കരച്ചിലടക്കാനാവാതെ ബന്ധുക്കളും നാട്ടുകാരും.... ആ വിളി കാതുകളില്‍ മുഴങ്ങുന്നു..... 'നമ്മുടെ മോനെ ഒന്നു കണ്ണു തുറന്ന് നോക്കൂ ശരത്തേട്ടാ...' എന്ന് നിലവിളിച്ച് ഭാര്യ.... ഒന്നുമറിയാതെ ഉറക്കത്തില്‍ പിഞ്ചുകുഞ്ഞ്.... മൂന്നു വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ കണ്‍മണിയെ കാണാതെ ശരത് യാത്രയായത് താങ്ങാനാവാതെ ഉറ്റവരും ബന്ധുക്കളും

കരച്ചിലടക്കാനാവാതെ ബന്ധുക്കളും നാട്ടുകാരും.... ആ വിളി കാതുകളില്‍ മുഴങ്ങുന്നു..... 'നമ്മുടെ മോനെ ഒന്നു കണ്ണു തുറന്ന് നോക്കൂ ശരത്തേട്ടാ...' എന്ന് നിലവിളിച്ച് ഭാര്യ.... മൂന്നു വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ കണ്‍മണിയെ കാണാതെ ശരത് യാത്രയായത് താങ്ങാനാവാതെ ഉറ്റവരും ബന്ധുക്കളും .
കുന്നംകുളം മങ്ങാട് റോഡില്‍ നിര്‍മ്മാണത്തിലിരിക്കുന്ന മെറ്റലിട്ട വഴിയില്‍ ബൈക്ക് നിയന്ത്രണം വിട്ട് മതിലിലും വൈദ്യുതിത്തൂണിലും ഇടിച്ചു മരിച്ച വെസ്റ്റ് മങ്ങാട് പൂവത്തൂര്‍ വീട്ടില്‍ ശരത്തിന്റെ (30) മൃതദേഹം, ഭാര്യയെ കാണിക്കാന്‍ ഇന്നലെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചപ്പോഴായിരുന്നു തോരാത്ത കണ്ണീര്‍പ്രവാഹമായി.
വിവാഹശേഷം ആദ്യ കണ്‍മണിയെ കാണാനായി കൊതിയോടെ കാത്തിരിപ്പിലായിരുന്നു രണ്ടുപേരും .പക്ഷേ, തിങ്കളാഴ്ച ഉച്ചയ്ക്ക് സിസേറിയനിലൂടെ ആണ്‍കുട്ടി പിറന്നുവെന്ന വാര്‍ത്ത കേള്‍ക്കാനായി ശരത്ത് ഉണ്ടായിരുന്നില്ല. തലേന്ന് രാത്രി ഒന്നരയ്ക്ക് വെട്ടിക്കടവ് പള്ളിക്കു സമീപമായിരുന്നു അപകടംനടന്നത്. ഭാര്യ നമിതയെ പ്രസവത്തിനായി തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.
പുലര്‍ച്ചെ ഭാര്യയുടെ അടുത്തെത്താനുള്ള ഒരുക്കം കഴിഞ്ഞ് കിടന്നതായിരുന്നു ശരത്ത്. രാത്രി ഒന്നരയോടെ കൂട്ടുകാരന്റെ വിളിവന്നു. ബൈക്കിന്റെ പെട്രോള്‍ തീര്‍ന്ന് കുന്നംകുളം അഞ്ഞൂരില്‍ വഴിയിലായ അവനെ സഹായിക്കാനായി മറ്റൊരു സുഹൃത്തുമായി അപ്പോള്‍ത്തന്നെ പുറപ്പെട്ടു. ആ യാത്രയ്ക്കിടെയായിരുന്നു അപകടം ഉണ്ടായത്. മതിലില്‍ ഇടിച്ചുവീണ ശരത്തിനെ നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സുഹൃത്ത് ചൂല്‍പ്പുറത്ത് അനുരാഗ് (19) ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്.
പ്രസവ ശസ്ത്രക്രിയാമുറിയില്‍ നിന്ന് തിങ്കളാഴ്ച വൈകിട്ടും നമിതയെ പുറത്തെത്തിച്ചിരുന്നില്ല. ഇന്നലെ രാവിലെയാണ് പ്രിയതമന്‍ പോയ വിവരം അറിയിച്ചത്. ബി.ജെ.പിയുടെ സേവനപ്രവര്‍ത്തനങ്ങളിലും താലൂക്ക് ആശുപത്രിയിലെ പൊതിച്ചോര്‍ വിതരണത്തിലും സജീവമായിരുന്നു. പഴഞ്ഞി ചിറയ്ക്കല്‍ സെന്ററില്‍ മൊബൈല്‍ ഫോണ്‍ കട നടത്തുകയാണ് ശരത്ത്. പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ഇന്നലെ പാമ്പാടി ഐവര്‍മഠത്തില്‍ സംസ്‌കാരചടങ്ങുകള്‍ നടന്നു.
a
https://www.facebook.com/Malayalivartha