വിമാന സര്‍വ്വീസ് റദ്ദാക്കി ഇന്‍ഡിഗോ, യാത്രക്കാർ കുറഞ്ഞതോടെ റദ്ദാക്കിയത് കണ്ണൂരില്‍ നിന്ന് മുംബൈയിലേക്കുള്ള സര്‍വ്വീസ്

യാത്രക്കാര്‍ കുറവായതിനെ തുടര്‍ന്ന് കണ്ണൂരില്‍ നിന്ന് മുംബൈയിലേക്കുള്ള വിമാന സര്‍വ്വീസ് ഇന്‍ഡിഗോ റദ്ദാക്കി. കണ്ണൂരില്‍ നിന്നും മുംബൈയിലേക്കും തിരിച്ചുമുള്ള സര്‍വ്വീസുകളാണ് റദ്ദാക്കിയത്. ടിക്കറ്റെടുത്തവര്‍ക്ക് മറ്റൊരു ദിവസത്തേക്ക് മാറ്റി നല്‍കി.ഇതേ കാരണത്താൽ ഇന്‍ഡിഗോയ്‌ക്ക് പുറമേ ഗോ ഫസ്റ്റും സര്‍വ്വീസ് റദ്ദാക്കിയിരുന്നു.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി കണ്ണൂര്‍- മുംബൈ സെക്ടറില്‍ യാത്രികരുടെ എണ്ണം കുറവാണ്. യാത്രക്കാരുടെ കുറവിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസവും ഗോ ഫസ്റ്റ് സര്‍വ്വീസ് റദ്ദാക്കിയിരുന്നു. ഇത് വിമാന കമ്പനികള്‍ക്ക് വലിയ പ്രതിസന്ധിയാകുന്നുണ്ട്. നേരത്തെ ആഴ്ചയില്‍ മൂന്ന് ദിവസം മാത്രമായിരുന്നു കണ്ണൂരില്‍ നിന്നും മുംബൈയിലേക്ക് ഇന്‍ഡിഗോ വിമാനം സര്‍വ്വീസ് നടത്തിയിരുന്നത്.
എന്നാല്‍ കഴിഞ്ഞ ദിവസം സര്‍വ്വീസ് എല്ലാ ദിവസവുമാക്കിയിരുന്നു.അതേസമയം അസം ജോർഹത് വിമാനത്താവളത്തിൽ ടേക്ക് ഓഫിന് മുൻപ് ഇൻഡിഗോ വിമാനം റൺവേയിൽ തെന്നിമാറിയ സംഭവം ഉണ്ടായി. വ്യാഴാഴ്ച ഉച്ചയ്ക്ക് 2.20ന് ജോർഹതിൽ നിന്ന് കൊൽക്കത്തയിലേക്ക് പോകേണ്ട 6 എഫ് 757 വിമാനമാണ് റൺവെയിൽ നിന്ന് തെന്നിമാറിയത്.
വിമാനത്തിന്റെ ടയറുകൾ ചെളിയിൽ പുതഞ്ഞെങ്കിലും അപകടത്തിൽ ആർക്കും പരുക്കില്ല. 98 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. എല്ലാവരും സുരക്ഷിതമാണ്. ടേക്ക് ഓഫിന് ഒരുങ്ങുമ്പോൾ റൺവേയിൽ നിന്നും തെന്നിമാറി ചെളിയിൽ പുതയുകയായിരുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചു.
https://www.facebook.com/Malayalivartha