രൂപസാദൃശ്യമുള്ള രണ്ട് പേര്‍, ആള് മാറി സംസ്കരിച്ചു, ഒടുവിൽ ഡിഎൻഎയിൽ ഇര്‍ഷാദെന്ന് തിരിച്ചറിഞ്ഞു... അന്ന് ദഹിപ്പിച്ച മൃതദേഹം ഇർഷാദിന്റേതാണെങ്കിൽ ദീപക്ക് എവിടെ, ചോദ്യങ്ങളുമായി 'അമ്മ...'മുമ്പും വീടുവിട്ടുപോയി തിരികെ എത്തിയിട്ടുണ്ട്'; വരും എന്ന പ്രതീക്ഷയിൽ ഈ അമ്മ കാത്തിരിക്കുന്നു മകനെ എത്രയും വേഗം കണ്ടെത്തി തരണമെന്ന് കാണാതായ ദീപക്കിന്റെ അമ്മ

കൊയിലാണ്ടിയിൽ ദിവസങ്ങൾക്ക് മുമ്പ് കണ്ടെത്തിയ മൃതദേഹം കാണാതായ മേപ്പയൂര്‍ സ്വദേശിയായ ദീപക്കിന്റേതാണെന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞ് സംസ്കരിച്ചപ്പോഴാണ് അത് ഇര്‍ഷാദെന്ന കാണാതായ മറ്റൊരു യുവാവിന്റേതാണെന്ന് ഡിഎൻഎ ഫലം പുറത്തുവന്നത്.
ജൂലൈ 15നാണ് ഇര്‍ഷാദ് പുഴയിൽ ചാടിയതെന്നാണ് പൊലീസിന് ലഭിച്ച വിവരം. കൊയിലാണ്ടിയിൽ നിന്ന് മൃതദേഹം കണ്ടെത്തിയത് ജൂലൈ 17ന്. പിന്നാലെ പൊലീസ് ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. അപ്പോഴേക്കും ദീപക്കിന്റെ ബന്ധുക്കൾ മൃതദേഹം തിരിച്ചറിഞ്ഞു. അമ്മ, അനിയത്തിയുടെ ഭര്‍ത്താവ്, അച്ഛന്റെ അനിയൻമാര്‍, സുഹൃത്തുക്കൾ എന്നിവരാണ് മൃതദേഹം ദീപക്കിന്റേതുതന്നെയാണെന്ന് തിരിച്ചറിഞ്ഞത്. ഇതോടെ മൃതദേഹം പരിശോധനകളും പോസ്റ്റ്മോര്‍ട്ടവും നടത്തി ബന്ധുക്കൾക്ക് വിട്ടുനൽകി.
ഇവര്‍ ദീപക്കിന്റേതെന്ന് കരുതി മൃതദേഹം സംസ്കരിച്ചു. മകനെ എത്രയും വേഗം കണ്ടെത്തുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് ദീപക്കിന്റെ അമ്മ ശ്രീലത. റൂറല്‍ എസ്പിക്ക് നേരത്തെ പരാതി നല്‍കിയിരുന്നുവെന്നും ഇന്നലെയും എസ്പിയെ നേരിട്ട് പോയി കണ്ടിരുന്നുവെന്നും ശ്രീലത പറഞ്ഞു. മുമ്പും വീടുവിട്ട് പോയി തിരികെ എത്തിയിട്ടുള്ളതിനാൽ ഇത്തവണയും തിരികെ വരുമെന്ന് കരുതിയാണ് പരാതികൊടുക്കാൻ വൈകിയതെന്നും അമ്മ ശ്രീലത പറഞ്ഞു. ജൂൺ ആറിനാണ് മേപ്പയൂര്‍ സ്വദേശി ദീപക്കിനെ കാണാതാവുന്നത്.
മുമ്പും വീട് വിട്ടുപോയിട്ടുള്ളതിനാൽ തിരികെ വരുമെന്ന് കരുതിയ ബന്ധുക്കൾ ഒരു മാസം വൈകിയാണ് പരാതി നൽകിയത്. അന്വേഷണം തുടരുന്നതിനിടെ ജൂലായ് 17ന് കൊയിലാണ്ടി തീരത്ത് നിന്ന് ജീര്‍ണിച്ച ഒരു മൃതദേഹം കണ്ടെത്തിയിരുന്നു. രൂപസാദൃശ്യം ഉള്ളതിനാൽ ദീപക്കാണെന്ന ധാരണയിൽ മതാചാര പ്രകാരം മൃതദേഹം ദഹിപ്പിച്ചു.ദീപകിന് എന്ത് സംഭവിച്ചെന്നറിയാതെ വിഷമിക്കുകയാണ് ദീപയ്ക്കിന്റെ 'അമ്മ
https://www.facebook.com/Malayalivartha