ആലപ്പുഴയിൽ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മുങ്ങി മരിച്ചു, വര്‍ക്കലയില്‍ വള്ളം മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്ന് പേരുടെ നില ഗുരുതരം

ആലപ്പുഴയിൽ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മുങ്ങി മരിച്ചു. ചെട്ടികാട് തീരക്കടലിൽ പൊന്തു വള്ളത്തിൽ മീൻ പിടിക്കാൻ പോയ വള്ളം മറിഞ്ഞാണ് അപകടം. ചെട്ടികാട് വെളിയിൽ ജലാസിയോസ് ജോസഫാണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു സംഭവം.
കടലിൽ വീണ ജോസഫിനെ സമീപത്തുള്ള മത്സ്യത്തൊഴിലാളികൾ ഉടൻ കരയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
അതേസമയം തിരുവനന്തപുരം വര്‍ക്കലയില്‍ വള്ളം മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്ന് പേരുടെ നില ഗുരുതരം. ഇവരെ തിരുവന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. മാഹിൻ (60),ഷാഹിദ് (35) ഇസ്മായിൽ (45) എന്നിവരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
വള്ളത്തിലുണ്ടായിരുന്ന മറ്റുള്ളവരെ രക്ഷപ്പെടുത്തി. ഇന്ന് രാവിലെ ആറു മണിയോടെ ആയിരുന്നു അപകടം. കടലാക്രമണവും ശക്തമായ തിരയുമുള്ളതിൽ കടലിൽ പോകരുതെന്ന് കഴിഞ്ഞ ദിവസങ്ങളിലെല്ലാം മത്സ്യത്തൊഴിലാളികൾക്ക് നിർദ്ദേശമുണ്ടായിരുന്നു.
https://www.facebook.com/Malayalivartha

























