Widgets Magazine
26
Mar / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിൽ കടുത്ത ചൂട് തുടരുന്നു; വൈകുന്നേരത്തോടെ ഇടിയോടുകൂടിയ വേനൽമഴയ്ക്ക് സാധ്യത...


ഇറാനില്‍ ഉടന്‍ അമേരിക്ക ആണവായുധം പ്രയോഗിക്കാനുള്ള സാധ്യതയേറുന്നു...സൗദിയെയും ഇസ്രായേലിനെയും ബഹ്‌റിനെയും ഉള്‍പ്പെടെ രാജ്യങ്ങളെ ഇറാന്‍ തലങ്ങും വിലങ്ങും ആക്രമിക്കുന്ന സാഹചര്യത്തില്‍ ഇറാനെതിരെ അറ്റകൈപ്രയോഗമായി US


മൊണാലിസയുടെ വിവാഹം നിയമക്കുരുക്കിൽ; പ്രായത്തെച്ചൊല്ലി തർക്കം, മധ്യപ്രദേശ് കമ്മീഷൻ കേരളത്തിൽ തെളിവെടുത്തു...


മൂർഖൻ പാമ്പിനെയാണ് മുഖ്യമന്ത്രിയും കൂട്ടരും നോവിച്ചു വിട്ടിരിക്കുന്നത്...കൃഷ്ണപിള്ളയുടെ സ്മാരകം തകര്‍ക്കപ്പെട്ട സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി സജി ചെറിയാനുമെതിരെ സുധാകരന്‍..


ആന്ധ്രപ്രദേശിൽ ടിപ്പർ ലോറിയുമായി കൂട്ടിയിടിച്ച് സ്വകാര്യബസിന് തീപിടിച്ചുണ്ടായ അപകടത്തിൽ അന്വേഷണം പ്രഖ്യാപിച്ചു..മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു അഗാധമായ ദുഃഖം രേഖപ്പെടുത്തി...

ഇടുക്കി മെഡിക്കല്‍ കോളേജിന് അംഗീകാരം.... 100 എംബിബിഎസ് സീറ്റുകള്‍ക്ക് നാഷണല്‍ മെഡിക്കല്‍ കമ്മീഷന്റെ അനുമതി;അംഗീകാരം നേടിയതോടെ മറ്റ് മെഡിക്കല്‍ കോളേജുകള്‍ പോലെ ഇടുക്കി മെഡിക്കല്‍ കോളേജിനേയും ഉന്നത നിലവാരത്തിലെത്തിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്

28 JULY 2022 10:21 PM IST
മലയാളി വാര്‍ത്ത

More Stories...

രാഹുൽ മാങ്കൂട്ടത്തിനെ വിളിച്ച് സംസാരിച്ചു; രാഹുൽ തന്നോട് പറഞ്ഞത് ഒരൊറ്റ കാര്യം; ഉറപ്പ് നൽകിയതായി പാലക്കാട് യുഡിഎഫ് സ്ഥാനാർഥി രമേഷ് പിഷാരടി

മൊണാലിസയുടെ വിവാഹം നിയമക്കുരുക്കിൽ; പ്രായത്തെച്ചൊല്ലി തർക്കം, മധ്യപ്രദേശ് കമ്മീഷൻ കേരളത്തിൽ തെളിവെടുത്തു...

മൂർഖൻ പാമ്പിനെയാണ് മുഖ്യമന്ത്രിയും കൂട്ടരും നോവിച്ചു വിട്ടിരിക്കുന്നത്...കൃഷ്ണപിള്ളയുടെ സ്മാരകം തകര്‍ക്കപ്പെട്ട സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി സജി ചെറിയാനുമെതിരെ സുധാകരന്‍..

ശബരിമല കൊടിമര പുനഃപ്രതിഷ്ഠയിൽ പ്രഥമദൃഷ്ട്യാ ക്രമക്കേട് നടന്നിട്ടില്ലെന്ന് വിജിലന്‍സ്... ത്വരിതാന്വേഷണ റിപ്പോര്‍ട്ട് അം​ഗീകരിച്ച് ഹൈക്കോടതി

തെരഞ്ഞെടുപ്പു ചെലവിന്റെ കണക്ക് സമർപ്പിക്കാത്തതിന് സ്ഥാനാർത്ഥികളെ അയോഗ്യരാക്കും മുമ്പ് നോട്ടീസ് നൽകി അവരുടെ ഭാഗം കേൾക്കണമെന്ന് ഹൈക്കോടതി...

ഇടുക്കി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ 100 എംബിബിഎസ് സീറ്റുകള്‍ക്ക് നാഷണല്‍ മെഡിക്കല്‍ കമ്മീഷന്റെ അനുമതി ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇടുക്കി മെഡിക്കല്‍ കോളേജില്‍ നാഷണല്‍ മെഡിക്കല്‍ കമ്മീഷന്റെ അനുമതി ലഭ്യമാക്കുന്നതിനായി കൃത്യമായ ആസൂത്രണത്തോടെ കൂട്ടായ പരിശ്രമമാണ് നടത്തിയത്.

