ഹോട്ടലിൽ മുറിയെടുത്തത് വിദേശ ഇനം പൂച്ചകളുടെ കച്ചവടത്തിന്; കണ്ടപ്പോൾ കഞ്ചാവ് വിൽപ്പന.... ഗുണ്ടകളെ ഓടിച്ചിട്ട് പിടിച്ച് പോലീസ്

വിദേശ ഇനം പൂച്ചകളുടെ കച്ചവടത്തിനെന്ന പേരിൽ ഹോട്ടലിൽ മുറിയെടുത്ത് മയക്കുമരുന്ന് കച്ചവടം നടത്തിയ യുവാക്കൾ പിടിയിൽ. ആൾസെയിന്റ്സ് നിസാം മൻസിലിൽ അനസ്(23),പൂന്തുറ മാണിക്യവിളാകം ആസാദ് നഗർ പുതുവൽ പുത്തൻവീട്ടിൽ നിസാം(26),തൊടുപുഴ കൊടിക്കുളം കൊട്ടോടി വീട്ടിൽ ജിൻസൺ ജോസ്(28) എന്നിവരെയാണ് കോവളം പോലീസ് അറസ്റ്റ് ചെയ്തത്.
പിടിയിലായ അനസ് തുമ്പ,വലിയതുറ സ്റ്റേഷനുകളിലായി മയക്കുമരുന്നുൾപ്പെടെ പത്തോളം കേസുകളിലെ പ്രതിയാണ്. ഇയാൾ വലിയതുറ സ്റ്റേഷനിലെ ഗുണ്ടാ പട്ടികയിലും ഉൾപ്പെട്ടിട്ടുണ്ട്. ഇവരിൽ നിന്ന് 9 ഗ്രാം മെഫ്താഫെറ്റമിൻ,രണ്ട് സ്ട്രിപ് നൈട്രാസെപാം ഗുളികകളും പിടിച്ചെടുത്തതായി കോവളം എസ്.എച്ച്.ഒ ജി.പ്രൈജു അറിയിച്ചു.
പ്രതികളെ പോലീസ് വിശദമായി ചോദ്യം ചെയ്തു വരികയാണ്.രഹസ്യവിവരത്തെ തുടർന്നായിരുന്നു പോലീസ് പരിശോധനയ്ക്ക് എത്തിയത്.
https://www.facebook.com/Malayalivartha