സംസ്ഥാനത്ത് പലയിടത്തും മഴ ശക്തമായി; കണ്ണൂരിലെ മലയോര മേഖലയിലും ആശങ്ക; ഇത്രയും നാശമുണ്ടായ മഴ പെയ്തിട്ടും കണ്ണൂരിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകാത്തതിൽ വിമര്‍ശനം ശക്തം

സംസ്ഥാനത്ത് പലയിടത്തും മഴ ശക്തമായിരിക്കുകയാണ്. കണ്ണൂരിലെ മലയോര മേഖലയിലും ആശങ്ക ഒഴിഞ്ഞു മാറിയിട്ടില്ല. ആ പ്രദേശങ്ങളിൽ രക്ഷാപ്രവര്‍ത്തനം ഇന്നും പുരോഗമിക്കും. മലയോരമേഖലയിൽ ഇന്നലെ രാത്രിയും ഇടവിട്ട് കനത്ത മഴയുണ്ടായി. എന്നാൽ ഇന്ന് രാവിലെ മഴയിൽ നിന്നും നേരിയ ആശ്വാസമുണ്ടായി.
ഇത്രയും നാശമുണ്ടായ മഴ പെയ്തിട്ടും കണ്ണൂരിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകാത്തതിൽ വിമര്‍ശനം ശക്തമാകുകയാണ്. ദുരന്തമേഖലകളിലേക്ക് ആരും സന്ദര്‍ശനത്തിന് വരേണ്ടെന്ന് പൊലീസ് നിർദേശിച്ചു. ഇരിട്ടി, പേരാവൂർ, കൊട്ടിയൂർ, കേളകം, കണ്ണിച്ചാർ, കോളയാട് ഭാഗങ്ങളിൽ ഏറ്റവും കൂടുതൽ നാശമുണ്ടായതായാണ് റിപ്പോർട്ടുകൾ പുറത്ത് വരുന്നത്.
മന്ത്രി എംവി ഗോവിന്ദന്റെ നേതൃത്വത്തിൽ ജില്ലയിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങൾ ഏകോപിപ്പിച്ചു. കണ്ണൂർ ജില്ലയിലെ കണ്ണിച്ചാർ പഞ്ചായത്തിൽ ശക്തമായ മഴയുണ്ടായിരുന്നു. നാശ നഷ്ടവും രേഖപ്പെടുത്തിയിട്ടുണ്ട്. മൂന്നിടത്ത് ഉരുൾപൊട്ടി വ്യാപകനാശ നഷ്ടമുണ്ടായി. പൂളക്കുറ്റിയിൽ ഉണ്ടായ ഉരുൾപൊട്ടലിൽ വൻതോതിൽ പാറകളും മണ്ണും നാല് കിലോമീറ്റർ ദൂരത്തിൽ ഒഴുകി മാറി.
നാലിടങ്ങളിൽ ഉരുൾപൊട്ടലുണ്ടായി. കണ്ണൂരിലെ മലയോര മേഖലയിൽ കനത്ത ജാഗ്രതയുണ്ട്. വയനാട്ടിലേക്കുള്ള നെടുമ്പൊയിൽ ചുരം റോഡിൽ മണ്ണും പാറയും ഇടിഞ്ഞു വീഴുകയുണ്ടായി. ഇതു വരെ ഗതാഗത യോഗ്യമാക്കാനായിട്ടില്ല. ചുരം റോഡിൽ നിന്നും അഞ്ച് കിലോമീറ്റർ മുകളിൽ 24-ാം മൈൽ എന്ന സ്ഥലത്തിൽ ഉരുൾപൊട്ടലിൽ കനത്ത നാശവും രേഖപ്പെടുത്തി.
https://www.facebook.com/Malayalivartha