ശമ്പളം വിതരണം ചെയ്യാന്‍ സംസ്ഥാന സര്‍ക്കാരിന്റെ പക്കല്‍ നിന്ന് വീണ്ടും കടം വാങ്ങാനൊരുങ്ങി കെഎസ്ആര്‍ടിസി

ശമ്പളം വിതരണം ചെയ്യാന്‍ സംസ്ഥാന സര്‍ക്കാരിന്റെ പക്കല്‍ നിന്ന് വീണ്ടും കടം വാങ്ങാനൊരുങ്ങി കെഎസ്ആര്‍ടിസി. സാമ്പത്തിക പ്രതിസന്ധിയില്‍ വലയുന്നതിനിടെയാണ് സര്‍ക്കാരില്‍ നിന്ന് വീണ്ടും കടം വാങ്ങാന്‍ കെഎസ്ആര്‍ടിസി ഒരുങ്ങുന്നത്.
ജൂണ്‍-ജൂലൈ മാസങ്ങളിലെ ശമ്പളം വിതരണം ചെയ്യാനായി സംസ്ഥാന സര്‍ക്കാരിന്റെ പക്കല്‍ നിന്ന് 65 കോടി രൂപ കടം വാങ്ങാനാണ് മാനേജ്‌മെന്റിന്റെ തീരുമാനം.
ജൂണിലെ ശമ്പള വിതരണം പാതിവഴിയിലാണെന്നും ഇത് പൂര്‍ത്തിയാക്കാനായി 26 കോടി രൂപ കൂടി വേണ്ടതിനാലാണ് കടമെടുക്കാന്‍ തീരുമാനിച്ചതെന്നും അധികൃതര്‍ .
മെക്കാനിക്കല്‍, സൂപ്പര്‍വൈസറി, മിനിസ്റ്റീരിയല്‍ ജീവനക്കാര്‍ക്ക് ജൂണിലെ ശമ്പളം നല്‍കിയിട്ടില്ലെന്ന് സര്‍ക്കാരിന് നല്കിയ കത്തില്‍ കെഎസ്ആര്‍ടിസി വ്യക്തമാക്കുന്നു.
"
https://www.facebook.com/Malayalivartha