ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം.... സെന്‍സെക്സ് 155 പോയന്റ് ഉയര്‍ന്ന് 58,291ലും നിഫ്റ്റി 35 പോയന്റ് നേട്ടത്തില്‍ 17,380ലുമാണ് വ്യാപാരം

ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം.... സെന്‍സെക്സ് 155 പോയന്റ് ഉയര്‍ന്ന് 58,291ലും നിഫ്റ്റി 35 പോയന്റ് നേട്ടത്തില്‍ 17,380ലുമാണ് വ്യാപാരം.
ഭാരതി എയര്‍ടെല്‍, ഐഷര്‍ മോട്ടോഴ്സ്, ജെഎസ്ഡബ്ല്യു സ്റ്റീല്‍, സിപ്ല, പവര്‍ഗ്രിഡ് കോര്‍പ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടത്തിലുള്ളത്.
കൊട്ടക് മഹീന്ദ്ര ബാങ്ക്, കോള്‍ ഇന്ത്യ, മാരുതി സുസുകി, ടാറ്റ മോട്ടോഴ്സ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.
നിഫ്റ്റി മിഡ്ക്യാപ് സൂചിക നഷ്ടത്തിലും സ്മോള്‍ ക്യാപ് സൂചിക നേട്ടത്തിലുമാണ്.സെക്ടറല്‍ സൂചികകളില്‍ നിഫ്റ്റി മെറ്റല്‍, ഫാര്‍മ തുടങ്ങിയവയില്‍ നേട്ടത്തിലാണ് വ്യാപാരം നടക്കുന്നത്. ആഗോള വിപണികളിലെ നേട്ടമാണ് രാജ്യത്തെ സൂചികകളിലും പ്രതിഫലിച്ചത്.
"
https://www.facebook.com/Malayalivartha