ചത്.
ആത്മഹത്യയാണെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. ജോലി കഴിഞ്ഞ് രാത്രി വൈകിയും വീട്ടിൽ എത്താത്തതിനെ തുടർന്ന് വീട്ടുകാർ പലയിടത്തും തിരക്കിയെങ്കിലും യുവതിയെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഇതോടെ ഷിബു രാത്രി പത്തരയോടെ വള്ളികുന്നം പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു.
പൊലീസ് ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ യുവതിയുടെ മൊബൈൽ ഫോൺ പഞ്ചായത്ത് ഓഫിസ് പരിസരത്തുതന്നെ ഉണ്ടെന്ന് കണ്ടെത്തുകയായിരുന്നു. പോലീസ് എത്തി ജനസേവന കേന്ദ്രം തുറന്നു പരിശോധിച്ചപ്പോഴാണ് മുറിയിലെ ഫാനിൽ ഷാളിൽ തൂങ്ങിയ നിലയിൽ രമ്യയെ കണ്ടെത്തിയത്.
മൃതദേഹം കായംകുളം താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കുടുംബ വഴക്കാണ് ആത്മഹത്യയുടെ കാരണമെന്നാണ് പൊലീസ് പറയുന്നത്.
https://www.facebook.com/Malayalivartha