Widgets Magazine
18
Sep / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കിർക്ക് കൊലപാതകത്തിലും ട്രംപ് വെടിവയ്പ്പിലും സെലെൻസ്‌കിക്ക് ബന്ധമുണ്ടെന്ന് ഉക്രെയ്ൻ എംപി; കൊലപാതകങ്ങളെ അപലപിക്കുന്നില്ല അത് കാണിക്കുന്നത് കീവ് മൗനാനുവാദം നൽകി എന്ന്


സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും.... ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത


ഏഷ്യാ കപ്പില്‍ യുഎഇയെ 41 റണ്‍സിന് പരാജയപ്പെടുത്തി പാകിസ്ഥാന്‍ സൂപ്പര്‍ ഫോറിലേക്ക് ...


പലിശ നിരക്ക് കുറച്ച് അമേരിക്ക.... കാല്‍ ശതമാനമാണ് പലിശ നിരക്ക് കുറച്ചത്... പുതിയ നിരക്ക് നാലിനും നാലേ കാല്‍ ശതമാനത്തിനും ഇടയില്‍, ഓഹരി വിപണിയില്‍ സമ്മിശ്ര പ്രതികരണം


ഇസ്രായേലിന്റെ അതിശക്തമായ അന്തിമ പ്രഹരത്തില്‍ ഗാസ നഗരം കത്തിയമരുകയാണ്.. അതിശക്തമായ ബോംബിംഗിന്റെ പശ്ചാത്തലത്തില്‍ ഇന്നലെയും ഇന്നുമായി ഏഴായിരം പലസ്തീനികള്‍ ഗാസ നഗരത്തില്‍ നിന്ന് പലായനം ചെയ്തു..

ഗവർണർ വീണ്ടും പറപ്പിച്ചു! പിണറായിയും മരുമകനും ‌വെള്ളം കുടിച്ചു! CPMന് എട്ടിന്റെ പണി... പഠിപ്പും വിവരവുമില്ലാത്ത പേഴ്‌സനൽ സ്റ്റാഫുകൾ?

28 JULY 2022 11:26 PM IST
മലയാളി വാര്‍ത്ത

More Stories...

വിഴിഞ്ഞത്ത് ഓട്ടോറിക്ഷയിടിച്ച് വയോധികന് ദാരുണാന്ത്യം

തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത; മത്സ്യത്തൊഴിലാളികൾ ജാഗ്രത

പാലിന്റെ വില വര്‍ധിപ്പിക്കുമെന്ന് മന്ത്രി ജെ ചിഞ്ചുറാണി.... മില്‍മയ്ക്കാണ് പാല്‍വില വര്‍ധിപ്പിക്കാനുള്ള അധികാരമുള്ളത്

കുട്ടികളുടെ സാഹിത്യോത്സവത്തിലൂടെ കുഞ്ഞുങ്ങളുടെ ഭാവനയ്ക്കും സര്‍ഗാത്മകതയ്ക്കും ചിറകുകള്‍ നല്‍കുന്ന പദ്ധതിക്ക് തുടക്കമിടുന്നതെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി

'ചേച്ചിയുടെ ചന്തി കണ്ടപ്പോൾ പിടിക്കാൻ തോന്നി സാറെ'..! +2-ക്കാരന്റെ കയ്യിലിരിപ്പ്..! സ്കൂളിൽ കയറി തൂക്കി യുവതി..!

പേഴ്‌സണല്‍ സ്റ്റാഫ് വിഷയത്തില്‍ സര്‍ക്കാരിനെതിരേ തുറന്ന പോരിലാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മന്ത്രിമാരുടെ പേഴ്സനൽ സ്റ്റാഫുകൾക്ക് പെൻഷൻ നൽകുവാനുള്ള സർക്കാർ തീരുമാനം വിവാദമായിരുന്നു. ഈ സർക്കാർ നയത്തിനെതിരെ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പരസ്യമായി നിലപാടെടുത്തിരുന്നു. അങ്ങനെ വലിയ വിവാദങ്ങളായിരുന്നു രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ എത്തിയപ്പോൾ സംഭവിച്ചത്. പേഴ്സണൽ സ്റ്റാഫ് വിഷയം ഇപ്പോഴും ചൂടേറിയ ഒരു ചർച്ചയാണ്.

