കെ റെയില്‍ ഇനിയില്ല എല്ലാം ചുരുട്ടിക്കൂട്ടി കേന്ദ്രം പിണറായിക്ക് ജനങ്ങളുടെ വക ഇരുട്ടടി ബോണസ്

കെ റയില്‍ പദ്ധതിയില്‍ ജനങ്ങള്‍ക്കു മുന്നില്‍ പിണറായി ഒരിക്കല്‍ മുട്ടു മടക്കിയതാണ്. എന്നാല്‍ സ്വന്തം താല്‍പര്യം മാത്രം കണക്കിലെടുത്ത് ജനങ്ങളെ വെല്ലുവിളിച്ചു കൊണ്ട് പിണറായി വീണ്ടും ആകാശ സര്‍വെയൊക്കെയായിം രംഗത്തിറങ്ങുകയായിരുന്നു. ഒരു വെടിയ്ക്ക് രണ്ടു പക്ഷി എന്നപോലെ രണ്ടു തിരിച്ചടികളാണ് കെ റെയിലില്‍ പിണറായിക്കിപ്പോള്‍ ഉണ്ടായിരിക്കുന്നത്. ഒന്ന് ജനങ്ങളുടെ പ്രതിഷേധം മാത്രം കൊണ്ട് പിണറായിക്ക് കിട്ടിയ ഇരുട്ടടിയാണ്. രണ്ടാമത്തേത് കേന്ദ്രം കൊടുത്ത പണിയും.
ജനങ്ങളുടെ പ്രതിഷേധത്തെ തുടര്‍ന്ന് അനിശ്ചിതത്വത്തിലായ സാമൂഹികാഘാത പഠനത്തിനായി സര്‍ക്കാര്‍ നിശ്ചയിച്ച് നല്‍കിയ കാലാവധി ഒമ്പത് ജില്ലകളില്‍ തീര്‍ന്നിരിക്കുകയാണ്. കാലാവധി തീര്‍ന്നിട്ടും ഇപ്പോഴും പഠനം തുടരുകയാണ്. മാത്രമല്ല പഠനം തുടരണോ വേണ്ടയോ എന്നതില്‍ സര്‍ക്കാര്‍ ഇതുവരെ വിജ്ഞാപനം പുതുക്കി ഇറക്കിയിട്ടുമില്ല. കേരളത്തില്‍ ഒരിടത്തും നേരാവണ്ണം കല്ലിടലില്‍ നടക്കാത്തതിനാല്‍ ഉള്ള ജിയോ മാപ്പിങ്ങ് സംവിധാനമാണ് സര്‍ക്കാര്‍ തെരെഞ്ഞെടുത്തത്. എന്നാല്‍ അതും ഇപ്പോള്‍ എങ്ങും എത്തിയിട്ടില്ല. ഇത് പദ്ധതിയുടെ മുന്നോട്ടുള്ള പോക്കിനെ വലിയ രീതിയില്‍ ബാധിക്കും.
അടുത്തത് കേന്ദ്രത്തിന്റെ അടിയാണ് സില്‍വര്‍ ലൈനിന് അനുമതിയില്ലെന്ന് ഉറപ്പിച്ച് പറഞ്ഞിരിക്കുകയാണ് കേന്ദ്രം. മാത്രമല്ല അനുമതിയില്ലാതെ നടത്തുന്ന ഈ സര്‍വേയുടെ നടത്താന്‍ പണം ചെലവാക്കലിന്റെ ഉത്തരവാദിത്തം മുഴുവനും കെ റെയിലിന് മാത്രതമാണെന്നും കേന്ദ്രം അറിയിച്ചു. കേരള ഹൈക്കോടതിയില്‍ കേന്ദ്ര റെയില്‍വെ മന്ത്രാലയത്തിന് വേണ്ടി സമര്‍പ്പിച്ച മറുപടിയിലാണ് അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറല്‍ പദ്ധതിക്കെതിരായ കേന്ദ്ര സര്‍ക്കാര്‍ നിലപാട് വിശദീകരിച്ചത്.
സില്‍വര്‍ ലൈന്‍ പദ്ധതിക്കായി സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന സര്‍വ്വേക്ക് കെ റെയില്‍ കോര്‍പ്പറേഷന്‍ പണം ചെലവാക്കിയാല്‍ ഉത്തരവാദിത്തം കെ റെയിലിനു മാത്രമെന്ന് റെയില്‍വേ മന്ത്രാലയം വ്യക്തമാക്കുന്നുണ്ട്. റെയില്‍വേ മന്ത്രാലയം അനുമതി നല്‍കാത്ത സില്‍വര്‍ ലൈന്‍ പദ്ധതിക്കായി സാമൂഹികാഘാതപഠനവും സര്‍വ്വേയും നടത്തുന്നത് അപക്വമായ നടപടിയാണെന്നും റെയില്‍വേക്ക് വേണ്ടി സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു.
കെ റെയില്‍ കോര്‍പ്പറേഷന്‍ സ്വതന്ത്ര കമ്പനിയാണ്. റെയില്‍വെക്ക് ഈ സ്ഥാപനത്തില്‍ ഓഹരി പങ്കാളിത്തമുണ്ടെങ്കിലും അത്തരം കമ്പനികളുടെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടാറില്ല. സില്‍വര്‍ ലൈനിന്റെ സ്ഥലം ഏറ്റെടുപ്പുമായി ബന്ധപ്പെട്ട് നിയമമനുസരിച്ച് സംസ്ഥാന സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചാല്‍ അതില്‍ കേന്ദ്ര സര്‍ക്കാരിന് ഇടപെടാന്‍ സാധ്യമല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കേന്ദ്ര അനുമതി ലഭിക്കാത്ത പദ്ധതിക്കായി സാമൂഹിക ആഘാത പഠനവും സര്‍വ്വേയും നടത്തുന്നത് അപക്വമാണെന്നും റെയില്‍വേക്ക് വേണ്ടി അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറല്‍ വ്യക്തമാക്കിയിട്ടുണ്ട്.
സില്‍വര്‍ ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ടുളള ഭൂമി ഏറ്റെടുക്കല്‍ ചോദ്യം ചെയ്തുളള ഹര്‍ജികളാണ് കേരള ഹൈക്കോടതി പരിഗണിക്കുന്നത്. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്. സില്‍വര്‍ ലൈനിന് വേണ്ടി സാമൂഹികാഘാത പഠനം നടത്തുന്നതിനായി സര്‍വേ നടത്തുന്നതിന് അനുമതി നല്‍കിയിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ നേരത്തെ കോടതിയെ അറിയിച്ചിരുന്നു. എന്നിട്ടും സംസ്ഥാന സര്‍ക്കാര്‍ സര്‍വേ തുടരുന്നത് സംബന്ധിച്ച് വ്യക്തത വരുത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ജസ്റ്റീസ് ദേവന്‍ രാമചന്ദ്രന്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
https://www.facebook.com/Malayalivartha