ഓണപ്പരീക്ഷ തീയതി നിശ്ചയിച്ചു; ഓഗസ്റ്റ് 24 മുതല്‍ സെപ്റ്റംബര്‍ 3 വരെ:- സെപ്റ്റംബര്‍ 12ന് സ്‌കൂള്‍ തുറക്കും

ഓഗസ്റ്റ് 24 മുതല്‍ സംസ്ഥാനത്ത് ഒന്ന് മുതൽ പത്ത് വരെയുള്ള ക്ലാസുകള്‍ക്ക് ഓണപ്പരീക്ഷ ആരംഭിക്കും. സെപ്റ്റംബര്‍ 3 മുതല്‍ ഓണാവധിയായിരിമെന്നും , സെപ്റ്റംബര്‍ 12ന് സ്‌കൂള്‍ തുറക്കുമെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. ഓഗസ്റ്റ് 24മുതൽ സെപ്റ്റംബര്‍ 2 വരെയാണ് പരീക്ഷ നടക്കുന്നത്. പരീക്ഷയ്ക്ക് മുന്നോടിയായി പാഠഭാഗങ്ങൾ തീർക്കാനുള്ള തിരക്കിലാണ് അദ്ധ്യാപകർ. സംസ്ഥാനത്തെ കോളേജുകൾക്കും ഇക്കുറി ഓണാവധിയുണ്ടാകും.
അതേ സമയം കോട്ടണ്‍ഹില്‍ സ്‌കൂളിലെ വിഷയത്തില്‍ മന്ത്രി വി. ശിവൻകുട്ടിയുടെ നേതൃത്വത്തിൽ സ്‌കൂൾ അധികൃതരുമായി ചർച്ച നടത്തി. വിശദമായ അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
റിപ്പോര്‍ട്ട് രണ്ട് ദിവസത്തിനകം ലഭിക്കുമെന്നും ഇപ്പോള്‍ പ്രചരിക്കുന്നതില്‍ കൂടുതലും അഭ്യൂഹങ്ങള്‍ ആണെന്നും മന്ത്രി പറഞ്ഞു. ഉപ വിദ്യാഭ്യാസ ഡയറക്ടറുടെ നേതൃത്വത്തിൽ നടക്കുന്ന അന്വേഷണത്തിനുശേഷം തുടർനടപടി മതിയെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ നിലപാട്.
https://www.facebook.com/Malayalivartha



