മെഡിക്കല്‍ കോളേജിന് അനുമതി ലഭിക്കാനാവശ്യമായ സജ്ജീകരണങ്ങളൊരുക്കി ആവശ്യമായ ജീവനക്കാരെ നിയമിച്ചു. ഇടുക്കി മെഡിക്കല്‍ കോളേജില്‍ പുതിയ കെട്ടിടം പൂര്‍ത്തീകരിച്ച് ഐപി ആരംഭിച്ചു. അംഗീകാരം നേടിയതോടെ മറ്റ് മെഡിക്കല്‍ കോളേജുകള്‍ പോലെ ഇടുക്കി മെഡിക്കല്‍ കോളേജിനേയും ഉന്നത നിലവാരത്തിലെത്തിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. നടപടിക്രമങ്ങള്‍ വേഗത്തിലാക്കി ഈ വര്‍ഷം തന്നെ ക്ലാസുകള്‍ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.

മുമ്പത്തെ യുഡിഎഫ് സര്‍ക്കാര്‍ ഇടുക്കി മെഡിക്കല്‍ കോളേജിന് തുടക്കം കുറിച്ചെങ്കിലും മതിയായ കിടക്കകളുള്ള ആശുപത്രിയോ, അക്കാദമിക് ബ്ലോക്കോ, വിദ്യാര്‍ത്ഥികള്‍ക്കോ ജീവനക്കാര്‍ക്കോ താമസിക്കുന്നതിനുള്ള സൗകര്യമോ, ആവശ്യമായ ജീവനക്കാരോ ഇല്ലാത്തതിനാല്‍ 2016ല്‍ എം.സി.ഐ. അംഗീകാരം റദ്ദാക്കിയിരുന്നു. വിദ്യാര്‍ത്ഥികളുടെ ഭാവി അനിശ്ചിതത്വത്തിലാകുമെന്നുകണ്ട കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ ഇവിടെയുള്ള വിദ്യാര്‍ത്ഥികളെ മറ്റ് മെഡിക്കല്‍ കോളേജുകളിലേക്ക് മാറ്റി തുടര്‍പഠനം ഉറപ്പാക്കുകയും അതിന് എം.സി.ഐ.യുടെ അംഗീകാരം നേടിയെടുക്കുകയും ചെയ്തു.

അന്ന് 50 എംബിബിഎസ് സീറ്റുകള്‍ക്കാണ് അനുമതിയുണ്ടായിരുന്നെങ്കില്‍ ഇന്ന് 100 സീറ്റുകള്‍ക്ക് അനുമതി നേടിയെടുക്കാന്‍ സാധിച്ചത് വലിയ നേട്ടമാണ്. ഇടുക്കി മെഡിക്കല്‍ കോളേജ് യാഥാര്‍ത്ഥ്യമാക്കാന്‍ തുടക്കം മുതല്‍ ഈ സര്‍ക്കാര്‍ വലിയ പ്രാധാന്യമാണ് നല്‍കുന്നത്. ഹൈറേഞ്ചില്‍ മികച്ച ആശുപത്രി സൗകര്യം ഒരുക്കുകയാണ് ലക്ഷ്യം. മെഡിക്കല്‍ കോളേജിന്റെ നൂനതകള്‍ ഘട്ടംഘട്ടമായി പരിഹരിച്ചാണ് നാഷണല്‍ മെഡിക്കല്‍ കമ്മീഷന് അനുമതിയ്ക്കായി ശ്രമിച്ചത്.

ഇടുക്കി മെഡിക്കല്‍ കോളേജിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനും മെഡിക്കല്‍ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും മന്ത്രി വീണാ ജോര്‍ജ് നിരവധി തവണ മെഡിക്കല്‍ കോളേജ് സന്ദര്‍ശിച്ചും അല്ലാതെയും മീറ്റിംഗ് വിളിച്ചുചേര്‍ത്തു. സമയബന്ധിതമായി ഇടുക്കി മെഡിക്കല്‍ കോളേജിലെ സൗകര്യങ്ങള്‍ ഉറപ്പു വരുത്തി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന് മന്ത്രി നിര്‍ദേശം നല്‍കി.

അത്യാഹിത വിഭാഗം ആരംഭിച്ചു. കൂടുതല്‍ സൗകര്യങ്ങളോടെയാണ് ഒപി വിഭാഗം പുതിയ ആശുപത്രി സമുച്ഛയത്തിലേക്ക് മാറ്റിയത്. സി.റ്റി സ്‌കാന്‍, ഡിജിറ്റല്‍ എക്‌സറേ, മാമോഗ്രാം, കമ്പ്യൂട്ടറൈസ്ഡ് റേഡിയോഗ്രാഫി തുടങ്ങിയ അത്യാധുനിക പരിശോധനാ സംവിധാനങ്ങളൊടൊപ്പം രക്തത്തിലെ പ്ലാസ്മ വേര്‍തിരിച്ച് സൂക്ഷിക്കാനുള്ള ജില്ലയിലെ ആദ്യത്തെ ബ്ലഡ് സെന്ററും ആരംഭിച്ചു. ഇനിയും കൂടുതല്‍ സൗകര്യങ്ങളൊരുക്കാനാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി വ്യക്തമാക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തിൽ കടുത്ത ചൂട് തുടരുന്നു; വൈകുന്നേരത്തോടെ ഇടിയോടുകൂടിയ വേനൽമഴയ്ക്ക് സാധ്യത...  (11 minutes ago)