അതിനിടയിലാണ് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന്‍റെ പേഴ്സണല്‍ സ്റ്റാഫിന്‍റെ എണ്ണം കൂട്ടിയ വാർത്ത പുറത്ത് വന്നിരിക്കുന്നത്. 4 പേരെയാണ് പുതുതായി നിയമിച്ചിരിക്കുന്നത്. ഇതോടെ സ്റ്റാഫുകളുടെ എണ്ണം 25ൽ നിന്ന് 29 ആയി ഉയർന്നു. നിലവിൽ മന്ത്രിമാരുടെ സ്റ്റാഫിന്‍റെ എണ്ണം 25 ആണ്.

ഭരണഘടനയെ അപമാനിച്ച് പ്രസംഗിച്ചതിനെ തുടർന്ന് രാജിവച്ച മുൻ മന്ത്രി സജി ചെറിയാന്‍റെ സ്റ്റാഫിൽ ഉണ്ടായിരുന്ന അഞ്ചു പേരെയാണ് മുഹമ്മദ് റിയാസിന്‍റെ സ്റ്റാഫിലേക്ക് മാറ്റിയത്. വി.എൻ‌.വാസവന്റെ സ്റ്റാഫ് അംഗങ്ങളുടെ എണ്ണം 30 ആയി. മന്ത്രിമാരുടെ പഴ്സനൽ സ്റ്റാഫിൽ പരമാവധി 25 പേരേ പാടുള്ളൂ എന്നാണ് എൽഡിഎഫ് നയം. ഇതിനു വിരുദ്ധമായാണ് ഇപ്പോഴത്തെ നടപടി. പുതുതായി നിയമിച്ചവർക്ക് പെൻഷൻ ഉറപ്പാക്കുന്നതിനാണ് നടപടിയെന്ന് ആക്ഷേപമുണ്ട്.

സ്റ്റാഫിന്റെ പെൻഷൻ ഉറപ്പു വരുത്താൻ വേണ്ടിയാണ് ഈ മാറ്റമെന്നാണ് ഉയരുന്ന ആക്ഷേപം. സജി ചെറിയാൻ രാജി വെച്ചതിനു പിന്നാലെ ഈ മാസം 20 വരെ സ്റ്റാഫ് അംഗങ്ങളുടെ കാലാവധി നീട്ടിയിരുന്നു. 21 മുതലാണ് ഇവരെ മുഹമ്മദ് റിയാസിന്‍റെ സ്റ്റാഫിലേക്ക് മാറ്റിയത്. ഭരണഘടന വിരുദ്ധ പ്രസംഗത്തെ തുടർന്ന് ജൂലൈ ആറാം തീയതിയാണ് സംസ്കാരിക, ഫിഷറീസ് മന്ത്രിയായിരുന്ന സജി ചെറിയാൻ രാജിവച്ചത്.

മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫുകൾക്ക് ആ പദവിയിൽ വരുന്ന ചെറിയ ഒരു ഇടവേള പോലും പെൻഷൻ ആനുകൂല്യങ്ങൾക്ക് തിരിച്ചടിയാകും. ഇതുകൊണ്ടാണ് ആദ്യം പേഴ്സണൽ സ്റ്റാഫിന്‍റെ കാലാവധി നീട്ടുകയും പിന്നാലെ മന്ത്രി മുഹമ്മദ് റിയാസിന്‍റെ സ്റ്റാഫിൽ നിയമിക്കുകയും ചെയ്തത് എന്നാണ് ആരോപണം. ഒരു വർഷത്തെ തുടർച്ചയായ സർവീസാണ് പെൻഷന് പരിഗണിക്കുക.

