പെരിന്തല്‍മണ്ണയില്‍ കുപ്പിവെള്ളം കൊണ്ടു പോകുന്ന പിക്കപ്പ് വാനിന്റെ അറയിലാക്കി കടത്തിയത് 1.24 കോടി രൂപ, വാഹന പരിശോധനയ്ക്കിടെ യുവാക്കള്‍ പിടിയില്‍

പെരിന്തല്‍മണ്ണയില്‍ കുപ്പിവെള്ളം കൊണ്ടു പോകുന്ന പിക്കപ്പ് വാനിന്റെ അറയിലാക്കി കടത്തിയത് 1.24 കോടി രൂപ, വാഹന പരിശോധനയ്ക്കിടെ യുവാക്കള്‍ പിടിയിലായി.
പിക്കപ്പ്വാനിന്റെ രഹസ്യ അറയിലാക്കി കടത്തിയ 1,24,39,250 രൂപയാണ് പെരിന്തല്‍മണ്ണയില്‍ പോലീസ് പിടികൂടിയത്. വാഹനത്തിലുണ്ടായിരുന്ന എടത്തനാട്ടുകര സ്വദേശികളായ ചുങ്കന്‍ ഷംസുദ്ദീന്‍ (38), തൈക്കാട്ടില്‍ ഷാഹുല്‍ഹമീദ് (36) എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്.
രാവിലെ പാതായ്ക്കര തണ്ണീര്‍പന്തലില്‍ വാഹനം പരിശോധിക്കുന്നതിനിടെയാണ് പണം പിടിച്ചത്. വാഹനവും പണവും പെരിന്തല്‍മണ്ണ കോടതിമുമ്പാകെ ഹാജരാക്കും. തുടര്‍നടപടികള്‍ക്കായി ആദായനികുതി വിഭാഗത്തിനും എന്‍ഫോഴ്സ്മെന്റ് വിഭാഗത്തിനും റിപ്പോര്‍ട്ട് നല്‍കുമെന്ന് പോലീസ് . തമിഴ്നാട്ടില്‍ നിന്ന് പണം വിതരണത്തിനായി കൊണ്ടുവരികയായിരുന്നുവെന്നാണ് സൂചനകള്‍ .
"
https://www.facebook.com/Malayalivartha