മാധ്യമ പ്രവര്‍ത്തകന്‍ കെ.എം ബഷീറിന്റെ മരണവുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായ ശ്രീരാംവെങ്കട്ടരാമന് വേണ്ടി ഇടതു പക്ഷത്തെ എക്കാലത്തും സഹായിക്കുന്ന പ്രസ്ഥാനത്തെ വേദനിപ്പിക്കുന്നത് നന്ദികേട് ആയിരിക്കും; ശ്രീറാം വെങ്കിട്ടരാമന്‍ ഐ എ എസ്സിനെ ആലപ്പുഴ ജില്ലാ കലക്ടര്‍ ആയി നിയമിച്ചത് പുനപരിശോധിക്കുന്നത് നല്ലത്; സർക്കാരിനെ വിമർശിച്ച് മുന്‍ ഇടത് സ്വതന്ത്ര എംഎല്‍എ കാരാട്ട് റാസാഖ്

മാധ്യമ പ്രവര്‍ത്തകന്‍ കെ.എം ബഷീറിന്റെ മരണവുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായ ശ്രീരാംവെങ്കട്ടരാമനെ വീണ്ടും ആലപ്പുഴയുടെ കളക്ടറായി നിയമിച്ചിരിക്കുകയാണ് സർക്കാർ. സർക്കാരിന്റെ ഈ നടപടിയിൽ വമ്പൻ പ്രതിഷേധമാണ് ഇപ്പോൾ ഉണ്ടായി കൊണ്ടിരിക്കുന്നത്. സർക്കാരിനെയും മുഖ്യ മന്ത്രിയെയും ഈ വിഷയത്തിൽ കർശനമായി വിമർശിക്കുകയാണ് പ്രതിപക്ഷവും മറ്റുള്ളവരുമെല്ലാം.
ഇപ്പോൾ ഇതാ ഈ വിഷയത്തിൽ മുഖ്യമന്ത്രിയെ വിമർശിച്ച് ഇടതു പക്ഷത്ത് നിന്ന് തന്നെ ഒരാൾ രംഗത്ത് വന്നിരിക്കുകയാണ്. മുന്‍ ഇടത് സ്വതന്ത്ര എംഎല്‍എ കാരാട്ട് റാസാഖ് ആണ് വിമർശനവുമായി രംഗത്ത് വന്നത്. അദ്ദേഹം ഫെയ്‌സ്ബുക്കിലൂടെയാണ് ഈ വിഷയത്തിൽ തന്റെ നിലപാട് വ്യക്തമാക്കിയത്.
കാരാട്ട് റാസാഖിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെ; മാധ്യമ പ്രവര്‍ത്തകന്‍ കെ.എം ബഷീറിന്റെ മരണവുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായ ശ്രീരാംവെങ്കട്ടരാമന് വേണ്ടി ഇടതു പക്ഷത്തെ എക്കാലത്തും സഹായിക്കുന്ന പ്രസ്ഥാനത്തെ വേദനിപ്പിക്കുന്നത് നന്ദികേട് ആയിരിക്കും.
ശ്രീറാം വെങ്കിട്ടരാമന്‍ ഐ എ എസ്സിനെ ആലപ്പുഴ ജില്ലാ കലക്ടര്‍ ആയി നിയമിച്ചത് പുനപരിശോധിക്കുന്നത് നല്ലത് എന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിച്ചിരിക്കുന്നത്. അക്ഷരാർത്ഥത്തിൽ സർക്കാരിനെ പുനഃചിന്തിക്കാൻ പറയുകയാണ് തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ കാരാട്ട് റാസാഖ്.
https://www.facebook.com/Malayalivartha