എന്നാൽ ഇത് മുൻകൂട്ടി കണ്ടിട്ടായിരിക്കണം ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നേരത്തേ തന്നെ പേഴ്സണൽ സ്റ്റാഫ് വിഷയത്തിൽ കർശന നിലപാട് സ്വീകരിച്ചത്. മന്ത്രിമാരുടെ പഴ്സനൽ സ്റ്റാഫുകൾക്ക് പെൻഷൻ നൽകുന്നതിനെതിരെ പരസ്യമായി നിലപാടെടുത്ത കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, പഴ്സനൽ സ്റ്റാഫിലുള്ളവരുടെ വിദ്യാഭ്യാസ യോഗ്യത ആരാഞ്ഞെങ്കിലും മറുപടി നൽകാതെ സർക്കാർ പിൻവലിയുകയാണ്.

പേഴ്സനൽ സ്റ്റാഫ് വിഷയത്തിൽ സർക്കാരുമായി തർക്കം നിലനിൽക്കുമ്പോഴാണ്, പേഴ്സനൽ സ്റ്റാഫുകളുടെ എണ്ണവും ശമ്പള സ്കെയിലും വിദ്യാഭ്യാസ യോഗ്യതയും ഗവർണറുടെ ഓഫിസ് ചീഫ് സെക്രട്ടറിയോട് ആരാഞ്ഞത്. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പഴ്സനൽ സ്റ്റാഫ് അംഗങ്ങളുടെ പേരും ശമ്പളവും ഇതു സംബന്ധിച്ച ഉത്തരവും ചീഫ് സെക്രട്ടറി രാജ്ഭവനു കൈമാറിയെങ്കിലും, വിദ്യാഭ്യാസ യോഗ്യത വെളിപ്പെടുത്തിയില്ല.

പഴ്സനൽ സ്റ്റാഫിന്റെ വിദ്യാഭ്യാസ യോഗ്യത വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് രാജ്ഭവൻ വീണ്ടും കത്തു നൽകിയെങ്കിലും ഇതുവരെ മറുപടി നൽകിയിട്ടില്ല. പഴ്സനൽ സ്റ്റാഫിൽ വേണ്ടത്ര വിദ്യാഭ്യാസ യോഗ്യതയുള്ളവർ ഇല്ലാത്തതിനാലാണ് ഈ ഒളിച്ചു കളിയെന്നാണ് രാജ്ഭവന്റെ വിലയിരുത്തൽ. സർക്കാരിനോട് വിവരങ്ങൾ ആരാഞ്ഞതിനു പിന്നാലെ ഗവർണർ പ്രമുഖ രാഷ്ട്രീയ പാർട്ടികൾക്കും കത്തയച്ചിരുന്നു.

സാമ്പത്തിക പ്രതിസന്ധിക്കിടെ പഴ്സനൽ സ്റ്റാഫിനു പെൻഷൻ നൽകുന്നത് അധിക ബാധ്യതയാണ് സൃഷ്ടിക്കുന്നതെന്നും രാഷ്ട്രീയ പാർട്ടികൾ ഇക്കാര്യം പരിശോധിച്ച് ഉചിതമായ നടപടി സ്വീകരിക്കണമെന്നും ഗവർണർ ആവശ്യപ്പെട്ടു. ഒരു രാഷ്ട്രീയ പാർട്ടിയും ഗവർണർക്കു മറുപടി നൽകിയില്ല. പഴ്സനൽ സ്റ്റാഫ് വിഷയം പ്രശ്നമല്ലാത്ത ബിജെപി പോലും മറുപടി നൽകാതെ ഒഴിഞ്ഞുമാറി.

മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ രണ്ട് വര്‍ഷം ജോലി ചെയ്യുന്നവര്‍ക്ക് ജീവിതാവസാനം വരെ പെന്‍ഷന്‍ നല്‍കുന്ന കേരളം എന്തിന് ഡീസല്‍ വില വര്‍ധനവിനെതിരെ കോടതിയില്‍ എത്തുന്നുവെന്ന് നേരത്തേ സുപ്രീം കോടതി പോലും ചോദിച്ചിരുന്നു. രാജ്യത്ത് മറ്റൊരിടത്തും രണ്ട് വര്‍ഷം സേവനം നടത്തുന്നവര്‍ക്ക് പെന്‍ഷന്‍ ലഭിക്കില്ല.

