ഇഡിയുടെ പൂണ്ടു വിളയാട്ടം സിപിഎം നേതാവിനെയും ബിഷപ്പിനെയും തൂക്കിയെടുത്തു കേരളത്തിലെ അടുത്ത അഴിമതി

കാരക്കോണം മെഡിക്കല്‍ കോളേജ് സീറ്റിന് കോഴവാങ്ങിയതുമായി ബന്ധപ്പെട്ട കേസില്‍ തിരുവനന്തപുരം സിഎസ്‌ഐ ബിഷപ്പിനെതിരെയും 2014 തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തില്‍ 2014 ല്‍ സിപിഎം സ്ഥാനാര്‍ത്ഥിയായിരുന്ന ഡോ ബെനറ്റ് എബ്രഹാമിനെതിരെയും പൂട്ടാന്‍ എല്ലാ കരുക്കളും നീക്കി ഇഡി. ഇക്കഴിഞ്ഞ ദിവസങ്ങളിലാണ് കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഇഡി വേഗത്തിലാക്കിയത്. ഇതിന്റെ ഭാഗമായി സിഎസ്‌ഐ ആസ്ഥാനത്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റിന്റെ മിന്നല്‍ റെയ്ഡും ഉണ്ടായി. ഒരേസമയം നിലവില്‍ നാല് സ്ഥലങ്ങളിലായിരുന്നു ഇഡി പരിശോധന നടത്തിയത്.
അന്വേഷണം തന്നിലേയ്ക്ക് എത്തിയതോടെ നാടുവിടാന്‍ ശ്രമിച്ച സിഎസ്‌ഐ ബിഷപ് ഡോ. ധര്‍മരാജ് റസാലത്തെ അടപടലം പൂട്ടിയിരിക്കുകയാണിപ്പോള്‍ ഇഡി. കേസില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ഇയാള്‍ വിദേശത്തേക്ക് കടക്കാന്‍ ശ്രമിച്ചത്. ആരോപണവിധേയനായ സിഎസ്‌ഐ ബിഷപ് ഡോ. ധര്‍മരാജ് റസാലത്തെ ഇഡി വിമാനത്താവളത്തില്‍ തടഞ്ഞുവയ്ക്കുകയായിരുന്നു. ബ്രിട്ടണിലേക്ക് കടക്കാന്‍ ശ്രമിക്കവേ എമിഗ്രേഷന്‍ സംഘമാണ് ആദ്യം ബിഷപ്പിനെ തടഞ്ഞയുന്നത് തുടര്‍ന്ന് ഇഡി സംഘം എത്തി ബിഷപ്പിന്റെ യാത്രക്ക് അനുമതി നിഷേധിച്ചു. ബിഷപ്പിനെ ഇഡി സംഘം ചോദ്യം ചെയ്യുകയാണ്. വിദേശയാത്ര അരുതെന്ന ഇഡി നിര്‍ദേശം ലംഘിച്ചാണ് ബിഷപ്പ് യുകെയിലേക്ക് കടക്കാന്‍ ശ്രമിച്ചത്.
ഇന്നലെ കാരക്കോണം മെഡിക്കല്‍ കോളേജ് സീറ്റിന് കോഴവാങ്ങിയതുമായി ബന്ധപ്പെട്ട് തിരുവനന്തപുരം സിഎസ്‌ഐ ആസ്ഥാനത്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് റെയ്ഡ് നടത്തിയിരുന്നു. ഒരേസമയം നിലവില്‍ നാല് സ്ഥലങ്ങളിലാണ് ഒരേസമയം പരിശോധന നടത്തിയത്. മെഡിക്കല്‍ സീറ്റിനായി തലവരിപ്പണം വാങ്ങിയ ശേഷം അഡ്മിഷന്‍ നല്‍കിയില്ലെന്ന് ആരോപിച്ചാണ് കേസ്. കോളേജ് ചെയര്‍മാനും തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തില്‍ 2014 ല്‍ സിപിഎം സ്ഥാനാര്‍ത്ഥിയായിരുന്ന ഡോ ബെനറ്റ് എബ്രഹാം, ബിഷപ് ധര്‍മ്മരാജ് റസാലംഎന്നിവരടക്കമുള്ളവര്‍ കേസില്‍ പ്രതിയാണ്.
2016 മുതല്‍ മെഡിക്കല്‍ സീറ്റ് വാഗ്ദാനം ചെയ്ത്സിഎസ്‌ഐ സഭ തലവരിപ്പണം കൈപ്പറ്റിയെന്ന് പരീക്ഷാ മേല്‍നോട്ട സമിതിക്ക് മുന്നില്‍ ബിഷപ്പ് ധര്‍മരാജ് റസാലത്ത് നേരത്തെ സമ്മതിച്ചിരുന്നു. കേരളത്തിന് പുറത്ത് നിന്നുള്ള 14 വിദ്യാര്‍ത്ഥികള്‍ അടക്കം 24 കുട്ടികളില്‍ നിന്നായിരുന്നു ലക്ഷങ്ങള്‍ കോഴയായി വാങ്ങിയത്. 92 ലക്ഷം വരെയായിരുന്നു കോഴ വാങ്ങിയിരുന്നത്. കൂടാതെ ഓഡിറ്റ് നടത്തിയപ്പോള്‍ 28 കോടിയുടെ ക്രമക്കേടും കണ്ടെത്തിയിട്ടുണ്ട്.
