ഭാര്യയ്ക്ക് സന്ദേശം അയച്ച സുഹൃത്തിനെ ഗുണ്ടാത്തലവനെ ഉപയോഗിച്ച് പഞ്ഞിക്കിട്ട് യുവാവ്: ഒടുവിൽ അറസ്റ്റ്

യുവാവിനെ കാറിൽ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിച്ച കേസിൽ ഗുണ്ടാത്തലവൻ കണ്ടെയ്നർ സാബു അറസ്റ്റിൽ. പച്ചാളം സ്വദേശിയായ യുവാവിനെയാണ് എറണാകുളം എംജി റോഡിൽ നിൽക്കുമ്പോൾ ഗുണ്ടാ സംഘം കാറിലെത്തി വലിച്ചു കയറ്റി കൊണ്ടു പോയത്.
പരിക്കേറ്റ യുവാവ് സുഹൃത്തിന്റെ ഭാര്യയ്ക്ക് സന്ദേശം അയച്ചതിനെ തുടർന്നുണ്ടായ തർക്കത്തിന്റെ പേരിലാണ് തട്ടിക്കൊണ്ടുപോയതും ക്രൂരമർദ്ദനത്തിന് വഴിവച്ചതും. തുടർന്ന് ശരീരമാസകലം പരുക്കേൽപിച്ച് യുവാവിനെ വഴിയിൽ തള്ളുകയായിരുന്നു.
സന്ദേശങ്ങൾ അയച്ചതിന്റെ പേരിൽ പ്രശ്നങ്ങൾ ഉടലെടുക്കുകയും തർക്കം പതിവായതോടെ അടുത്ത സുഹൃത്തായ ഗുണ്ടാത്തലവനെ ഉപയോഗിച്ച് ആക്രമിക്കാൻ തീരുമാനിക്കുകയായിരുന്നു. പത്മ തിയറ്റേറിൽ നിൽക്കുന്നതിനിടെ കാറുമായി എത്തിയ സംഘം യുവാവിനെ തട്ടിക്കൊണ്ടുപോവുകയായിരുന്നു.
മർദ്ദിച്ച് അവശനാക്കി എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷന് സമീപം ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. നാട്ടുകാരാണ് ഇയാളെ ആശുപത്രിയിൽ എത്തിച്ചത്. തുടർന്ന് എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിൽ നടത്തിയ അന്വേഷണത്തിലാണ് ഗുണ്ടാ തലവൻ അറസ്റ്റിലായത്.
https://www.facebook.com/Malayalivartha