കസ്റ്റഡിയിലെടുത്ത് മര്‍ദ്ദിച്ച നിര്‍ദ്ധന യുവാവ് സ്റ്റേഷനുമുമ്പില്‍ കുഴഞ്ഞുവീണ് മരിച്ച സംഭവത്തില്‍ വടകര പൊലീസ് സ്റ്റേഷനിലെ 66 പൊലീസുകാരെയും സ്ഥലംമാറ്റി... ഇവരുടെ മൊബൈല്‍ ഫോണുകളും കസ്റ്റഡിയിലെടുത്തു

കസ്റ്റഡിയിലെടുത്ത് മര്‍ദ്ദിച്ച നിര്‍ദ്ധന യുവാവ് സ്റ്റേഷനുമുമ്പില്‍ കുഴഞ്ഞുവീണ് മരിച്ച സംഭവത്തില്‍ വടകര പൊലീസ് സ്റ്റേഷനിലെ 66 പൊലീസുകാരെയും സ്ഥലംമാറ്റി. വാഹനാപകടവുമായി ബന്ധപ്പെട്ടാണ് യുവാവിനെ കസ്റ്റഡിയിലെടുത്തത്.
വിവിധ സ്റ്റേഷനുകളിലേക്കാണ് മാറ്റം. എസ്.ഐ ഉള്‍പ്പെടെ മൂന്നുപേരെ നേരത്തെ സസ്പെന്‍ഡ് ചെയ്തതിന് പുറമേയാണ് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമുള്ള കൂട്ടനടപടി വന്നത്.
ഇവരുടെ മൊബൈല്‍ ഫോണുകളും കസ്റ്റഡിയിലെടുത്തു. ക്രൈംബ്രാഞ്ച് അന്വേഷണത്തെ ഒരുതരത്തിലും ബാധിക്കാതിരിക്കാണ് മുഴുവന്‍പേരേയും മാറ്റിയത്.
സി.ഐ, വനിത ഉള്‍പ്പെടെ നാല് എസ്.ഐമാര്‍, രണ്ട് എ.എസ്.ഐമാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കാണ് മാറ്റം. യുവാവിനെ കസ്റ്റഡിയിലെടുത്ത എസ്.ഐ, ഒരു എ.എസ്.ഐ, ഒരു സിവില്‍ പൊലീസ് ഓഫീസര്‍ എന്നിവര്‍ക്കായിരുന്നു സസ്പെന്‍ഷന്‍. സ്റ്റേഷനിലെ സി.സി ടി.വി ഹാര്‍ഡ് ഡിസ്‌ക് ഫോറന്‍സിക് ലാബില്‍ പരിശോധനയ്ക്ക് അയച്ചു.
യുവാവിനെ കസ്റ്റഡിയിലെടുത്ത സമയത്ത് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പൊലീസുകാരുടെ മൊഴിയെടുക്കല്‍ പൂര്‍ത്തിയായി. ശേഷിക്കുന്നവരുടെ മൊഴി വരും ദിവസങ്ങളില്‍ രേഖപ്പെടുത്തും.വടകര കല്ലേരിയിലെ കൊലോത്ത് ജാനുവിന്റെ മകന്‍ സജീവനാണ് (40) മരിച്ചത്.
സ്റ്റേഷനുമുന്നില്‍ കുഴഞ്ഞുവീണിട്ടും ഗ്യാസ് ട്രബിളാണെന്ന് കളിയാക്കിയ വടകര സ്റ്റേഷനിലെ പൊലീസുകാര്‍ ആശുപത്രിയില്‍ കൊണ്ടുപോകാനും തയ്യാറായിരുന്നില്ല. ക്രൂരത കണ്ട ഒരു ഓട്ടോ ഡ്രൈവറാണ് ആംബുലന്‍സ് വിളിച്ച് ആശുപത്രിയില്‍ എത്തിച്ചത്. അപ്പോഴേക്കും യുവാവിന് ജീവന്‍ നഷ്ടമായിരുന്നു.
" f
https://www.facebook.com/Malayalivartha