വാഹനം തടഞ്ഞുള്ള പ്രതിഷേധം മാത്രമല്ല ഇനി ഉണ്ടാകാൻ പോകുന്നത്; രാജിവെച്ച് പോകുന്നതാണ് മുഖ്യമന്ത്രിക്ക് അഭികാമ്യം: പിണറായിക്ക് മുന്നറിയിപ്പുമായി കെ. സുധാകരൻ

പിണറായിയ്ക്ക് മുന്നറിയിപ്പുമായി കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ രംഗത്ത്. രാജിവെച്ച് പോകുന്നതാണ് മുഖ്യമന്ത്രിക്ക് അഭികാമ്യമെന്നാണ് സുധാകരന്റെ മുന്നറിയിപ്പ്. പിണറായി വിജയന് എതിരായ പ്രതിഷേധം ഇനിയും ശക്തമാക്കാനാണ് കോൺഗ്രസിന്റെ തീരുമാനമെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിക്കെതിരെ വാഹനം തടഞ്ഞുള്ള പ്രതിഷേധം മാത്രമല്ല ഇനി ഉണ്ടാകാൻ പോകുന്നതെന്നും അതിനപ്പുറത്തേക് പ്രതിഷേധത്തിന്റെ രീതി മാറുമെന്നും കെ. സുധാകരൻ വ്യക്തമാക്കി.
അതേസമയം കോൺഗ്രസിനെ പ്രതികൂട്ടിൽ നിർത്താൻ ഇ.പി ജയരാജന്റെ ബുദ്ധിയിൽ ഉദിച്ച ആശയമാണ് എ.കെ.ജി സെന്റർ ആക്രമണമെന്നും കെ. സുധാകരൻ ആരോപിച്ചു. മാത്രമല്ല അനുയായികളെ കൊണ്ട് ഇ.പി ജയരാജൻ തന്നെയാണ് ആക്രമണം നടത്തിയതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വർഷങ്ങളോളം അന്വേഷിച്ചാലും പ്രതിയെ കിട്ടാൻ പോകുന്നില്ലെന്നും യഥാർത്ഥ പ്രതിയെ ഒളിപ്പിച്ചു വെച്ചിട്ട് അന്വേഷണം നടത്തിയിട്ടു എന്ത് കാര്യമെന്നും അദ്ദേഹം രൂക്ഷമായി വിമർശിച്ചു.
നേരത്തെ എം.എൽ.എ വി.ടി ബൽറാമും വിമർശനമുന്നയിച്ചിരുന്നു. എ.കെ.ജി സെന്ററിലേക്ക് പടക്കമെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് അതിന്റെ പേരിൽ ഇ.പി ജയരാജൻ നടത്തിയ കലാപാഹ്വാനത്തേത്തുടർന്ന് കേരളം മുഴുവൻ കോൺഗ്രസ് ഓഫീസുകൾക്കു നേരെ സി.പി.ഐ.എം ക്രിമിനലുകൾ അക്രമമഴിച്ചുവിട്ടതിന് ഇന്നേയ്ക്ക് ഒരു മാസമെന്നാണ് അദ്ദേഹം പറഞ്ഞത്.
https://www.facebook.com/Malayalivartha