കേസ് രജിസ്റ്റര്‍ ചെയ്തിട്ടും അന്വേഷണം കാര്യക്ഷമമല്ലെന്നാരോപിച്ച് വിദ്യാര്‍ത്ഥികള്‍ ഹൈക്കോടതി ്രൈകംബ്രാഞ്ച് അന്വേഷണത്തിനും ഉത്തരവിട്ടിരുന്നു. അഴിമതി നിരോധന നിയമം, വിശ്വാസ വഞ്ചന, കബളിപ്പക്കല്‍, പണം തട്ടിയെടുക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയായിരുന്നു കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നത്. പാളയം എല്‍എംഎസ് ആസ്ഥാനം അടക്കം മൂന്ന് സ്ഥലങ്ങളിലാണ് ഇഡി തെരച്ചില്‍ നടത്തിയത്.
അതേസമയം സിഎസ്‌ഐ ആസ്ഥാനത്ത് നടന്ന റെയ്ഡ് രാവിലെ ആറിന് ആരംഭിച്ച് രാത്രി വൈകിയാണ് പൂര്‍ത്തീകരിച്ചത്. പാളയം എല്‍.എം.എസിലെ ബിഷപ്പ് ധര്‍മരാജ് റസാലത്തിന്റെ ഓഫീസ്, കാരക്കോണം മെഡിക്കല്‍ കോളേജ് ഓഫീസ്, കോളേജ് ഡയറക്ടര്‍ ബെന്നറ്റ് എബ്രഹാമിന്റെ ശ്രീകാര്യം ഗാന്ധിപുരത്തെ വീട്, സഭാ സെക്രട്ടറി പ്രവീണിന്റെ നെയ്യാറ്റിന്‍കര ചെറിയകൊല്ലയിലെ വീട് എന്നിവിടങ്ങളിലാണ് പരിശോധന നടന്നത്.
കൊച്ചിയില്‍നിന്ന് 25 അംഗം ഇ.ഡി. സംഘമാണ് തിങ്കളാഴ്ച രാവിലെ ആറിന് തിരുവനന്തപുരത്ത് എത്തിയത്. എല്ലായിടത്തും ഒരേ സമയത്തുതന്നെ പരിശോധന ആരംഭിച്ചു. സഭാ ആസ്ഥാനത്ത് ഇ.ഡി. സംഘമെത്തുമ്പോള്‍ ബിഷപ്പ് ധര്‍മരാജ് റസാലം സ്ഥലത്തുണ്ടായിരുന്നു. സഭാ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ബിഷപ്പ് ബ്രിട്ടനിലേക്ക് പോകാനിരിക്കെയായിരുന്നു ഇ.ഡി.യുടെ പരിശോധന. ബിഷപ്പില്‍നിന്ന് ഉദ്യോഗസ്ഥര്‍ വിവരങ്ങള്‍ തേടിയെന്നറിയുന്നു. സഭാ സെക്രട്ടറി പ്രവീണും കുടുംബവും സ്ഥലത്തില്ലായിരുന്നു. ജീവനക്കാരാണ് വീട് തുറന്നുകൊടുത്തത്. മൂന്നുമണിക്കൂറിനുള്ളില്‍ പരിശോധന പൂര്‍ത്തീകരിച്ചു. കാരക്കോണം മെഡിക്കല്‍ കോളേജ് ഓഫീസില്‍ ജീവനക്കാരെ മാറ്റിനിര്‍ത്തിയാണ് പരിശോധന ആരംഭിച്ചത്. ജീവനക്കാരെ ചോദ്യം ചെയ്തു. ഫയലുകള്‍ വരുത്തി പരിശോധിച്ചു.
പരിശോധന പുരോഗമിക്കവേ ഉച്ചയോടെ സി.എസ്.ഐ. ആസ്ഥാനത്തുനിന്നും മാധ്യമപ്രവര്‍ത്തകരെയും പോലീസുകാരെയും പുറത്തിറക്കി ഗേറ്റ് അടച്ചുപൂട്ടിയിരുന്നു. സഭയുടെ സുരക്ഷാ ജീവനക്കാരാണ് പോലീസുകാരോടു പുറത്തിറങ്ങാന്‍ ആവശ്യപ്പെട്ടത്. സി.എസ്.ഐ. ആസ്ഥാനത്തിന്റെ പൂര്‍ണ നിയന്ത്രണം സഭാ സുരക്ഷാ ജീവനക്കാര്‍ ഏറ്റെടുക്കുകയും ചെയ്തു.
സഭയെ നിഷ്പ്രഭമാക്കാന്‍ സഭയ്ക്കുള്ളില്‍ത്തന്നെയുള്ള അസൂയാലുക്കള്‍ നടത്തുന്ന നീക്കമാണിതെന്ന് സഭാ വക്താവ് പ്രതികരിച്ചു. ഏത് നിയമനടപടിയെയും സധൈര്യം നേരിടുമെന്നും അദ്ദേഹം പറഞ്ഞു. ബിഷപ്പിനെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും തമ്മില്‍ രാത്രി സംഘര്‍ഷാവസ്ഥയുണ്ടായി.
https://www.facebook.com/Malayalivartha