അപ്രതീക്ഷിത ഭാഗ്യം നഴ്‌സിനെ തേടിയെത്തി..... ചില്ലറ മാറാന്‍ ലക്കി സെന്ററില്‍ ചെന്നപ്പോഴുണ്ടായ പരിചയത്തില്‍ വല്ലപ്പോഴും ലോട്ടറി ടിക്കറ്റ് ലക്കി സെന്റര്‍ ഉടമ എടുത്തു മാറ്റി വച്ച ശേഷം വിവരമറിയിക്കും, സമ്മാനം കിട്ടിയാലും ഇല്ലെങ്കിലും ടിക്കറ്റ് കാശ് കൃത്യമായി കൊടുക്കും, ഇന്നലത്തെ വിളിയില്‍ അപ്രതീക്ഷിത ഭാഗ്യം തേടിയെത്തിയതിന്റെ സന്തോഷത്തില്‍ സന്ധ്യാമോള്‍

അപ്രതീക്ഷിത ഭാഗ്യം നഴ്‌സിനെ തേടിയെത്തി..... ചില്ലറ മാറാന്‍ ലക്കി സെന്ററില്‍ ചെന്നപ്പോഴുണ്ടായ പരിചയത്തില്‍ വല്ലപ്പോഴും ലോട്ടറി ടിക്കറ്റ് ലക്കി സെന്റര്‍ ഉടമ എടുത്തു മാറ്റി വച്ച ശേഷം വിവരമറിയിക്കും, സമ്മാനം കിട്ടിയാലും ഇല്ലെങ്കിലും ടിക്കറ്റ് കാശ് കൃത്യമായി കൊടുക്കും, ഇന്നലത്തെ വിളിയില്‍ അപ്രതീക്ഷിത ഭാഗ്യം തേടിയെത്തിയതിന്റെ സന്തോഷത്തില്‍ സന്ധ്യാമോള്‍.
നേരിട്ടു എടുക്കുകയോ കാണുകയോ പോലും ചെയ്യാത്ത ലോട്ടറിയിലൂടെ 75 ലക്ഷം രൂപയുടെ ഭാഗ്യമാണ് സന്ധ്യാമോളെ തേടിയെത്തിയത്. .
ചില്ലറ മാറാനായി ചെന്നപ്പോള്‍ ലക്കി സെന്റര്‍ ഉടമയുമായി ഉണ്ടാക്കിയ പരിചയമാണ് 75 ലക്ഷത്തിന്റെ ഭാഗ്യത്തിലേക്ക് നയിച്ചത്. കുമാരമംഗലം വില്ലേജ് ഇന്റര്‍നാഷനല്‍ സ്‌കൂളിലെ ഹെല്‍ത്ത് നഴ്സ് കെ.ജി.സന്ധ്യമോള്‍ക്കാണ് സ്ത്രീശക്തി ലോട്ടറിയുടെ ഒന്നാം സമ്മാനമായ 75 ലക്ഷം രൂപയുടെ ഭാഗ്യം ലഭിച്ചത്. അപ്രതീക്ഷിതമായി ലഭിച്ച മുക്കാല്‍ കോടിയുടെ സന്തോഷത്തിലാണ് ഈ കുടുംബം.
കോട്ടയം മാന്നാനം കുരിയാറ്റേല്‍ ശിവന്‍നാഥാണ് സന്ധ്യയുടെ ഭര്‍ത്താവ്. മൂന്നു മാസം മുമ്പാണ് സന്ധ്യ ചില്ലറ മാറാനായി ലോട്ടറിക്കടയില്‍ എത്തിയപ്പോഴാണ് ആദ്യമായി സാജനെ പരിചയപ്പെടുന്നത്. അന്ന് ലോട്ടറി ടിക്കറ്റെടുക്കുന്ന ശീലമില്ല. പിന്നീടു വല്ലപ്പോഴും സാജന്‍ ടിക്കറ്റ് എടുത്തു മാറ്റിവയ്ക്കും. അക്കാര്യം സന്ധ്യയെ അറിയിക്കും.
സമ്മാനം കിട്ടിയാലും ഇല്ലെങ്കിലും ടിക്കറ്റിന്റെ പണം സന്ധ്യ കൃത്യമായി നല്‍കുകയും ചെയ്യും. കാരണം മാറ്റി വച്ച ടിക്കറ്റിന്റെ നമ്പര്‍ ഏതാണെന്നുപോലും സന്ധ്യ ശ്രദ്ധിച്ചിരുന്നതേയില്ല. ഒന്നാം സമ്മാനത്തിന്റെ വിവരം മഞ്ജു ലക്കി സെന്ററില്‍ നിന്നാണ് സാജനെ വിളിച്ചറിയിച്ചത്. ഇന്നലെയും സാജന്‍ വിളിക്കുമ്പോള്‍ അത് ഒന്നാം സമ്മാനത്തിന്റെ കാര്യം പറയാനാണെന്നു പ്രതീക്ഷിച്ചതേയില്ല.
ഫോണില്‍ പറഞ്ഞതനുസരിച്ച് എടുത്തുവച്ച ടിക്കറ്റിന് ഒന്നാം സമ്മാനം ലഭിച്ചപ്പോള്‍ അതിന്റെ അവകാശിയെ വിളിച്ചറിയിച്ച് ടിക്കറ്റ് കൈമാറിയ മൂപ്പില്‍ക്കടവ് വെട്ടികാട് ലക്കി സെന്റര്‍ ഉടമ സാജന്‍ തോമസും സത്യസന്ധതയുടെ പ്രതീകമായി മാറി
https://www.facebook.com/Malayalivartha