ഭീതിയിൽ മൂന്നിലവ് പഞ്ചായത്തിലെ ജനങ്ങൾ: മലയിൽ നിന്ന് കൂറ്റൻ കല്ല് ഉരുണ്ട് ജനവാസ മേഖലയ്ക്ക് മുകളിൽ; താഴെ അനേകം വീടുകൾ

മൂന്നിലവ് പഞ്ചായത്തിലെ ജനവാസ മേഖലയ്ക്ക് മുകളിലേക്ക് ഉരുണ്ടുവന്ന കൂറ്റൻ കല്ല് പ്രദേശവാസികൾക്ക് ഭീഷണിയാകുന്നു. മേച്ചാൽ മായിൻകല്ലിലാണ് സംഭവം. കഴിഞ്ഞ കുറച്ച് ദിവസങ്ങളായ തുടരുന്ന കനത്ത മഴയിൽ അടിമണ്ണ് ഒലിച്ചു പോയതാണ് കല്ല് ഉരുണ്ടു നീങ്ങാൻ കാരണമായത്.
അതെസമയം മലയിൽ നിന്ന് ഉരുണ്ടെത്തിയ കല്ല് തടത്തിമാക്കൽ ജോസഫിന്റെ പുരയിടത്തിന്റെ അതിർത്തിയിലെത്തി നിൽക്കുകയാണ്. ഇവിടെ താഴെയുള്ള പ്രദേശങ്ങളിൽ അനേകം വീടുകളുണ്ട്. വീടിന്റെ 100 മീറ്റർ മുകളിലാണ് കല്ല് എത്തി നിൽക്കുന്നത്.
നിലവിലുള്ള അപകടാവസ്ഥയെ തുടർന്ന് ഇവിടെയുള്ള വീടുകളിലെ ആളുകളെ മാറ്റിത്താമസിപ്പിച്ചിട്ടുണ്ട്. മാത്രമല്ല മുൻപും ഇവിടെ ഇതേ രീതിയിൽ കല്ല് താഴേക്കു വന്നിട്ടുണ്ട്. അപകടാവസ്ഥ റവന്യു വില്ലേജ് അധികൃതരെ അറിയിച്ചു.
https://www.facebook.com/Malayalivartha