സുഹൃത്തിന്റെ വീട്ടിലേക്ക് പോകുന്നതിനിടയിൾ ലെയ്സ് വാങ്ങിച്ചു; കയ്യിലുണ്ടായിരുന്ന ലെയ്സ് മദ്യപാനികളുടെ കണ്ണിൽ അകപ്പെട്ടു; ചിപ്‌സ് തങ്ങൾക്ക് വേണമെന്ന് വാശി പിടിച്ച് മദ്യപാനികൾ; തരില്ലെന്ന് യുവാക്കൾ; പിന്നെ സംഭവിച്ചത് തല്ലും പൂരപ്പാട്ടും ! യുവാക്കളെ മർദിച്ച് അവശരാക്കി

യുവാവിന്റെ കൈവശം ഉണ്ടായിരുന്ന ലെയ്സ് പായ്ക്കറ്റിൽ നിന്ന് ലെയ്സ് തരുമോയെന്ന് ചോദിച്ചു. ഇല്ലെന്ന് മറുപടി. പിന്നെ സംഭവിച്ചത് കൂട്ടയടി. യുവാക്കളെ തല്ലി ചതച്ച് മദ്യപാനികൾ. ഇരവിപുരത്താണ് ഈ സംഭവം ഉണ്ടായിരിക്കുന്നത്. ഇരവിപുരം സ്വദേശികളായ അനന്തു, നീലകണ്ഠൻ എന്നിവരാണ് ആക്രമിക്കപ്പെട്ടത്.
ഇന്നലെ വൈകീട്ടാണ് സംഭവം നടന്നത്. നാലംഗ സംഘങ്ങൾ ചേർന്ന് യുവാക്കളെ യാതൊരു ദയയുമില്ലതെ മർദ്ദിച്ച് അവശരാക്കുകയായിരുന്നു. ഇരുവരും സുഹൃത്തിന്റെ വീട്ടിലേക്ക് പോകുകയായിരുന്നു. ഇതിനിടെ കയ്യിലുണ്ടായിരുന്ന ചിപ്‌സ് തങ്ങൾക്ക് വേണമെന്ന് മദ്യപാനികൾ സംഘം ആവശ്യപ്പെടുകയായിരുന്നു.
തുടർന്ന് അസഭ്യം പറഞ്ഞു. കൂടാതെ അവർ മർദ്ദിക്കുകയുമുണ്ടായി. യുവാക്കളുടെ പണവും അവരിൽ ഒരാളുടെ സ്വർണ മാലയും അക്രമികൾ തട്ടിപ്പറിച്ചു. ആക്രമണത്തിൽ നീലകണ്ഠന് പരിക്കേറ്റു. കൊല്ലം ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ് നീലകണ്ഠൻ .
https://www.facebook.com/Malayalivartha