സ്ഥിതിഗതികള്‍ അതിഭയാനകം  (13 minutes ago)

രാഹുൽ മാങ്കൂട്ടത്തിനെ വിളിച്ച് സംസാരിച്ചു; രാഹുൽ തന്നോട് പറഞ്ഞത് ഒരൊറ്റ കാര്യം; ഉറപ്പ് നൽകിയതായി പാലക്കാട് യുഡിഎഫ് സ്ഥാനാർഥി രമേഷ് പിഷാരടി  (13 minutes ago)

മൊണാലിസയുടെ വിവാഹം നിയമക്കുരുക്കിൽ; പ്രായത്തെച്ചൊല്ലി തർക്കം, മധ്യപ്രദേശ് കമ്മീഷൻ കേരളത്തിൽ തെളിവെടുത്തു...  (38 minutes ago)

കോൺഗ്രസുകാരൻ എന്ന് പറയുന്നത് തന്നെ അഭിമാനാണ്; പാർട്ടിയുടെ മോശം സമയത്ത് പാർട്ടിക്കൊപ്പം നിന്ന ആളാണ് താൻ; മുൻഗാമികൾ തുടങ്ങി വച്ച നല്ല കാര്യങ്ങൾ നടപ്പിലാക്കുമെന്ന് പാലക്കാട് യുഡിഎഫ് സ്ഥാനാർഥി രമേഷ് പിഷാര  (46 minutes ago)

കൃഷ്ണപിള്ള സ്മാരകം തകർക്കൽ:  (1 hour ago)

ഡാമുകൾ നിറഞ്ഞൊഴുകുന്നു...! ഇന്നും നാളെയും നിർണ്ണായകം...! പ്രവാസികളെ പുറത്തിറങ്ങല്ലേ..... ദുബായിലേക്ക് പോകാൻ 90,000 രൂപ  (2 hours ago)

ഇന്ത്യയിൽ പെട്രോൾ, ഡീസൽ വില കൂട്ടി നയാര കമ്പനി  (2 hours ago)

Andhra-Pradesh അന്വേഷണം പ്രഖ്യാപിച്ചു  (3 hours ago)

ശബരിമല കൊടിമര പുനഃപ്രതിഷ്ഠയിൽ പ്രഥമദൃഷ്ട്യാ ക്രമക്കേട് നടന്നിട്ടില്ലെന്ന് വിജിലന്‍സ്... ത്വരിതാന്വേഷണ റിപ്പോര്‍ട്ട് അം​ഗീകരിച്ച് ഹൈക്കോടതി  (3 hours ago)

ഇയാളാര് ഷാജഹാൻ ചക്രവർത്തിയോ? രാഹുൽ മാങ്കൂട്ടത്തിനെ തകർത്തത് വി ഡി സതീശൻ ; ഗുരുതര ആരോപണവുമായി രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (4 hours ago)

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പീഡനക്കേസ്; ഹൈക്കോടതി ഉത്തരവിലെ പരാമർശങ്ങൾ സുപ്രീം കോടതി നീക്കി; സുപ്രീംകോടതിയുടെ ഉത്തരവ് രാഹുൽ മാങ്കൂട്ടത്തിന് തിരിച്ചടിയില്ലെന്ന് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പ  (4 hours ago)

മണിപ്പൂരിൽ ഇന്ത്യൻ സൈന്യവും തീവ്രവാദികളും തമ്മിൽ ഏറ്റുമുട്ടി...  (4 hours ago)

തെരഞ്ഞെടുപ്പു ചെലവിന്റെ കണക്ക് സമർപ്പിക്കാത്തതിന് സ്ഥാനാർത്ഥികളെ അയോഗ്യരാക്കും മുമ്പ് നോട്ടീസ് നൽകി അവരുടെ ഭാഗം കേൾക്കണമെന്ന് ഹൈക്കോടതി...  (4 hours ago)

കു​ന്താ​പു​രം താ​ലൂ​ക്ക് ഗാ​നി​ഗ സ​മാ​ജ​ത്തി​ന്റെ മു​ൻ പ്ര​സി​ഡ​ന്റും പ്ര​ശ​സ്ത പ​ഞ്ചാ​യ​ത്ത് രാ​ജ് പ്ര​വ​ർ​ത്ത​ക​നു​മാ​യ ശ്രീ​നി​വാ​സ ഗാ​നി​ഗ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചു..  (4 hours ago)

Malayali Vartha Recommends