കൊല്ലത്ത് പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ ആശുപത്രിക്കെതിരെ ആരോപണവുമായി ബന്ധുക്കള്‍ രംഗത്ത്....

കൊല്ലത്ത് പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ അഷ്ടമുടി സഹകരണ ആശുപത്രിക്കെതിരെ ആരോപണവുമായി ബന്ധുക്കള്‍ രംഗത്ത്........ചികിത്സാപ്പിഴവാണ് മരണകാരണമെന്നാണ് മരിച്ച പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ ആരോപണം,. എന്നാല്‍ പ്രസവസമയത്ത് ഹൃദയാഘാതമുണ്ടായതാണ് മരണകാരണമെന്നാണ് അഷ്ടമുടി ആശുപത്രി അധികൃതരുടെ വിശദീകരണം.
കുഞ്ഞ് ജനിച്ചതിന്റെ സന്തോഷം നിറഞ്ഞ് നില്‍ക്കേണ്ട വീട്ടിലിപ്പോള്‍ കണ്ണീരൊഴിഞ്ഞ് നേരമില്ല. മൈലക്കാട് സ്വദേശിയായ വിപിന്റെ ഭാര്യ ഹര്‍ഷയാണ് തിങ്കളാഴ്ച്ച കൊല്ലം അഷ്ടമുടി സഹകരണ ആശുപത്രിയില്‍ പ്രസവത്തെ തുടര്‍ന്ന് മരിച്ചത്.
പ്രസവത്തിന് തൊട്ടുമുമ്പ് യുവതിയുടെ ആരോഗ്യനില മോശമായിരുന്നു. തുടര്‍ന്ന് ശസ്ത്രക്രിയയിലൂടെ കുഞ്ഞിനെ പുറത്തെടുത്തു. ഹര്‍ഷയുടെ ആരോഗ്യസ്ഥിതി മോശമായതിനെത്തുടര്‍ന്ന് കൊല്ലത്തെ തന്നെ മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടയില്‍ യുവതിയിടെ ജീവന്‍ നഷ്ടമായി. ആശുപത്രിയുടെ ചികിത്സാ പിഴവാണ് മരണകാരണമെന്നാണ് ബന്ധുക്കളുടെ ആരോപണം. യുവതിയുടെ ആരോഗ്യനില മോശമായിട്ടും ഡോക്ടര്‍മാര്‍ ആദ്യം വിവരം മറച്ചുവച്ചുവെന്നും കുടുംബം ആരോപിക്കുന്നു.
കുഞ്ഞ് ഇപ്പോഴും കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ആരോപണമുയര്‍ന്നതോടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അഷ്ടമുടി സഹകരണ ആശുപത്രിയിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തുകയും ചെയ്തു. അതേസമയം കുടുംബത്തിന്റെ ആരോപണം ആശുപത്രി അധികൃതര്‍ നിഷേധിച്ചു. ഹൃദയാഘാതമാണ് മരണകാരണമെന്നും മറ്റൊരു ആശുപത്രിയിലേക്ക് യുവതിയെ മാറ്റാന്‍ വൈകിയില്ലെന്നുമാണ് ആശുപത്രി അധികൃതര്‍ വിശദീകരിക്കുന്നത്.
https://www.facebook.com/Malayalivartha