അതിര്‍ത്തിയില്‍ ചൈനയ്ക്ക് മരണക്കുഴി വെട്ടി ഇന്ത്യ യുദ്ധമുണ്ടായാല്‍ നമ്മുടെ സൈന്യം ഞെട്ടിക്കും 2022 അവസാനം അതിര്‍ത്തി സജ്ജമാകും

ഇന്ത്യയ്‌ക്കെതിരെ കഴിഞ്ഞ ദിവസം ചൈന നടത്തിയ നീക്കങ്ങള്‍ ഇന്ത്യന്‍ അതിര്‍ത്തിയിലെ വിവരങ്ങള്‍ ചോര്‍ത്താന്‍ വേണ്ടിക്കൂടിയായിരുന്നു. ഈ നീക്കങ്ങളെ വളരെ ഗൗരവത്തോടുകൂടിയാണ് കേന്ദ്രം കാണുന്നത്. തായ്വാനുമായുള്ള യുദ്ധം ചൈന ഏറെക്കുറേ പ്രഖ്യാപിച്ചു കഴിഞ്ഞു. ഇന്ത്യയുമായുള്ള യുദ്ധം അവരുടെ പ്രൊപ്പഗന്റയുടെ ഭാഗമാണ്. അത് ഈ അടുത്ത വര്‍ഷങ്ങളില്‍ സംഭവിക്കാം എന്നാണ് വിദഗ്ദര്‍ പ്രവചിക്കുന്നത്. എന്തായാലും പ്രകോപനം ചൈനയുടെ ഭാഗത്തു നിന്നു തന്നെയാകും ഇന്ത്യ സ്വാഭാവികമായും തിരിച്ചടിക്കും. പക്ഷേ ചൈനയെ മുട്ടു കുത്തിക്കണമെങ്കില്‍ ഇന്ത്യയ്ക്ക് അതിര്‍ത്തിയില്‍ വളരെ വേഗത്തില്‍ ആയുധങ്ങള്‍ എത്തിക്കാന്‍ കഴിയണം.
ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ അതിര്‍ത്തിയിലെ അടിസ്ഥാന വികസനങ്ങള്‍ക്ക് വേഗം കൂട്ടിയിട്ടുണ്ട്. യുദ്ധം മുന്നില്‍ കണ്ടുള്ള നീക്കമാണിതെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇന്ത്യചൈന അതിര്‍ത്തിയില്‍ റോഡുകള്‍ ഉള്‍പ്പെടെയുളള അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ ഊര്‍ജ്ജിതമായി തന്നെയാണ് നടക്കുന്നത് എന്നാണ് കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ അറിയിച്ചിരക്കുന്നത്. കഴിഞ്ഞ 5 വര്‍ഷത്തില്‍ ഇന്ത്യയുടെ അതിര്‍ത്തി പ്രദേശങ്ങളില്‍ നിര്‍മ്മിച്ച റോഡുകളും അതിന് ചിലവായ തുകയുടെ വിശദാംശങ്ങളും പാര്‍ലമെന്റിന്റെ ഉപരിസഭയില്‍ ഉയര്‍ന്ന ചോദ്യത്തിന് രേഖാമൂലം പ്രതിരോധ സഹമന്ത്രി അജയ് ഭട്ട് അവതരിപ്പിക്കുകയും ചെയ്തു.
5 വര്‍ഷ കാലയളവില്‍ ഇന്ത്യചൈന അതിര്‍ത്തിക്ക് സമീപമുള്ള റോഡ് പദ്ധതികള്‍ക്കായി സര്‍ക്കാര്‍ 15,477 കോടി രൂപ ചെലവഴിച്ചതായി മന്ത്രി വ്യക്തമാക്കി. 2088 കിലോമീറ്റര്‍ റോഡാണ് അതിര്‍ത്തിയില്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍മ്മിക്കുന്നത്. ഇന്ത്യചൈന അതിര്‍ത്തിയില്‍ കേന്ദ്രസര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നില്ലെന്നും നടപടികള്‍ സ്വീകരിക്കുന്നില്ലെന്നുമുള്ള പ്രതിപക്ഷത്തിന്റെ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ക്ക് രേഖാമൂലമുള്ള മറുപടിയാണ് മന്ത്രി നല്‍കിയത്. രാജ്യ സുരക്ഷ പ്രധാനമാണെന്നും വിട്ടുവീഴ്ച ചെയ്യുകയില്ലെന്നും വ്യക്തമാക്കുന്നതാണ് അതിര്‍ത്തികളിലെ വികസന പദ്ധതികള്‍.
ചൈന, പാകിസ്ഥാന്‍, മ്യാന്‍മര്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളുടെ അതിര്‍ത്തികളിലേക്ക് ഏതു കാലാവസ്ഥയിലും പ്രവേശിക്കാനും സഞ്ചരിക്കാനും കഴിയുന്ന തരത്തിലുള്ള റോഡുകള്‍ സര്‍ക്കാര്‍ നിര്‍മ്മിച്ചിട്ടുണ്ട്. അതിര്‍ത്തിയിലെ 3,595 കിലോമീറ്റര്‍ റോഡുകളുടെ നിര്‍മ്മാണത്തിനായി ഇതുവരെ 20,767 കോടി രൂപ ചെലവഴിച്ചുവെന്ന് അജയ് ഭട്ട് സഭയില്‍ വ്യക്തമാക്കി. അതിര്‍ത്തികളിലെ പദ്ധതികള്‍ ബോര്‍ഡര്‍ റോഡ്‌സ് ഓര്‍ഗനൈസേഷന്‍ (ബിആര്‍ഒ) ഏറ്റെടുത്തതായി മന്ത്രി പറഞ്ഞു.
ഇന്ത്യപാകിസ്താന്‍ അതിര്‍ത്തിക്ക് സമീപം 4,242 കോടി രൂപ ചെലവില്‍ 1,336 കിലോമീറ്റര്‍ റോഡാണ് നിര്‍മ്മിക്കുന്നത്. ഇന്ത്യമ്യാന്‍മര്‍ അതിര്‍ത്തിയില്‍ 151 കോടി ചെലവില്‍ 882 കീലോമീറ്റര്‍ റോഡാണ് നിര്‍മ്മിക്കുന്നത്. ഇന്ത്യചൈന അതിര്‍ത്തിക്ക് സമീപമുള്ള പ്രദേശങ്ങളിലേക്കുള്ള ബന്ധം മെച്ചപ്പെടുത്തുന്നതില്‍ ഇന്ത്യ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ്. ലഡാക്ക് സെക്ടറിലെ എല്‍എസിയില്‍ നിലനില്‍ക്കുന്ന തര്‍ക്കത്തിന്റെ അടിസ്ഥാനത്തില്‍ റോഡുകളും പാലങ്ങളും തുരങ്കങ്ങളും ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യ പദ്ധതികള്‍ ത്വരിതപ്പെടുത്തുന്നതിന് കേന്ദ്രസര്‍ക്കാര്‍ മുന്നിട്ടിറങ്ങിയിരിക്കുകയാണ്. ചൈന അതിര്‍ത്തിയിലെ തന്ത്രപ്രധാനമായ 61 റോഡുകളും 2022 ഡിസംബറോടെ പൂര്‍ത്തിയാക്കാനാണ് ബിആര്‍ഒ പദ്ധതിയിട്ടിരിക്കുന്നത്.
https://www.facebook.com/Malayalivartha