ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട 17-കാരിയെ പ്രണയം നടിച്ച് കടത്തിക്കൊണ്ട് പോകാൻ ഉള്ള്യേരി ബസ് സ്റ്റാന്‍ഡില്‍ എത്തിയ യുവാവ് പോക്സോ കേസിൽ അറസ്റ്റിൽ

മൂന്ന് വർഷം മുമ്പ് ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട 17-കാരിയെ പ്രണയം നടിച്ച് കടത്തിക്കൊണ്ട് പോകാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശി ഷമീമുദ്ദീനാണ് (29) പോലീസ് അറസ്റ്റിലായത്. പ്രായപൂർത്തിയാകാത്ത കോഴിക്കോട് നടുവണ്ണൂര്‍ സ്വദേശിനിയെയാണ് യുവാവ് കടത്തിക്കൊണ്ട് പോകാൻ ശ്രമിച്ചത്. പെണ്‍കുട്ടിയെ കടത്തിക്കൊണ്ടുപോകാനായി തിങ്കളാഴ്ച രാത്രിയാണ് മണ്ണാര്‍ക്കാട്ടുനിന്ന് ഷമീമുദ്ദീന്‍ കോഴിക്കോട്ട് എത്തിയത്.
തുടര്‍ന്ന് ചൊവ്വാഴ്ച രാവിലെ ഇരുവരും ഉള്ള്യേരി ബസ് സ്റ്റാന്‍ഡില്‍ എത്തി. സംശയാസ്പദമായ സാഹചര്യത്തില്‍ യുവാവിനെയും പെണ്‍കുട്ടിയെയും കണ്ടതോടെ നാട്ടുകാര്‍ വിവരം തിരക്കുകയായിരുന്നു. പരസ്പ്പര വിരുദ്ധമായി ഇരുവരും സംസാരിച്ചതോടെ പോലീസിൽ നാട്ടുകാർ അറിയിക്കുകയായിരുന്നു. തുടർന്ന് പോലീസ് എത്തി യുവാവിനെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.
ഫെയ്‌സ്ബുക്ക് മെസഞ്ചറിലൂടെ പരിചയം വളര്‍ന്നതോടെ ഇരുവരും വാട്‌സാപ്പ് നമ്പര്‍ കൈമാറി ബന്ധം തുടരുകയായിരുന്നുവെന്ന് യുവാവ് പോലീസിനോട് പറഞ്ഞു. ഇടയ്ക്കിടെ പെൺകുട്ടിയെ കാണാൻ കോഴിക്കോട് എത്താറുണ്ടായിരുന്നതായി യുവാവ് പോലീസിനോട് പറഞ്ഞു. മൊഴി രേഖപ്പെടുത്തിയ ശേഷം പെൺകുട്ടിയെ ബന്ധുക്കൾക്കൊപ്പം വിട്ടയച്ചു. യുവാവിനെതിരെ പോക്സോ വകുപ്പുകൾ പ്രകാരമാണ് കേസ് എടുത്തത്.
https://www.facebook.com/Malayalivartha