സർക്കാർ സർവീസിലുള്ളവരെ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിലും പാർട്ടി അനുകൂലികളെ ശുപാർശയുടെ അടിസ്ഥാനത്തിലും പഴ്സനൽ സ്റ്റാഫിൽ നിയമിക്കാറുണ്ട്. സർക്കാർ ജീവനക്കാർക്ക് ജോലിയുടെ ഭാഗമായുള്ള പെൻഷനാണ് ലഭിക്കുക. രാഷ്ട്രീയ നിയമനം ലഭിക്കുന്നവർ രണ്ടു വർഷം പൂർത്തിയാക്കിയാൽ പെൻഷൻ ലഭിക്കും. വിവിധ തസ്തികകളിലുള്ളവർക്ക് 30,000 രൂപ മുതൽ 1,60,000 രൂപ വരെ ശമ്പളം ലഭിക്കും.

കുറഞ്ഞ പെൻഷൻ 3,550 രൂപയും പരമാവധി പെൻഷൻ 83,400 രൂപയുമാണ്. ഡിഎ, എച്ച്ആർഎ, മെഡിക്കൽ ആനുകൂല്യങ്ങൾ, ക്വാർട്ടേഴ്സ് തുടങ്ങിയവയുമുണ്ട്. പിഎസ്‌സി ജോലിക്കായി വലിയൊരു വിഭാഗം യുവതീ യുവാക്കൾ പ്രതീക്ഷയോടെ കാത്തിരിക്കുമ്പോഴാണ് രാഷ്ട്രീയ സ്വാധീനത്താൽ ഉയർന്ന ശമ്പളത്തിൽ പഴ്സനൽ സ്റ്റാഫിൽ നിയമിക്കുന്നത്. മുഖ്യമന്ത്രി, മന്ത്രിമാർ, പ്രതിപക്ഷ നേതാവ്, ചീഫ് വിപ്പ് എന്നിവർക്ക് 545 പഴ്സനൽ സ്റ്റാഫാണുള്ളത്. ഇതിൽ രാഷ്ട്രീയ നിയമനം ലഭിച്ച 385 പേർ പെൻഷൻ വാങ്ങുന്നതായി ഗവർണർക്കു നൽകിയ റിപ്പോർട്ടിൽ പറയുന്നുണ്ട്.

മുഖ്യമന്ത്രി– ആകെ സ്റ്റാഫ് (31) പെൻഷന് അർഹതയുള്ളവർ (22), കൃഷിമന്ത്രി– ആകെ സ്റ്റാഫ് (24) പെൻഷന് അർഹതയുള്ളവർ (16), മൃഗസംരക്ഷണ മന്ത്രി– ആകെ സ്റ്റാഫ് (24) പെൻഷന് അർഹതയുള്ളവർ (17), സഹകരണമന്ത്രി– ആകെ സ്റ്റാഫ് (20) പെൻഷന് അർഹതയുള്ളവർ (15), വൈദ്യുതി മന്ത്രി– ആകെ സ്റ്റാഫ് (23) പെൻഷന് അർഹതയുള്ളവർ (15)‌, ധനമന്ത്രി– ആകെ സ്റ്റാഫ് (20) പെൻഷന് അർഹതയുള്ളവർ (14).

സാംസ്കാരിക മന്ത്രി– ആകെ സ്റ്റാഫ് (25) പെൻഷന് അർഹതയുള്ളവർ (19), ഭക്ഷ്യമന്ത്രി– ആകെ സ്റ്റാഫ് (24) പെൻഷന് അർഹതയുള്ളവർ (16), വനംമന്ത്രി– ആകെ സ്റ്റാഫ് (25), പെൻഷന് അർഹതയുള്ളവർ (13), വിദ്യാഭ്യാസ മന്ത്രി– ആകെ സ്റ്റാഫ് (24) പെൻഷന് അർഹതയുള്ളവർ (18), ആരോഗ്യമന്ത്രി– ആകെ സ്റ്റാഫ് (25) പെൻഷന് അർഹതയുള്ളവർ (18), പ്രതിപക്ഷനേതാവ്– ആകെ സ്റ്റാഫ് (25) പെൻഷന് അർഹതയുള്ളവർ (13) എന്നിവയാണ് അതിൽ ചിലത്.

