അച്ഛന്റെ ശസ്ത്രക്രിയയ്ക്ക് കൂട്ടിരിപ്പിനായി എത്തിയ യുവാവ് അമ്മയോട് തലവേദനയുണ്ടെന്നും കാറില്‍ അല്പനേരം ഇരിക്കട്ടെയെന്നും പറഞ്ഞ് കാറിനടുത്തേക്ക് പോയി, ഏറെ നേരം കഴിഞ്ഞിട്ടും മകനെ കാണാത്തതിനെ തുടര്‍ന്ന് അമ്മ വിളിച്ചെങ്കിലും മറുപടി കിട്ടിയില്ല, അന്വേഷിച്ചെത്തിയപ്പോള്‍ കണ്ട കാഴ്ച കാറില്‍ ബോധരഹിതനായ മകനെ, ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും....

അച്ഛന്റെ ശസ്ത്രക്രിയയ്ക്ക് കൂട്ടിരിപ്പിനായി എത്തിയ യുവാവ് അമ്മയോട് തലവേദനയുണ്ടെന്നും കാറില്‍ അല്പനേരം ഇരിക്കട്ടെയെന്നും പറഞ്ഞ് കാറിനടുത്തേക്ക് പോയി, ഏറെ നേരം കഴിഞ്ഞിട്ടും മകനെ കാണാത്തതിനെ തുടര്‍ന്ന് അമ്മ വിളിച്ചെങ്കിലും മറുപടി കിട്ടിയില്ല, അന്വേഷിച്ചെത്തിയപ്പോള്‍ കണ്ട കാഴ്ച കാറില്‍ ബോധരഹിതനായ മകനെ, ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും...
കോട്ടയം മെഡിക്കല്‍ കോളേജ് ഫോറന്‍സിക് വിഭാഗത്തിനു മുന്‍വശം പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ ഇടുക്കി കീരിത്തോട് അഞ്ചുകുടി ചാലില്‍ പി.എസ്.അഖിലി(31)നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കാറിന്റെ എ.സി.യില്‍നിന്നുള്ള വിഷവാതകം ശ്വസിച്ചതാകാം മരണകാരണമെന്ന് സംശയിക്കുന്നു. പോസ്റ്റ്‌മോര്‍ട്ടത്തിനും രാസപരിശോധനയ്ക്കും ശേഷമേ മരണകാരണം വ്യക്തമാകുകയുള്ളൂ.
പിതാവിന് കോട്ടയം മെഡിക്കല്‍ കോളേജിലെ യൂറോളജി വിഭാഗത്തില്‍ ബുധനാഴ്ച ശസ്ത്രക്രിയ നിശ്ചയിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് അമ്മയും അഖിലും ആശുപത്രിയിലെത്തിയത്. ചൊവ്വാഴ്ച രാവിലെ അമ്മയോട് തലവേദനയുണ്ടെന്നും കാറില്‍ അല്പനേരം ഇരിക്കട്ടെയെന്നും പറഞ്ഞ് അഖില്‍ ഫൊറന്‍സിക് വിഭാഗത്തിനുമുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ ഇരുന്നു. നാലുമണിയായിട്ടും കാണാതെവന്നപ്പോള്‍ അമ്മ ഫോണില്‍ വിളിച്ചു. മറുപടി കിട്ടിയില്ല.
തുടര്‍ന്ന് അന്വേഷിച്ചെത്തിയപ്പോഴാണ് കാറില്‍ ബോധരഹിതനായി കിടക്കുന്ന അഖിലിനെ കണ്ടത്. ഉടന്‍തന്നെ സമീപത്തുള്ളവരുടെ സഹായത്തോടെ അത്യാഹിത വിഭാഗത്തിലേക്ക് മാറ്റിയെങ്കിലും മരണം സ്ഥിരീകരിച്ചു. സ്റ്റിയറിങ്ങിലേക്ക് കൈകള്‍വെച്ച് കിടക്കുന്ന നിലയിലാണ് അഖിലിനെ കണ്ടത്.
പുറത്തും കൈകളിലും പൊള്ളലേറ്റതുപോലുള്ള പാടുകളുണ്ടായിരുന്നു. ഇത് എ.സി.യില്‍നിന്നുള്ള കാര്‍ബണ്‍ അടങ്ങിയ മാലിന്യം ശ്വസിച്ച് ഉണ്ടായതാകാമെന്നാണ് നിഗമനം. മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി.
https://www.facebook.com/Malayalivartha