അതേസമയം, ഇതേക്കുറിച്ച് സർക്കാരിന്റെ ഭാഗത്തുനിന്ന് ഇതുവരെ വിശദീകരണം ലഭിച്ചിട്ടില്ല. മുഖ്യമന്ത്രിയുടെ ഓഫിസ് കഴിഞ്ഞാൽ സംസ്ഥാനത്ത് ഏറ്റവുമധികം ഫയലുകൾ കൈകാര്യം ചെയ്യുന്നത് ധനമന്ത്രിയുടെ ഓഫിസിലാണ്. ധനമന്ത്രിയുടെ പഴ്സനൽ സ്റ്റാഫിൽ പോലും 19 പേരേയുള്ളൂവെന്നിരിക്കെയാണ് മറ്റു മന്ത്രിമാരുടെ സ്റ്റാഫിൽ കൂടുതൽ അംഗങ്ങൾ. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മണ്ഡലത്തിൽ സജീവമാകുന്നതിന് മുന്നോടിയായി ശബരിമല ദർശനം; കോൺഗ്രസ് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ സന്നിധാനത്ത്  (3 minutes ago)

ഓട്ടോറിക്ഷയിടിച്ച് വയോധികന് ദാരുണാന്ത്യം  (6 minutes ago)

തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത; മത്സ്യത്തൊഴിലാളികൾ ജാഗ്രത  (19 minutes ago)

മില്‍മയ്ക്കാണ് പാല്‍വില വര്‍ധിപ്പിക്കാനുള്ള അധികാരമുള്ളത്  (32 minutes ago)

അക്ഷരക്കൂട്ട് - കുട്ടികളുടെ സാഹിത്യോത്സവം ഉദ്ഘാടനം ചെയ്ത് മന്ത്രി  (44 minutes ago)

തുർക്കി പിസ്റ്റളുകൾ കണ്ടെടുത്തു  (51 minutes ago)

'ചേച്ചിയുടെ ചന്തി കണ്ടപ്പോൾ പിടിക്കാൻ തോന്നി സാറെ'..! +2-ക്കാരന്റെ കയ്യിലിരിപ്പ്..! സ്കൂളിൽ കയറി തൂക്കി യുവതി..!  (55 minutes ago)

തീരുമാനം തിങ്കളാഴ്ചയോടെ... പാലിയേക്കരയില്‍ ടോള്‍ വിലക്ക് തുടരും  (1 hour ago)

കള്ള ഫെമിനിച്ചികളുടെ തൊലിയുരിച്ച് രാഹുല്‍ ഈശ്വര്‍ ! റിനി വട്ടത്തില്‍ കിടന്നിഴയുന്നു കമ്മിണികളുടെ മോങ്ങല്‍  (1 hour ago)

തലയോട്ടിക്ക് പരിക്കേറ്റു  (1 hour ago)

സ്വര്‍ണവിലയില്‍ ഇന്നും ഇടിവ്.... പവന് 400 രൂപയുടെ ഇടിവ്  (1 hour ago)

ഇന്നും പരിശോധന നടത്തും  (1 hour ago)

ശക്തി സംഭരിച്ച് സന്നിധാനത്ത് മനസ്സുരുകി രാഹുൽ...! റിനിയെ പറപ്പിക്കും..! ഈശ്വരെ , രക്ഷകാ..കളിമാറുന്നു  (1 hour ago)

എസ്എപി ക്യാമ്പിലെ പൊലീസ് ട്രെയിനി തൂങ്ങിമരിച്ച നിലയില്‍  (1 hour ago)

മലക്കം മറിഞ്ഞ റിനി കേരളം വിട്ടു..! കേക്കച്ചന്റെ ഉപദേശം..! രാഹുലിന് ഇനി ശുക്രൻ  (1 hour ago)

Malayali Vartha Recommends